ഉയരെയില്‍ പൈലറ്റായി പാര്‍വ്വതിയുടെ തിരിച്ചുവരവ്! പുതിയ പോസ്റ്റര്‍ പുറത്ത്! കാണൂ
നടി പാര്‍വ്വതി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് ഉയരെ. ആസിഡ് ആക്രമണത്തിന് ഇരയായ പെണ്‍കുട്ടിയുടെ കഥയാണ് സിനിമ പറയുന്നത്. പല്ലവി എന്നാണ് ചിത്രത്തിലെ പാര്‍വ്വതിയുടെ കഥാപാത്രത്തിന്റെ പേര്. ഉയരെയുടെ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു.
പോസ്റ്ററില്‍ പൈലറ്റ് വേഷത്തിലാണ് പാര്‍വ്വതിയെ കാണിച്ചിരിക്കുന്നത്. ആസിഫ് അലിയും ടൊവിനോ തോമസുമാണ് ചിത്രത്തില്‍ നായകവേഷത്തിലെത്തുന്നത്. രാജേഷ് പിളളയുടെ അസോസിയേറ്റായിരുന്ന മനു അശോകനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ബോബി-സഞ്ജയ് കൂട്ടുകെട്ട് തിരക്കഥ ഒരുക്കിയിരിക്കുന്ന സിനിമ എസ് ക്യൂബിന്റെ ബാനറില്‍ ഷെബുന, ഷെഗ്ന, ഷെര്‍ഗ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്നു. പ്രതാപ് പോത്തന്‍, സിദ്ദിഖ്, പ്രേം പ്രകാശ്, ഭഗത് മാന്വല്‍, ഇര്‍ഷാദ്, അനില്‍ മുരളി, അനാര്‍ക്കലി മരക്കാര്‍ എന്നിവരാണ് ഉയരെയിലെ മറ്റ് താരങ്ങള്‍. കൊച്ചി, മുംബൈ, ആഗ്ര എന്നിവിടങ്ങളായിരുന്നു സിനിമയുടെ പ്രധാന ലൊക്കേഷന്‍.
ഗോപി സുന്ദറാണ് സിനിമയ്ക്ക് വേണ്ടി സംഗീതമൊരുക്കുന്നത്. മുകേഷ് മുരളീധരന്‍ ഛായാഗ്രഹണം നിര്‍വ്വഹിച്ച ചിത്രത്തിന് മഹേഷ് നാരായണനാണ് എഡിറ്റിങ്ങ് ചെയ്യുന്നത്. ഉയരെയ്ക്കു പുറമെ ആഷിക് അബുവിന്റെ വൈറസിലും സിദ്ധാര്‍ത്ഥ് ശിവയുടെ പുതിയ ചിത്രത്തിലും പാര്‍വതി അഭിനയിക്കുന്നുണ്ട്.


Click it and Unblock the Notifications