ജെഎന്‍യു വിദ്യാര്‍ത്ഥിനിയായി പാര്‍വതി! വര്‍ത്തമാനം ഫസ്റ്റ്‌ലുക്ക് പുറത്ത്
ഉയരെ, വൈറസ് തുടങ്ങിയ സിനിമകള്‍ക്ക് പിന്നാലെ പാര്‍വതിയുടെതായി റിലീസിങ്ങിനൊരുങ്ങുന്ന എറ്റവും പുതിയ ചിത്രമാണ് വര്‍ത്തമാനം. സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്യുന്ന സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു. ജെഎന്‍യു വിദ്യാര്‍ത്ഥിനിയായി പാര്‍വതി എത്തുന്ന ചിത്രം സമകാലിക പ്രസക്തിയുളള പ്രമേയം പറഞ്ഞുകൊണ്ടാണ് ഒരുക്കുന്നത്. മമ്മൂട്ടി, നിവിന്‍ പോളി, ടൊവിനോ തോമസ് തുടങ്ങിയവരാണ് ഫേസ്ബുക്കിലൂടെ ഫസ്റ്റ്‌ലുക്ക് പുറത്തുവിട്ടത്.

ദേശീയ പുരസ്‌കാര ജേതാവ് ആര്യാടന്‍ ഷൗക്കത്താണ് സിനിമയ്ക്ക് വേണ്ടി തിരക്കഥ ഏഴുതിയിരിക്കുന്നത്. ഫൈസ സൂഫിയായി പാര്‍വതി എത്തുന്ന ചിത്രം യഥാര്‍ത്ഥ സംഭവങ്ങളില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് ഒരുക്കുന്നത്. മൂത്തോനില്‍ ശ്രദ്ധേയ പ്രകടനം നടത്തിയ റോഷന്‍ മാത്യൂവാണ് ചിത്രത്തില്‍ പാര്‍വതിയുടെ കാമുകനായി എത്തുന്നത്. കോളേജ് പ്രൊഫസര്‍ പൊതുവാളായി സിദ്ധിഖും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നു.
സുധീഷ്, നിര്‍മ്മല്‍ പാലാഴി, ഡെയിന്‍ ഡേവിസ്, തുടങ്ങിയവരാണ് വര്‍ത്തമാനത്തിലെ മറ്റു താരങ്ങള്‍. അഴകപ്പന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന സിനിമയ്ക്ക് വിനേഷ് ബംഗ്ലന്‍ ആണ് കലാസംവിധാനം ചെയ്യുന്നത്. ഡല്‍ഹി, ഉത്തരാഖണ്ഡ്, നേര്‍ത്ത് ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ തുടങ്ങിയവിടങ്ങളിലാണ് സിനിമ ചിത്രീകരിച്ചത്. പാര്‍വതിയുടെ ഇക്കൊല്ലത്തെ ആദ്യ റിലീസ് കൂടിയാണ് വര്‍ത്തമാനം.


Click it and Unblock the Notifications