For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഒടുവില്‍ പാര്‍വ്വതിയും മിന്നിച്ചു! ബോക്‌സോഫീസില്‍ പുതിയ നേട്ടം സ്വന്തമാക്കി ഉയരെ, ഇതുമൊരു ചരിത്രമാണ്

  |

  മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ സിനിമയ്‌ക്കെതിരെ പരാമര്‍ശം നടത്തിയതിന്റെ പേരില്‍ വലിയ വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടി വന്ന ആളാണ് നടി പാര്‍വ്വതി തിരുവോത്ത്. വിമര്‍ശനങ്ങള്‍ മാത്രമല്ല നടിയ്‌ക്കെതിരെ വലിയ രീതിയില്‍ സൈബര്‍ ആക്രമണവും നടന്നിരുന്നു. ഇതോടെ സിനിമയില്‍ നിന്നും വിട്ട് നിന്ന പാര്‍വ്വതി ശക്തമായ തിരിച്ച് വരവാണ് ഈ വര്‍ഷം നടത്തിയിരിക്കുന്നത്. ഉയരെ എന്ന ചിത്രമാണ് അവസാനമായി തിയറ്ററുകളിലേക്ക് എത്തിയ പാര്‍വ്വതിയുടെ ചിത്രം.

  രൂപത്തിലോ ഭാവത്തിലോ അദ്ദേഹവുമായി ഒരു സാമ്യവുമില്ല!! വൈറസിലെ കലക്ടറിനെ കുറിച്ച് ടൊവിനോ

  എന്ന് നിന്റെ മൊയ്തീന്‍, ടേക്ക് ഓഫ് തുടങ്ങിയ സിനിമകളില്‍ പാര്‍വ്വതിയ്ക്ക് ലഭിച്ചത് പോലെ ശക്തമായ സ്ത്രീകഥാപാത്രവുമായിട്ടാണ് ഉയരെ എത്തിയത്. തിയറ്ററുകളില്‍ നിന്നും പ്രേക്ഷക പ്രശംസ സ്വന്തമാക്കിയ സിനിമ പ്രതീക്ഷിച്ചതിലും വിജയമാണ് കൈവരിച്ചിരിക്കുന്നത്. ബോക്‌സോഫീസിലും മോശമില്ലാത്ത കളക്ഷന്‍ ലഭിച്ച ഉയരെ പുതിയ റെക്കോര്‍ഡുകള്‍ സ്വന്തമാക്കി കൊണ്ടിരിക്കുകയാണ്.

  ഉയരെ

  ഉയരെ

  പാര്‍വ്വതി കേന്ദ്രകഥാപാത്രമാക്കി നവാഗതനായ മനു അശോകനാണ് സംവിധാനം ചെയ്ത ചിത്രമാണ് ഉയരെ. ടൊവിനോ തോമസും ആസിഫ് അലിയും നായകന്മാരായി എത്തിയ ചിത്രത്തിന് ബോബി-സഞ്ജയ് കൂട്ടുകെട്ടിലാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ആസിഡ് ആക്രമണത്തിന് ഇരയായ പെണ്‍കുട്ടിയുടെ കഥ പറഞ്ഞെത്തിയ ചിത്രത്തില്‍ പല്ലവി എന്ന കഥാപാത്രത്തെയാണ് പാര്‍വ്വതി അവതരിപ്പിച്ചിരിക്കുന്നത്. പ്രതാപ് പോത്തന്‍, സിദ്ദിഖ്, പ്രേം പ്രകാശ്, ഭഗത് മാന്വല്‍, ഇര്‍ഷാദ്, അനില്‍ മുരളി, അനാര്‍ക്കലി മരക്കാര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. എസ് ക്യൂബിന്റെ ബാനറില്‍ ഷെബുന, ഷെഗ്ന, ഷെര്‍ഗ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം.

  തിയറ്ററുകളിലേക്ക് എത്തിയ ഉയരെ

  തിയറ്ററുകളിലേക്ക് എത്തിയ ഉയരെ

  താരരാജാക്കന്മാര മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടം സിനിമകള്‍ ഒരുപോലെ റിലീസിനെത്തിയ സമയത്തായിരുന്നു ഉയരെയും റിലീസ് ചെയ്തത്. പാര്‍വ്വതിയുടെ സിനിമകളെ പരാജയപ്പെടുത്തുന്ന ചില പ്രവണതകള്‍ അടുത്ത കാലത്തായി കണ്ട് വന്നിരുന്നു. ഇതോടെ ആശങ്കകളോടെയാണ് ഏപ്രില്‍ 26 ന് ഉയരെ തിയറ്ററുകളിലേക്ക് എത്തിയത്. എന്നാല്‍ സിനിമയ്ക്ക് ലഭിച്ചത് വമ്പന്‍ സ്വീകരണമായിരുന്നു. നിറഞ്ഞ സദസ്സുകളില്‍ പ്രദര്‍ശനം തുടങ്ങിയ ചിത്രത്തിന് പോസീറ്റിവ് റിവ്യു വന്നു. പിന്നാലെ സിനിമ കാണാന്‍ പ്രേക്ഷകരുടെ ഒഴുക്കായിരുന്നു. ഇത് ചിത്രത്തിന്റെ സാമ്പത്തിക വരുമാനത്തിന് വന്‍ മുതല്‍കൂട്ടായി മാറി.

  പുതിയ നേട്ടങ്ങള്‍

  പുതിയ നേട്ടങ്ങള്‍

  ഇപ്പോഴിതാ സാമ്പത്തിക വരുമാനം ഉണ്ടാക്കി ഞെട്ടിച്ച് കൊണ്ടിരിക്കുകയാണ് ഉയരെ. കൊച്ചിന്‍ മള്‍ട്ടിപ്ലെ്ക്‌സില്‍ നിന്നും ഒരു കോടിയ്ക്ക് മുകളില്‍ കളക്ഷനാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ഫോറം കേരള പുറത്ത് വിട്ട കണക്കുകളിലാണ് ചിത്രത്തിന്റെ ഏറ്റവും പുതിയ കളക്ഷന്‍ റിപ്പോര്‍ട്ട് സൂചിപ്പിച്ചിരിക്കുന്നത്. റിലീസിനെത്തി 447 ദിവസങ്ങള്‍ കൊണ്ടായിരുന്നു സിനിമയുടെ ഈ നേട്ടം. ഇപ്പോഴും കൊച്ചിന്‍ മള്‍ട്ടിപ്ലെക്‌സില്‍ 6 ഷോ പ്രതിദിനം ഉയരെ യ്ക്ക് ലഭിക്കുന്നുണ്ട്.

   ബോക്‌സോഫീസില്‍ വരുമാനമുണ്ടാക്കി

  ബോക്‌സോഫീസില്‍ വരുമാനമുണ്ടാക്കി

  ചിത്രത്തിന്റെ കേരള ബോക്‌സോഫീസിലെ വരുമാനം എത്രയാണെന്നുള്ളത് ഇനിയും വ്യക്തമല്ല. എന്നാല്‍ വിജയകരമായി അമ്പതാം ദിവസത്തിലേക്ക് കടക്കുന്ന ചിത്രം മോശമില്ലാത്ത കളക്ഷന്‍ നേടിയിട്ടേ പ്രദര്‍ശനം അവസാനിപ്പിക്കുകയുള്ളു. മലയാളത്തിലെ പ്രമുഖ സംവിധായകന്മാരും നടന്മാരുമെല്ലാം ഉയരെ കണ്ട് നല്ല അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി കഴിഞ്ഞു. ഇപ്പോഴിതാ ആഷിക് അബുവിന്റെ സംവിധാനത്തിലെത്തിയ വൈറസാണ് പാര്‍വ്വതിയുടെ മറ്റൊരു സിനിമ. ജൂണ്‍ ഏഴിന് വൈറസ് തിയറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. നടനും സംവിധായകനുമായ സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്യുന്ന പുതിയ സിനിമയിലും പാര്‍വ്വതിയാണ് നായിക.

  ലിനി സിസ്റ്ററിന്റെ ഭര്‍ത്താവിനെയും കുട്ടികളെയും കണ്ടപ്പോള്‍ കരഞ്ഞുപോയി, അനുഭവം പങ്കുവച്ച് താരങ്ങള്‍

  English summary
  Parvathy starrer Uyare collect the 1 crore mark at Cochin Plexes
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X