ആസിഡ് ആക്രമണത്തിനിരയായ പെണ്‍കുട്ടിയായി പാര്‍വ്വതി! ഉയരെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്!!
നടി പാര്‍വ്വതി നായികയായി അഭിനയിക്കുന്ന ഏറ്റവും പുതിയ സിനിമയാണ് ഉയരെ. ടൊവിനോ തോമസും ആസിഫ് അലിയും നായകന്മാരായി എത്തുന്ന ചിത്രം നവാഗതനായ മനു അശോകനാണ് സംവിധാനം ചെയ്യുന്നത്. ബോബി-സഞ്ജയ് കൂട്ടുകെട്ടില്‍ തിരക്കഥ ഒരുക്കിയിരിക്കുന്ന സിനിമ ആസിഡ് ആക്രമണത്തിന് ഇരയായ പെണ്‍കുട്ടിയുടെ കഥയാണ് പറയുന്നത്. പല്ലവി എന്നാണ് ചിത്രത്തിലെ പാര്‍വ്വതിയുടെ കഥാപാത്രത്തിന്റെ പേര്.
എസ് ക്യൂബിന്റെ ബാനറില്‍ ഷെബുന, ഷെഗ്‌ന, ഷെര്‍ഗ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഉയരെ യിലെ പാര്‍വ്വതിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വന്നിരിക്കുകയാണ്. പ്രതാപ് പോത്തന്‍, സിദ്ദിഖ്, പ്രേം പ്രകാശ്, ഭഗത് മാന്വല്‍, ഇര്‍ഷാദ്, അനില്‍ മുരളി, അനാര്‍ക്കലി മരക്കാര്‍ എന്നിവരാണ് ഉയരെയിലെ മറ്റ് താരങ്ങള്‍.

കൊച്ചി, മുംബൈ, ആഗ്ര എന്നിവിടങ്ങളാണ് സിനിമയുടെ പ്രധാന ലൊക്കേഷന്‍. കൊച്ചിയില്‍ നിന്നും ഉയരെയുടെ ചിത്രീകരണം പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. ഗോപി സുന്ദറാണ് സംഗീതമൊരുക്കുന്നത്. റഫീഖ് അഹമ്മദും ഷോബിയും മുകേഷ് മുരളീധരനുമാണ് ഛായാഗ്രഹണം. മഹേഷ് നാരയണനാണ് എഡിറ്റിംഗ്,
ആഷിക് അബുവിന്റെ സംവിധാനത്തിലെത്തുന്ന വൈറസാണ് പാര്‍വ്വതിയുടെ മറ്റൊരു സിനിമ. നിലവില്‍ കോഴിക്കോട് നിന്നും വൈറസിന്റെ ചിത്രീകരണം പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. അതിനൊപ്പം നടനും സംവിധായകനുമായ സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്യുന്ന പുതിയ സിനിമയിലും പാര്‍വ്വതി നായികയാവുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.


Click it and Unblock the Notifications











