മലയാളത്തില്‍ നല്ല സിനിമകളുടെ ഭാഗമാകണം: പാര്‍വ്വതി
നോട്ട് ബുക്കിലൂടെ മലയാളത്തില്‍ തുടക്കം. വിനോദയാത്ര, ഫഌഷ് എന്നീ ചിത്രങ്ങളിലൂടെ മലയാളത്തില്‍ മിന്നിമറഞ്ഞ് പോയി. പിന്നെ തട്ടകം തമിഴും കന്നടയുമായിരുന്നു. പറഞ്ഞുവരുന്നത് പാര്‍വ്വതി മേനോനെ കുറിച്ചാണെന്ന് പിടികിട്ടിക്കാണുമല്ലോ.
ബാഗ്ലബര്‍ ഡെയ്‌സ് എന്ന ചിത്രത്തില്‍ പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്ന കഥാപാത്രമാണ് ചിരിമങ്ങാത്ത ആര്‍ ജെ സാറയുടെ മുഖം. ചിത്രത്തില്‍ ഏറ്റവും കൈയ്യടി നേടിയതും പ്രേക്ഷകരിലേക്കിറങ്ങിച്ചെല്ലാന്‍ കഴിഞ്ഞതും സാറയെന്ന പാര്‍വ്വതി മേനോനാണ്. ഇനി മലയാളത്തില്‍ തിരഞ്ഞെടുത്ത ചിത്രങ്ങളില്‍ മാത്രമേ അഭിനയിക്കൂ എന്നാണ് പാര്‍വ്വതി ഇപ്പോള്‍ പറയുന്നത്.

തമിഴില്‍ 'പൂ' എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച പാര്‍വ്വതി പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടി. പിന്നീട് കന്നടയിലും അഭിനയപാടവം തെളിയിച്ച താരം 'മരിയാന്‍' എന്ന ചിത്രത്തിലൂടെ വീണ്ടും തമിഴില്‍ തിളങ്ങി നില്‍ക്കുമ്പോഴാണ് ബാഗ്ലൂര്‍ ഡെയ്‌സിന് വേണ്ടി ക്ഷണം വന്നത്.
അഞ്ജലി മേനോന്‍, അന്‍വര്‍ റഷീദ് ടീമിനൊപ്പം വര്‍ക്ക് ചെയ്യാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് പാര്‍വ്വതിയിപ്പോള്‍. ഇനി തിരഞ്ഞെടുക്കുന്ന ചിത്രങ്ങള്‍ ഇത്തരത്തിലുള്ളതായിരിക്കുമെന്നും ലോകസിനിമയുടെ ഭാഗമാകാനാണ് ആഗ്രഹമെന്നും പാര്‍വ്വതി പറയുന്നു.
തമിഴില്‍ ഇപ്പോള്‍ കമല്‍ ഹസ്സന്‍ നായകനാകുന്ന ഇത്തമ വില്ലന്‍ എന്ന ചിത്രത്തിലാണ് പാര്‍വ്വതി അഭിനയിച്ചുകൊണ്ടിരിക്കുന്നത്. മലയാളത്തില്‍ 'എന്ന് നിന്റെ മൊയ്ദീന്‍' എന്ന ചിത്രത്തില്‍ ചരിത്രത്തിലെ ഏറ്റവും മനോഹരമായ പ്രണയകഥകളിലൊന്നിലെ നായികയായി പാര്‍വ്വതിയെത്തുന്നു. പൃഥ്വിരാജാണ് നായകന്‍.


Click it and Unblock the Notifications