»   » കാഞ്ചനമായ്ക്കും ടെസ്സയ്ക്കും ശേഷം പാര്‍വ്വതി വീണ്ടും, അടുത്ത ചിത്രത്തില്‍ നായകനാര്?

കാഞ്ചനമായ്ക്കും ടെസ്സയ്ക്കും ശേഷം പാര്‍വ്വതി വീണ്ടും, അടുത്ത ചിത്രത്തില്‍ നായകനാര്?

Written By:
Subscribe to Filmibeat Malayalam

സമീപകാലത്ത് മലയാളി പ്രേക്ഷകര്‍ക്കിടയില്‍ ഏറ്റവും അധികം സ്വാധീനം ചെലുത്തിയ നടിയാണ് പാര്‍വ്വതി. കാഞ്ചനമാലയായും ടെസ്സയായും പാര്‍വ്വതി വാരിക്കൂട്ടിയ പുരസ്‌കാരങ്ങള്‍ കുറച്ചൊന്നുമല്ല. മികച്ച നടിയ്ക്കുള്ള കേരള സംസ്ഥാന പുരസ്‌കാരത്തിനും പാര്‍വ്വതി അര്‍ഹയായി. കഥാപാത്രങ്ങളെയാണ് താന്‍ ശ്രദ്ധിയ്ക്കുന്നതെന്നും, തനിക്ക് ചെയ്യാന്‍ പറ്റും എന്നുറപ്പുള്ള വേഷങ്ങള്‍ മാത്രമേ ചെയ്യൂ എന്നും പാര്‍വ്വതി പറഞ്ഞിരുന്നു.

നല്ല സിനിമകള്‍ വന്നില്ലെങ്കില്‍ ടെസ്സ എന്ന കഥാപാത്രത്തോടെ അഭിനയം നിര്‍ത്തുന്നതിലും തനിക്ക് വിരോധമില്ലെന്ന് പാര്‍വ്വതി പറഞ്ഞു. ഇതുകൊണ്ടൊക്കെ തന്നെ പാര്‍വ്വതി ഇനി ഏത് ചിത്രം എടുക്കും എന്ന കാര്യത്തില്‍ ആരാധകര്‍ക്ക് ആകാംക്ഷ ഉണ്ടായിരുന്നു. അതിന് പരിസമാപ്തി. വാര്‍ത്തകള്‍ സത്യമാണെങ്കില്‍ പ്രശസ്ത ചിത്രസംയോജകനായ മഹേഷ് നാരായണന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പാര്‍വ്വതിയാണ് നായിക.

 parvathy

കുഞ്ചാക്കോ ബോബന്‍ ചിത്രത്തില്‍ കേന്ദ്ര നായക വേഷത്തിലെത്തുന്നു. ഇതാദ്യമായാണ് പാര്‍വ്വതിയും കുഞ്ചാക്കോ ബോബനും ഒന്നിച്ചഭിനയിക്കുന്നത്. ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ സംബന്ധിച്ച കാര്യത്തില്‍ തീരുമാനം ആയിട്ടില്ല. മഹേഷ് നാരായണന്‍ തന്നെയാണ് ചിത്രത്തിന് തിരക്കഥ എഴുതുന്നത്. നേരത്തെ രാജേഷ് പിള്ള സംവിധാനം ചെയ്ത മിലി എന്ന ചിത്രത്തിന് തിരക്കഥ എഴുതിയിട്ടുണ്ട്.

ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറില്‍ ആന്റോ ജോസഫ് നിര്‍മിയ്ക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ആഗസ്റ്റില്‍ എറണാകുളത്ത് ആരംഭിയ്ക്കും. ഹൈദരാബാദ്, ദുബായി , ബാഗ്ദാദ് എന്നിവിടങ്ങളാണ് പ്രധാന ലൊക്കേഷന്‍. ബാഗ്ദാദില്‍ ചിത്രീകരിയ്ക്കുന്ന ആദ്യത്തെ മലയാള സിനിമ എന്ന പ്രത്യേകതയും ചിത്രത്തിനുണ്ടാവും.

English summary
Parvathy to star opposite Kunchacko Boban

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam