Just In
- 18 min ago
മമ്മൂക്കയാണ് എന്റെ രാശി; അദ്ദേഹത്തിന് വേണ്ടി നൂറ് കോടി മുടക്കിയാലും നഷ്ടമില്ലെന്ന് നിര്‍മാതാവ് ജോബി ജോര്‍ജ്
- 19 min ago
ചെമ്പരത്തി സീരിയൽ താരം പ്രബിന്റെ പ്രണയിനി ഇതാണ്, പ്രിയപ്പെട്ടവളുമായുള്ള ചിത്രം പങ്കുവെച്ച് നടൻ
- 34 min ago
യുവകൃഷ്ണയുടെ നെഞ്ചോട് ചേര്‍ന്ന് മൃദുല വിജയ്, സ്റ്റാര്‍ മാജിക് വേദിക്ക് പിന്നിലെ ചിത്രങ്ങള്‍ വൈറല്‍
- 1 hr ago
താഹിറയുടെ അതിജീവനത്തിന് ഗോവയിലും കയ്യടി- ശൈലന്റെ റിവ്യൂ
Don't Miss!
- News
സഭയില്‍ ഏറ്റവും കൂടുതൽ സന്തോഷം നൽകിയിട്ടുള്ളത് ഇക്കാര്യങ്ങളില്‍: കുറിപ്പുമായി കെഎസ് ശബരീനാഥന്
- Sports
IPL 2021: ശ്രീശാന്ത് വീണ്ടും വരുന്നു! ലേലത്തില്‍ രജിസ്റ്റര്‍ ചെയ്യും- മടങ്ങിവരവ് ആര്‍ക്കൊപ്പം?
- Automobiles
മാരുതിക്ക് കരുത്തും താങ്ങുമായി സ്വിഫ്റ്റ്; നാളിതുവരെ വിറ്റത് 23 ലക്ഷം യൂണിറ്റ്
- Lifestyle
പെണ്ണിന് ഇതൊന്നും ഇല്ലെങ്കില്‍ ആരോഗ്യവുമില്ല
- Travel
ശരണം വിളി മുതല്‍ റാഫേല്‍ യുദ്ധവിമാനം വരെ, അറിയാം ഇത്തവണത്തെ റിപ്പബ്ലിക് ദിനാഘോഷങ്ങളെക്കുറിച്ച്
- Finance
മൂന്നാം പാദത്തിലും കുതിപ്പ് തുടര്‍ന്ന് റിലയന്‍സ്; അറ്റാദായം 13,101 കോടി രൂപ
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
നടി പാർവതി എവിടെ, അന്ന് പറഞ്ഞത് സംഭവിച്ചോ? നടിയെ തിരഞ്ഞ് സോഷ്യൽ മീഡിയ
ഏറ്റവും കൂടുതൽ സൈബർ ആക്രണം നേരിടേണ്ടി വന്ന നടിയാണ് പാർവതി തിരുവോത്ത്. സിനിമയിൽ കത്തി നിൽക്കുന്ന സമയത്തായിരുന്നു പാർവതിയ്ക്ക് നേരെയുളള സൈബർ ആക്രമണം നടന്നത്. ഇത് താരത്തിന്റെ കരിയറിനെ നന്നായി ബാധിക്കുകയും ചെയ്തിരുന്നു. 2006 ൽ ഔട്ട് ഓഫ് സിലബസ് എന്ന ചിത്രത്തിലൂടെയാണ് പാർവതി രംഗത്തെത്തിയത്. പിന്നീട് നോട്ട്ബുക്ക് എന്ന ചിത്രത്തിലൂടെയാണ് പാർവതി മലയാളികൾക്കിടയിൽ സുപരിചിതയായത്. പിന്നീട് മലയാളത്തിലും തമിഴിലും കന്നടയിലുമെല്ലാം താരം നിറ സാന്നിധ്യമാകുകയായിരുന്നു. പിന്നീട് 2014 ൽ അഞ്ജലി മേനോൻ സംവിധാനം ചെയ്ത ബെംഗ്ലൂർ ഡേയ്സ് പാർവതിയുടെ കരിയറിനു തന്നെ മികച്ച ഹിറ്റ് സമ്മാനിക്കുകയായിരുന്നു.
സിനിമ കള്ളങ്ങൾ കൂട്ടിയിണക്കിയ ഒരു വലിയ കള്ളം!! ഇതു കൊടും ക്രൂരത, ജോസഫിനെതിരെ ഡോക്ടര്‍മാരുടെ സംഘടന
ബാംഗ്ലൂർ ഡേയ്സിനു ശേഷം മലയാളത്തിൽ നിന്ന് മികച്ച ചിത്രങ്ങളായിരുന്നു താരത്തെ തേടിയെത്തിയത്. സിനിമയിൽ ശോഭിച്ചു നിൽക്കുന്ന സമയത്തായിരുന്നു താരത്തിനെതിരെ വിവാദങ്ങൾ തലപൊക്കിയത്. ഇതിനു പിന്നാലെ താരത്തിനെതിരെ സൈബർ ആക്രമണങ്ങളുടെ കുത്തൊഴുക്കായിരുന്നു.
എഴുന്നേക്ക് രതീഷ്..!! ഈ ഡയലോഗിന് ഒരു കഥ പറയാനുണ്ട്, ആ രസകരമായ സംഭവം തുറന്ന് പറഞ്ഞ് വിഷ്ണു

സോഷ്യൽ മീഡിയയിൽ നിന്ന് ബ്രേക്ക്
കഴിഞ്ഞ ഓഗസ്റ്റ് മാസത്തിന്റെ തുടക്കത്തില്‍ നിന്നു തന്നെ സോഷ്യൽ മീഡിയയിൽ നിന്ന് ബ്രേക്ക് എടുക്കുന്നതിനെ കുറിച്ച് പാർവതി സൂചിപ്പിച്ചിരുന്നു. ഇൻസ്റ്റഗ്രാമിലൂടെയാണ് അത് പ്രേക്ഷകരുമായി പങ്കുവെച്ചത്. ടെക്ക് ബ്രേക്ക് എന്നാണ് പാർവതി അന്ന് പറഞ്ഞിരുന്നത്. എന്നാൽ അതിനു ശേഷവും താരം സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു.

ഉടൻ മടങ്ങിയെത്തും
ഈ നിരന്തരം സ്നേഹത്തിനു പിന്തുണയ്ക്കും നന്ദിയുണ്ടെന്നും ഡിഎം വഴി സന്ദേശമയക്കുന്നവരുടെ സപ്പോർട്ട് എത്ര വിലപ്പെട്ടതാണെന്ന് തനിയ്ക്ക് പറഞ്ഞറിയ്ക്കാൻ സാധിക്കില്ല. വളരെ അത്യാവശ്യം എന്ന് കരുതുന്ന ഒരു ടെക്ക് ബ്രേക്ക് എടുക്കാൻ പോകുകയാണ്. സ്നേഹം പങ്കുവെയ്ക്കാൻ മടങ്ങാതെ തിരിച്ചെത്തുമെന്നും പാർവതി പറഞ്ഞിരുന്നു.

പ്രളയത്തിൽ സോഷ്യൽ മീഡിയയിൽ സജീവം
എന്നാൽ താരം സോഷ്യൽ മീഡിയയിൽ നിന്ന് ബ്രേക്ക് എടുക്കാൻ തീരുമാനിച്ച സമയത്തായിരുന്നു കേരളത്തെ ഒന്നടങ്കം വിഴുങ്ങി കൊണ്ട് പ്രളയം എത്തിയത്. ജനങ്ങൾക്ക് കൈതാങ്ങായി പാർവതി കൂടെ തന്നെയുണ്ടായിരുന്നു. സോഷ്യൽ മീഡിയയിലൂടെ ദുരിതാശ്വാസം പ്രവർത്തനങ്ങളൾക്ക് സജീവമാകുകയായിരുന്നു. എന്നാൽ ഇപ്പോൾ കേരളം പ്രളയത്തിൽ നിന്ന് കരകയറി കൊണ്ടിരിക്കുകയാണ്. കാര്യങ്ങൾ സാധാരണ സ്ഥിതിയിലേയ്ക്ക് നീങ്ങുകയാണ്. ഈ അവസരത്തിലാണ് താരത്തിനെ സോഷ്യൽ മീഡിയയിൽ നിന്ന് കാണാതായിരിക്കുന്നത്

അക്കൗണ്ടുകൾ കാണാതായി
പാർവതിയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ അപ്രത്യക്ഷമായിരിക്കുകയാണ്. ഇൻസ്റ്റഗ്രാം, ട്വിറ്റർ, ഫേസ്ബുക്ക്, എന്നിങ്ങനെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലൊന്നു നടിയുടെ ഔദ്യോഗിക പ്രൊഫൈലുകളില്ല. അക്കൗണ്ടുകൾ ഡിലീറ്റ് ചെയ്തതാണോ വേറെ എന്തെങ്കിലും കാരണമാണോ എന്നുമുള്ള കൃത്യമായ വിവരം ലഭിച്ചിട്ടില്ല.