ജെംസും വന്നില്ല, ഒരു കുന്തോം വന്നില്ല! പ്ലിങ്ങായ നിമിഷത്തെക്കുറിച്ച് പാര്‍വതി
തെന്നിന്ത്യന്‍ സിനിമാ പ്രേമികളുടെ ഇഷ്ട നായികമാരില്‍ ഒരാളാണ് പാര്‍വതി. നിരവധി ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ടാണ് നടി എല്ലാവരുടെയും പ്രിയങ്കരിയായി മാറിയത്. മലയാളത്തിന് പുറമെ തെന്നിന്ത്യയിലെ മറ്റ് ഭാഷകളിലും ബോളിവുഡിലും തിളങ്ങിയിരുന്നു നടി. പാര്‍വതിയുടെ സിനിമകള്‍ക്കായെല്ലാം ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കാറുളളത്. ലോക് ഡൗണ്‍ കാലത്തും സോഷ്യല്‍ മീഡിയയില്‍ സജീവമാണ് പാര്‍വതി.

നടിയുടെതായി വരാറുളള പോസ്റ്റുകള്‍ ശ്രദ്ധേയമാവാറുണ്ട്. ഇത്തവണ കുട്ടിക്കാലത്തെ ഒരു ചിത്രം പങ്കുവെച്ച് പാര്‍വതി കുറിച്ച രസകരമായ കാര്യങ്ങളാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ഇളം പച്ച നിറത്തില്‍ പൂക്കളുളള ഉടുപ്പിട്ടാണ് പാര്‍വതി ചിത്രത്തിലുളളത്. അന്നത്തെ ആ ഫോട്ടോ എടുപ്പിനെക്കുറിച്ചുളള മങ്ങിയ ഓര്‍മ്മകള്‍ ഇപ്പോഴുമുണ്ടെന്ന് പാര്‍വതി പറയുന്നു. കുട്ടിക്കാലത്ത് ക്യാമറ കണ്ടാല്‍ തന്നെ പേടിച്ചു കരഞ്ഞിരുന്ന ഒരാളായിരുന്നു താനെന്ന് വെളിപ്പെടുത്തുകയാണ് നടി.
വിചിത്രമായി ചിരിച്ചു നില്‍ക്കുന്ന ചിത്രത്തിന് പിന്നിലെ കഥ വെളിപ്പെടുത്തുകയാണ് നടി. ക്യാമറയെ എനിക്ക് ഭയമായിരുന്നു എന്ന് നടി പറയുന്നു. കരച്ചില്‍ നിര്‍ത്തില്ല. എന്റെ അടുത്തേക്ക് നീണ്ടു വരുന്ന ഒരു വിചിത്രമായ കണ്ണിനെ പോലെയാണ് ലെന്‍സ് തോന്നിപ്പിച്ചത്. നിരവധി പരാജയപ്പെട്ട ശ്രമങ്ങള്‍ക്കൊടുവില്‍ ധൈര്യം സംഭരിച്ച് അമ്മയെ പറ്റിച്ചേര്‍ന്ന് നില്‍ക്കുന്നത് വിട്ട് ക്യാമറയ്ക്ക് മുന്‍പില്‍ ഞാന്‍ നിന്നു. ഒറ്റയ്ക്ക്, കണ്ണ് വലുതായി തുറന്ന് പിടിച്ച് മരവിച്ച് പിന്നോട്ട് പോകുന്നില്ലെന്നുറച്ച്.
എങ്ങനെയാണ് ആ ചിരി അവിടെ കയറി വന്നത്. സുഹൃത്തുക്കളെ ഞാന്‍ പറ്റിക്കപ്പെടുകയായിരുന്നു. ക്യാമറ നോക്കി ചിരിച്ചാല്‍ നിഗൂഢത നിറഞ്ഞ ആ കണ്ണില്‍ നിന്ന് ജെംസ് മിഠായി വരുമെന്ന് അവര്‍ എന്നോട് പറഞ്ഞു. ജെംസും വന്നില്ല. ഒരു കുന്തോം വന്നില്ല. ഒരു വിചിത്രമായ ചിരിയുമായി ഞാന്‍ അവിടെ പ്ലിങ്ങി നിന്നു. പാര്‍വതി കുറിച്ചു. നടിയുടെ പോസ്റ്റിന് പിന്നാലെ കമന്റുകളുമായി ആരാധകരും രംഗത്തെത്തിയിരുന്നു.
വിചിത്രമായ ചിരിയാണെങ്കിലും സംഗതി ക്യൂട്ടാണെന്നാണ് ആരാധകര്‍ പറയുന്നത്. അതേസമയം കഴിഞ്ഞ വര്‍ഷം ഉയരെ, വൈറസ് തുടങ്ങിയ സിനിമകളായിരുന്നു പാര്‍വതിയുടെതായി പുറത്തിറങ്ങിയത്. രണ്ട് സിനിമകളിലും മികച്ച പ്രകടനമാണ് നടി കാഴ്ചവെച്ചത്. നിലവില്‍ വര്‍ത്തമാനം, രാച്ചിയമ്മ, ഹലാല്‍ ലവ് സ്റ്റോറി തുടങ്ങിയ സിനിമകളാണ് നടിയുടെതായി റിലീസിങ്ങിനൊരുങ്ങുന്നത്.


Click it and Unblock the Notifications