ഈ മൂന്ന് പേരുടെ സിനിമയില്‍ തിരക്കഥ പോലും നോക്കാതെ അഭിനയിക്കുമെന്ന് പാര്‍വതി! നടി പറഞ്ഞത് കാണൂ
ഉയരെ, വൈറസ് എന്നീ സിനിമകള്‍ക്കു ശേഷം മലയാളത്തില്‍ വീണ്ടും തിളങ്ങിനില്‍ക്കുന്ന താരമാണ് പാര്‍വതി. ഒരു ചെറിയ ഇടവേള കഴിഞ്ഞ് നടി തിരിച്ചെത്തിയ ചിത്രത്തിന് മികച്ച സ്വീകാര്യതയായിരുന്നു പ്രേക്ഷകര്‍ നല്‍കിയത്. രണ്ടു സിനിമകളിലും ശ്രദ്ധേയ പ്രകടനം കാഴ്ചവെക്കാന്‍ പാര്‍വതിക്ക് സാധിച്ചിരുന്നു. അടുത്തിടെ നടന്നൊരു അഭിമുഖത്തിലായിരുന്നു ഇന്‍ഡസ്ട്രിയിലെ മൂന്ന് പേരുടെ സിനിമകളില്‍ താന്‍ തിരക്കഥ പോലും നോക്കാതെ അഭിനയിക്കുമെന്ന് നടി പറഞ്ഞത്.

ബോബി സഞ്ജയ്, ആഷിക്ക് അബു, അഞ്‌ലി മേനോന്‍ തുടങ്ങിയവരെക്കുറിച്ചായിരുന്നു പാര്‍വതി സംസാരിച്ചത്. ഇവര്‍ മൂന്ന് പേര്‍ക്കും തങ്ങള്‍ എന്താണ് തങ്ങളുടെ ചിത്രങ്ങളിലൂടെ പറയാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമായ ധാരണയുണ്ടെന്നും അത് കൊണ്ട് തന്നെ ഇവര്‍ക്കൊപ്പം ധൈര്യമായി ചിത്രങ്ങള്‍ ചെയ്യാം എന്നും പാര്‍വതി പറയുന്നു.
ബോബി സഞ്ജയ് ടീമിനൊപ്പം ഇതിനു മുന്‍പ് നോട്ട്ബുക്ക്,ഉയരെ എന്നീ സിനിമകളിലായിരുന്നു പാര്‍വതി പ്രവര്‍ത്തിച്ചത്. ആഷിക്ക് അബുവിനൊപ്പം വൈറസിലും, അഞ്ജലി മേനോന്റെ ബാംഗ്ലൂര്‍ ഡേയ്‌സ്,കൂടെ എന്നീ ചിത്രങ്ങളിലും നടി അഭിനയിച്ചിരുന്നു. നിലവില്‍ സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്യുന്ന വര്‍ത്തമാനം എന്ന ചിത്രത്തിലാണ് നടി അഭിനയിച്ചുകൊണ്ടിരിക്കുന്നത്. സിനിമയുടെ ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.


Click it and Unblock the Notifications











