For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ജീവിതത്തിലേക്ക് തിരിച്ചുവരികയാണ്, മെന്‍റല്‍ ഷോക്ക് നല്‍കി ജഗതിയെ കൊല്ലരുതെന്ന് പാര്‍വതി, കാണൂ!

  |

  ഹാസ്യകലാകാരന്‍മാരെ ഓര്‍ക്കുമ്പോള്‍ മലയാളി മനസ്സില്‍ ആദ്യം തെളിയുന്ന മുഖമാണ് ജഗതി ശ്രീകുമാറിന്റേത്. കാലപാരമ്പര്യമുള്ള കുടുംബത്തിലായിരുന്നു അദ്ദേഹം ജനിച്ചത്. പഠനകാലത്ത് തന്നെ അദ്ദേഹം നാടകവേദികളില്‍ സജീവമായിരുന്നു. ഇതാണ് പിന്നീട് സിനിമയിലേക്കെത്താന്‍ സഹയാകമായത്. നാടകത്തിലെ പരിചയവുമായി സിനിമയിലേക്കെത്തിയ അദ്ദേഹത്തെ വളരെ പെട്ടെന്നാണ് മലയാള സിനിമ ഇരുകൈയ്യും നീട്ടി സ്വീകരിച്ചത്. ആദ്യകാല ചിത്രങ്ങള്‍ മുതല്‍ അദ്ദേഹം പ്രേക്ഷക ഹൃദയത്തില്‍ സ്ഥാനം നേടിയിരുന്നു. സിനിമയുടെ സമസ്ത മേഖലകളിലും അദ്ദേഹം കൈവെച്ചിട്ടുണ്ട്.

  ആദിയുടെ റെക്കോര്‍ഡ് തകര്‍ത്ത് സുഡാനി ഫ്രം നൈജീരിയ, മള്‍ട്ടിപ്ലക്‌സിലെ താരം സൗബിന്‍ തന്നെ, കാണൂ!

  അഭിനേതാവായി മാത്രമല്ല ഗായകനായും സംവിധായകനായും അദ്ദേഹം സിനിമയില്‍ പ്രവര്‍ത്തിച്ചിരുന്നു. മലയാളത്തിന് പുറമെ അന്യഭാഷകളിലും അദ്ദേഹം അഭിനയിച്ചിരുന്നു. താരരാജാക്കന്‍മാരും യുവതാരങ്ങളും ശക്തമായി തുടരുന്നതിനിടയിലും അദ്ദേഹത്തിന് തന്റേതായ സ്ഥാനം സിനിമയിലുണ്ടായിരുന്നു. അദ്ദേഹത്തെ മാറ്റി നിര്‍ത്തിയുള്ള സിനിമയെക്കുറിച്ച് ആലോചിക്കാന്‍ കഴിയില്ലെന്ന സ്ഥിതിയായിരുന്നു കുറെ മുന്‍പ് വരെ. സിനിമയില്‍ നിന്നും സിനിമകളിലേക്കുള്ള പ്രയാണത്തിനിടയില്‍ അപ്രതീക്ഷിതമായാണ് അപകടത്തിന്റെ രൂപത്തില്‍ വില്ലനെത്തിയത്.

  ദുല്‍ഖറിന്‍റെ തെലുങ്ക് പ്രവേശനത്തിന് കൈയ്യടിച്ച് സിനിമാലോകം, മറികടന്ന റെക്കോര്‍ഡുകള്‍ ചില്ലറയല്ല!!!

  ജഗതി ശ്രീകുമാര്‍ അന്തരിച്ചുവെന്ന് വ്യാജപ്രചാരണം

  ജഗതി ശ്രീകുമാര്‍ അന്തരിച്ചുവെന്ന് വ്യാജപ്രചാരണം

  തേഞ്ഞിപ്പലത്ത് വെച്ച് നടന്ന അപകടത്തെ തുടര്‍ന്നുള്ള ചികിത്സകള്‍ ഇപ്പോഴും തുടരുകയാണ്. സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരാനുള്ള ശ്രമത്തിലാണ് ജഗതി ശ്രീകുമാര്‍. അതിനിടയിലാണ് അദ്ദേഹം അന്തരിച്ചുവെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചത്. ഇത്തരത്തിലുള്ള പ്രചാരണം കഴിഞ്ഞ ദിവസവും അരങ്ങേറിയിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ വളരെ പെട്ടെന്നാണ് ഇത്തരത്തിലുള്ള വാര്‍ത്തകള്‍ വൈറലാവുന്നത്.

   സോഷ്യല്‍ മീഡിയ കൊല്ലാതെ കൊന്നു

  സോഷ്യല്‍ മീഡിയ കൊല്ലാതെ കൊന്നു

  സലീം കുമാര്‍, മാമുക്കോയ, കനക, തുടങ്ങി നിരവധി താരങ്ങള്‍ മരിച്ചുവെന്ന തരത്തില്‍ വ്യാജവാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. വളരെ പെട്ടെന്നാണ് ഇത്തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിക്കുന്നത്. ഫേസ്ബുക്ക് ലൈവിലൂടെയും പത്രസമ്മേളനത്തിലൂടെയുമൊക്കെയായി തങ്ങള്‍ മരിച്ചിട്ടില്ലെന്ന് താരങ്ങള്‍ തന്നെ വ്യക്തമാക്കിയിരുന്നു. സെലിബ്രിറ്റികളെ ഇങ്ങനെ കൊല്ലാതെ കൊല്ലുന്ന പതിവ് നേരത്തെ തന്നെ തുടങ്ങിയതാണ്. എന്നാല്‍ ആരാധകരെ സംബന്ധിച്ച് തികച്ചും വേദനാജനകമായ കാര്യമാണ്. പ്രചാരമഥ്തിന്റെ ആധികാരികതയെക്കുറിച്ച് ചിന്തിക്കാതെ പലരും ഇത്തരത്തിലുള്ള വാര്‍ത്തകള്‍ വിശ്വസിക്കാറുണ്ട്.

  പാര്‍വതിയെ പ്രതികരണം

  പാര്‍വതിയെ പ്രതികരണം

  ജഗതി ശ്രീകുമാര്‍ മരിച്ചുവെന്ന തരത്തില്‍ പ്രചരിക്കുന്ന വ്യജവാര്‍ത്തയ്‌ക്കെതിരെ പ്രതികരിച്ച് മകള്‍ പാര്‍വതി രംഗത്തുവന്നതോടെയാണ് ആരാധകര്‍ക്ക് ആശ്വാസമായത്. ഫേസ്ബുക്ക് ലൈവ് വീഡിയോയിലൂടെയാണ് അവര്‍ പ്രതികരിച്ചിട്ടുള്ളത്. നിരവധി പേരാണ് താരപുത്രിയുടെ ലൈവ് വീഡിയോ ഷെയര്‍ ചെയ്തിട്ടുള്ളത്. ഇത്തരത്തില്‍ പ്രചരിക്കുന്ന വ്യാജവാര്‍ത്ത അതാത് വ്യക്തികളെയും അവരുടെ കുടുംബത്തെയും എങ്ങനെയാണ് ബാധിക്കുന്നതെന്നതിനെക്കുറിച്ച് താരപുത്രി വ്യക്തമാക്കിയിട്ടുണ്ട്.

  വീട്ടില്‍ സന്തോഷവാനായി ഇരിക്കുകയാണ്

  വീട്ടില്‍ സന്തോഷവാനായി ഇരിക്കുകയാണ്

  ഇത്തരത്തിലൊരു വീഡിയോ അപ് ലോഡ് ചെയ്യണമെന്ന് ഒരിക്കലും കരുതിയിരുന്നതല്ല. എന്നാല്‍ വ്യാജപ്രചാരണങ്ങള്‍ കൂടി വരുന്ന പശ്ചാത്തലത്തില്‍ ഇത് ചെയ്യുന്നതാണ് നല്ലതെന്ന് തോന്നി. സോഷ്യല്‍ മീഡിയ ജഗതി ശ്രീകുമാറിനെ കൊല്ലരുത്. അദ്ദേഹം ആരോഗ്യവാനായി വീട്ടില്‍ ഇരിക്കുന്നുണ്ട്. വല്ലതും സംഭവിക്കുകയാണെങ്കില്‍ അങ്ങോട്ട് വിളിച്ച് അറിയിക്കാമെന്നും പാര്‍വതി പറയുന്നു. അതാണല്ലോ സോഷ്യല്‍ മീഡിയ ആഗ്രഹിക്കുന്നതും. രോഷാകുലയായാണ് പാര്‍വതി പ്രതികരിച്ചിട്ടുള്ളത്. സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരാനുള്ള ശക്തമായ ശ്രമങ്ങള്‍ തുചരുന്നതിനിടയിലാണ് ഇത്തരം അടിസ്ഥാനരഹിതമായ വാര്‍ത്തകള്‍ പ്രചരിക്കുന്നത്.

  സത്യമുണ്ടോയെന്നാണ് ചിന്തിക്കേണ്ടത്

  സത്യമുണ്ടോയെന്നാണ് ചിന്തിക്കേണ്ടത്

  ജഗതി ശ്രീകുമാറിന് വല്ലതും സംഭവിച്ചുവെന്ന തരത്തില്‍ ഒരു സന്ദേശം നിങ്ങളെ തേടിയെത്തുമ്പോള്‍ അതിന്റെ സത്യവാസ്ഥയെക്കുറിച്ചാണ് ആദ്യം അന്വേഷിക്കേണ്ടത്. അല്ലാതെ അത് ഷെയര്‍ ചെയ്ത് വൈറലാക്കുകയല്ല വേണ്ടതെന്നും അവര്‍ പറയുന്നു. മനുഷ്വത്യരഹിതമായ പ്രവര്‍ത്തിയാണ് സോഷ്യല്‍ മീഡിയയിലൂടെ പലരും ചെയ്യുന്നത്. ഫോര്‍വേഡ് ചെയ്യുന്നതിന് മുന്‍പ് അതിന്റെ ആധികാരികതയെക്കുറിച്ച് ചിന്തിക്കണമെന്നും അവര്‍ അഭ്യര്‍ത്ഥിക്കുന്നു.

  മെന്റല്‍ ഷോക്ക് നല്‍കരുത്

  മെന്റല്‍ ഷോക്ക് നല്‍കരുത്

  വളരെ പരിശ്രമിച്ചാണ് ഞങ്ങള്‍ അച്ഛനെ ജീവിതത്തിലേക്ക് കൊണ്ടുവരാന്‍ ശ്രമിക്കുന്നത്. അതിനിടയില്‍ ഇത്തരത്തിലുള്ള മെന്റല്‍ ഷോക്ക് നല്‍കി അദ്ദേഹത്തെ കൊല്ലാന്‍ ശ്രമിക്കരുതെന്നും പാര്‍വതി പറയുന്നു. കലാകാരന്‍മാരുടെ ജീവിതം സോഷ്യല്‍ മീഡിയയ്ക്ക് പന്താടാനുള്ളതല്ല. അവര്‍ക്കും വികാരങ്ങളുണ്ട്. അത് നിങ്ങള്‍ മനസ്സിലാക്കണം. അദ്ദേഹത്തിന്റെ കുടുംബം മാത്രമല്ല സിനിമാപ്രേമികള്‍ ഒന്നടങ്കം കാത്തിരിക്കുന്നുണ്ട് ആ തിരിച്ചുവരവിനായി.

  വായിക്കാന്‍ കഴിയുന്നുണ്ട്

  വായിക്കാന്‍ കഴിയുന്നുണ്ട്

  അച്ഛനിപ്പോള്‍ സംസാരിക്കാനും ആളുകളെ തിരിച്ചറിയാനും വായിക്കാനുമൊക്കെ കഴിയും. അതുകൊണ്ട് തന്നെ ഇത്തരത്തിലൊരു വാര്‍ത്ത കാണുമ്പോള്‍ അതദ്ദേഹത്തിന് നല്‍കുന്ന മെന്റല്‍ ഷോക്കിനെക്കുറിച്ച് നിങ്ങള്‍ മനസ്സിലാക്കണം. ദയവ് ചെയ്ത് ജഗതി ശ്രീകുമാര്‍ എന്ന വ്യക്തിയെ കൊല്ലരുത്. തന്റെ എളിയ അഭ്യര്‍ത്ഥനയാണ് ഇതെന്നും താരപുത്രി പറയുന്നു.

   മകളുടെ അഭ്യര്‍ത്ഥന

  മകളുടെ അഭ്യര്‍ത്ഥന

  എന്നെന്നും ഓര്‍ത്തിരിക്കാവുന്ന തരത്തില്‍ നിരവധി കഥാപാത്രങ്ങളെ സമ്മാനിച്ച ജഗതി ശ്രീകുമാറിനെ സില്‍വര്‍ സ്‌ക്രീനിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള ശ്രമത്തിലാണ് ഞങ്ങള്‍. അതിനിടയില്‍ ഇത്തരത്തിലുള്ള വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ച് അദ്ദേഹത്തെ ലോകത്തുനിന്നും പറഞ്ഞയക്കരുതെന്നും പാര്‍വതി പറയുന്നു. ഇതിനോടകം തന്നെ പാര്‍വതിയുടെ ലൈവ് വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിട്ടുണ്ട്.

  പാര്‍വതിയുടെ പ്രതികരണം

  വീഡിയോ കാണൂ

  English summary
  Parvathy Shone about her father
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X