twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    റിമ.. നീയാണെനിക്ക് കരുത്ത് പകർന്നത്!! ആ ചിത്രത്തിന് പിന്നിലെ കഥ പങ്കുവെച്ച് പാർവതി...

    |

    പ്രേക്ഷകർ ആകാംക്ഷയോടേയും ഏറെ പ്രതീക്ഷയോടേയും കാത്തിരുന്ന സിനിമയണ് ആഷിഖ് അബു സംവിധാനം ചെയ്ത അതിജീവനത്തിന്റെ കഥയായ വൈറസ്. കേരളക്കരയെ ഒന്നടങ്കം ഭീതിയാലക്കിയ ഒരു സംഭവമായിരുന്നു നിപ. ഒന്നു തിരിഞ്ഞു നോക്കിയാൽ ഭീതിപ്പെടുത്തുന്നതും സങ്കടത്തിലാക്കുന്നതുമായ ഒരുപാട് യഥാർത ജീവിതകഥ നമ്മുടെ കൺമുന്നിൽ തെളിയും. ഭയപ്പെടുകയല്ല അതിജീവനമാണ് വേണ്ടതെന്ന് തെളിയിച്ച ഒരു കാലഘട്ടം കൂടിയായിരുന്നു അത്. ആ കാലഘട്ടത്തിലേയ്ക്ക് ജനങ്ങളെ ഒന്നു കൂടി കൂട്ടിക്കൊണ്ടു പോകുകയായിരുന്നു ആഷിഖ് അബു.

    കരീനയ്ക്ക് രോഗമോ? പുതിയ ചിത്രം കണ്ട് പ്രേക്ഷകർ ഞെട്ടി... എന്ത് പറ്റിയെന്ന് തിരക്കി ആരാധകർകരീനയ്ക്ക് രോഗമോ? പുതിയ ചിത്രം കണ്ട് പ്രേക്ഷകർ ഞെട്ടി... എന്ത് പറ്റിയെന്ന് തിരക്കി ആരാധകർ

    പ്രേക്ഷകർക്ക് എന്താണ് ആവശ്യമെന്ന് കൃത്യമായി മനസ്സിലാക്കി അത് നൽകുന്ന സംവിധായകനാണ് ആഷിഖ് അബു. അതിനാൽ തന്നെ വൈറസ് പ്രേക്ഷകരെ നിരാശയിൽ ആക്കില്ലെന്ന് ജനങ്ങൾക്ക് പൂർണ്ണ വിശ്വാസമുണ്ടായിരുന്നു. ആ വിശ്വാസം ഒന്നു കൂടി അടിവരയിട്ട് ഉറപ്പിക്കുന്ന തരത്തിലുളളതായിരുന്നു ചിത്രം. ജൂൺ 7 ന് റിലീസിനെത്തിയ ചിത്രം വൻ വിജയമായി തിയേറ്ററുകളിൽ മുന്നേറി കൊണ്ടിരിക്കുകയാണ്. ഇപ്പോഴിത വൈറസിനെ കുറിച്ചുള്ള നടി പാർവതിയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ് വൈറലാകുന്നു. ചിത്രത്തിൽ പ്രധാന വേഷത്തിൽ പാർവതി പ്രത്യക്ഷപ്പെട്ടിരുന്നു.

     വൈറസിൽ ഞാൻ ഒരു കഥാപാത്രമല്ല!! ആഷിഖ് അബുവിനോട് പറഞ്ഞത് ഇത്രമാത്രം, ഷൈലജ ടീച്ചർ പറയുന്നു വൈറസിൽ ഞാൻ ഒരു കഥാപാത്രമല്ല!! ആഷിഖ് അബുവിനോട് പറഞ്ഞത് ഇത്രമാത്രം, ഷൈലജ ടീച്ചർ പറയുന്നു

     റിമയെ ഓർത്ത് അഭിമാനിക്കുന്നും

    റിമയെ ഓർത്ത് അഭിമാനിക്കുന്നും

    റിമയെ കുറിച്ചായിരുന്നു പാർവതിയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ്. ചിത്രത്തിലെ ഒരു ലൊക്കേഷൻ ചിത്രം പങ്കുവെച്ചു കൊണ്ടായിരുന്ന പാർവതിയുടെ കുറിപ്പ്. റിമ ഞാൻ നിന്നെ ഓർത്ത് ഏറെ അഭിമാനിക്കുന്നു. ഒരു ഗെയിം ചെയ്ഞ്ചറാവണമെന്നും സത്യസന്ധയാവണമെന്നും നിലപാടിൽ സന്ധി ചെയ്യാത്ത കലാകാരിയാകണമെന്നും എന്നെ പഠിപ്പിച്ചത് നീയാണ്.അതിൽ നീ എനിയ്ക്ക് മാതൃകയാണെന്നും പാർവതി കുറിച്ചു.

    ഏറെ ബുദ്ധിമുട്ടിയ സമയങ്ങൾ

    ഏറെ ബുദ്ധിമുട്ടിയ സമയങ്ങൾ

    ജീവിതത്തിൽ ഏറെ ബുദ്ധിമുട്ടിയ സമയങ്ങളിൽ നീ എന്നോടൊപ്പം കൂടെയുണ്ടായിരുന്നു . നമുക്ക് എത്രയും വേണ്ടപ്പെട്ടവരെ അതികഠിനമായ സമയത്ത് എങ്ങനെ പിന്തുണയ്ക്കാമെന്ന് നീ എനിയ്ക്ക് കാണിച്ചു തന്നു. എന്നും എന്റെ വിശ്വസിക്കാൻ കഴിയുന്ന സു ഹൃത്തായിരിക്കും. ഈ മൂല്യങ്ങൾ എല്ലാം ഒരുകാലഘട്ടത്തിൽ കണ്ടെത്തുക എന്നത് വളരെ അപൂർവ്വമാണ്. മറ്റുള്ളവനോട് മാത്രമല്ല അവനവനോടും എങ്ങനെ സത്യസന്ധത പുലർത്തണമെന്ന് നീയുമായിട്ടുള്ള സൗഹൃദത്തിലൂടെയാണ് മനസ്സിലാക്കിയതെന്ന‌് പാർവതി പറഞ്ഞു.

     ഏറെ പ്രിയങ്കരമായ നിമിഷങ്ങൾ

    ഏറെ പ്രിയങ്കരമായ നിമിഷങ്ങൾ

    ഇൻസ്റ്റഗ്രാ പോസ്റ്റിനോടൊപ്പം വൈറസിലെ ഒരു ലോക്കേഷൻ ചിത്രവും പാർവതി പങ്കുവെച്ചിരുന്നു. റിമയോടൊപ്പമുള്ള ചിത്രമായയിരുന്നു അത്. ആ ചിത്രത്തിനെ കുറിച്ചും പാർവതി വാചാലയാകുന്നുണ്ട്. ഞാൻ ചിത്രത്തിൽ അവതരിപ്പിക്കുന്ന കഥാപാത്രത്തെ കുറിച്ചുള്ള ചില കാര്യങ്ങളാണ് സംസാരിക്കുന്നത്.. ആ കഥാപാത്രത്തെ കുറിച്ച് പഠിക്കാൻ എന്നെ വളരെ ഏറെ സഹായിച്ചു. എനിക്കേറെ പ്രിയങ്കരമായ ദിവസങ്ങൾ. എന്നെ പോലെ വളർന്ന് വരുന്ന കലാകാരിയ്ക്ക് ഈ ചുറ്റ്പ്പാട് ഏറെ സുരക്ഷിത്വം നൽകി.

    റിമ കല്ലിങ്കൽ പ്രസന്റസ്

    റിമ കല്ലിങ്കൽ പ്രസന്റസ്

    റിമ കല്ലിങ്കൽ പ്രസന്റസിൽ ഒരു ചിത്രത്തിൽ അഭിനയിക്കാൻ സാധിച്ചത് അങ്ങേയറ്റം അഭിമാനമുണ്ടാക്കുന്നു. ഇനിയും നിനക്ക് ഏറെ ദൂരം പോകാനുണ്ട്. എന്റെ പ്രിയപ്പെട്ട പോരാളിയായ രാഞ്ജി.. പാർവതി കുറിച്ചു. റിമ ആദ്യമായി നിർമ്മിക്കുന്ന ചിത്രമാണ് വൈറസ്. നിർമ്മാതാവായി മാത്രമല്ല ചിത്രത്തിൽ പ്രധാനപ്പെട്ട റോളായ സിസ്റ്റർ ലിനിയായി എത്തിയതും റിമയായിരുന്നു. ആഷിഖ് അബു സംവിധാനം ചെയ്ത വൈറസിൽ റിമയോടൊപ്പം മലയാളത്തിലെ പ്രമുഖ യുവതാരങ്ങളായിരുന്നു അണിനിരന്നത്. മികച്ച പ്രേക്ഷക അഭിപ്രായം തേടി ചിത്രം തിയേറ്ററുകളിൽ മുന്നേറി കൊണ്ടിരിക്കുകയാണ്.

    View this post on Instagram

    Rima ❤️ I am so incredibly proud of you. You’ve shown me how to be a game-changer, a truthsayer and an absolutely uncompromising artist by example! Through your company, I have learnt the value of honesty; towards others yes but more importantly , toward oneself! You’ve stuck by me during some very difficult times, showing me how you never back down supporting your people. You’re that friend one can always count on. It takes a lot of courage to be so gracefully open to growth while embodying these values that is quite rare to find these days. These photos were taken at the location for @virusmovieofficial (candid brilliance by @parari_muhsin , thank you!). We were discussing certain detailing of the character I portrayed in the movie. It helped me so much while trying to figure out her nuances. One of my favourite days, because I felt so safe in a surrounding so nurturing for an artist like me. Ah! all this sounds too formal but I really have to put this out there as VIRUS releases today. It is an ABSOLUTE HONOUR to be part of a movie that starts with the title- “RIMA KALLINGAL PRESENTS” Here’s to many more, my dearest fellow warrior queen! Let’s keep making art! (P.S SQUISHY HUGS ARE EN ROUTE AND WILL SMOTHER YOU SHORTLY!)

    A post shared by Parvathy Thiruvothu (@par_vathy) on

    English summary
    parvathy says about rima kallingal in virus malayalam movie
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X