വിവാദങ്ങൾക്കൊടുവിൽ പാർവതിയുടെ വർത്തമാനം, ടീസർ പുറത്ത്
വിവാദങ്ങൾക്കൊടുവിൽ നടി പാർവതി തിരുവോത്ത് പ്രധാന വേഷത്തിലെത്തുന്ന സിദ്ധാർത്ഥ് ശിവ ചിത്രമായ വർത്തമാനത്തിന്റെ ടീസർ പുറത്ത്. നടൻ ടൊവിനോ തോമസാണ് ടീസർ പുറത്തു വിട്ടിരിക്കുന്നത്. ദില്ലിയിലെ ഒരു സർവകലാശാലയിൽ മലബാറിൽ നിന്ന് പഠനത്തിനായി എത്തുന്ന ഫൈസാ സൂഫിയ എന്ന ഗവേഷക വിദ്യാര്‍ത്ഥിനിയെയാണ് പാർവതി ചിത്രത്തിൽ അവതരിപ്പിക്കുന്നത്.

സ്വാതന്ത്ര്യ സമര സേനാനി മുഹമ്മദ് അബ്ദുള്‍ റഹ്മാനെ കുറിച്ച് ഗവേഷണം നടത്തുവാനായിട്ടാണ് ഫൈസാ സൂഫിയ ദില്ലി സർവകലാശാലയിൽ എത്തുന്നത്.
ഈ പെണ്‍കുട്ടിയ്ക്ക് നേരിടുന്ന വെല്ലുവിളികളും പ്രതിസന്ധികളുമാണ് വര്‍ത്തമാനത്തിന്‍റെ പ്രമേയം. സമകാലിക ഇന്ത്യന്‍ സമൂഹം നേരിടുന്ന രാഷ്ട്രീയ സാമൂഹ്യ പ്രശ്നങ്ങളാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്. പാർവതിയെ കൂടാതെ . ' റോഷന്‍ മാത്യു, സിദ്ദിഖ് എന്നിവരും ചിത്രത്തിൽ പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
സിദ്ധാർഥ് ശിവ സംവിധാനം ചെയ്യുന്ന വർത്തമാനത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത് ആര്യാടന്‍ ഷൗക്കത്താണ്.
വിവാദങ്ങള്‍ക്കൊടുവിലാണ് ചിത്രം റിലീസിന് ഒരുങ്ങുന്നത് . സെന്‍സറിംഗ് സംബന്ധിച്ച് ചിത്രത്തിന് ആദ്യം വിലക്കേര്‍പ്പെടുത്തിയിരുന്നു. തുടര്‍ന്ന് കേന്ദ്ര സെന്‍സര്‍ ബോര്‍ഡ് റിവൈസിംഗ് കമ്മറ്റി പ്രവര്‍ത്തനാനുമതി നല്‍കിയതോടെയാണ് ചിത്രം റിലീസിന് ഒരുങ്ങുന്നത്. ഫെബ്രുവരി 19 നാണ് വർത്തമാനം തിയേറ്ററുകളിൽ എത്തുന്നത്.
ഡല്‍ഹി, ഉത്തരാഖണ്ഡ്, കേരളം എന്നിവിടങ്ങളിലായി രണ്ടു ഷെഡ്യൂളിലാണ് 'വര്‍ത്തമാനം' ചിത്രീകരിച്ചത്. രണ്ടു പാട്ടുകള്‍ ചിത്രത്തിലുണ്ട്. ദേശീയ-സംസ്ഥാന ചലച്ചിത്ര പുരസ്കാര ജേതാക്കള്‍ ഒരുമിക്കുന്ന സിനിമയെന്ന പ്രത്യേകത കൂടി ഇതിനുണ്ട്.
ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറിൽ സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് ബെന്‍സി നാസറും ആര്യാടന്‍ ഷൗക്കത്തും ചേർന്നാണ്. കഥ-തിരക്കഥ-സംഭാഷണം - ആര്യാടന്‍ ഷൗക്കത്ത്, ക്യാമറ - അഴകപ്പന്‍, ഗാനരചന - റഫീക് അഹമ്മദ്, വിശാല്‍ ജോണ്‍സണ്‍, പശ്ചാത്തല സംഗീതം - ബിജിപാല്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ഡിക്സന്‍ പൊടുത്താസ്, പി.ആര്‍.ഒ. - പി.ആര്‍.സുമേരന്‍ (ബെന്‍സി പ്രൊഡക്ഷന്‍സ്


Click it and Unblock the Notifications











