സുപ്രിയയെ സിനിമ രംഗത്തേയ്ക്ക് സ്വാഗതം ചെയ്ത് പാർവതി! ഒരു ത്രില്ലിങ് ട്രീറ്റിനായി കാത്തിരിക്കുന്നു

നിർമ്മാണ രംഗത്തേയ്ക്ക് ചുവട് വയ്ക്കുന്ന സുപ്രിയ്ക്ക് താരം പ്രത്യേക ആശംസയും പാർവതി അറിയിക്കുന്നുണ്ട്

പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന പൃഥ്വിരാജ് ചിത്രമാണ് നയൻ. പൃഥ്വിയുടെ തന്നെ നിർമ്മാണ കമ്പനിയാണ് ചിത്രം നിർമ്മിക്കുന്നത് ഇപ്പോഴിത പഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോൻ നിർമ്മിക്കുന്ന ചിത്രത്തിന് ആശംസ അറിയിച്ച് നടി പാർവതി രംഗത്തെത്തിയിട്ടുണ്ട്. ഇൻസ്റ്റഗ്രാം വീഡിയോയിലൂടെയായിരുന്നു സിനിമ പ്രൊഡക്ഷൻ ഇൻസ്ട്രിയിലേയ്ക്ക് ചുവട് വയ്ക്കുന്ന പ്രിയ സുഹൃത്ത് കൂടിയായ സുപ്രിയയ്ക്ക് പാർവതി നന്ദി പറഞ്ഞത്.

parvathy

നയന്റെ ട്രെയിലർ കണ്ടെന്നും അത് മികച്ചതാവുന്നതിൽ താൻ ഒട്ടും അത്ഭുതപ്പെടുന്നില്ലെന്നും പാർവതി പറഞ്ഞു. ഈ ചിത്രത്തിനലെ ഓരോ അംഗങ്ങളും ചിത്രം മികച്ചതാവാൻ വേണ്ടി പരിശ്രമിക്കുന്നവരാണ്. അതുകൊണ്ട് തന്നെ പ്രമേയത്തിലും എക്സിക്യൂഷനിലും അവർ മികച്ചത് നൽകിയിട്ടുണ്ടെന്ന് ഇതിലൂടെ കാണാൻ കഴിയുന്നുണ്ട്. ഒരു വിഷ്വൽ ത്രില്ലിങ് ട്രീറ്റിനായി കാത്തിരിക്കുന്നെന്നും നയൻ ടീമിന് എല്ലാവിധ ആശംസയും താരം അറിയിക്കുന്നു.

കൂടാതെ സിനിമ നിർമ്മാണ രംഗത്തേയ്ക്ക് ചുവട് വയ്ക്കുന്ന സുപ്രിയ്ക്ക് താരം പ്രത്യേക ആശംസയും പാർവതി അറിയിക്കുന്നുണ്ട്. സുപ്രിയയെ സിനിമ മേഖലയിലേയ്ക്ക് ക്ഷണിച്ചുകൊണ്ടാണ് താരത്തിന്റെ വീഡിയോ അവസാനിക്കുന്നത്. പൃഥ്വിരാജിന്റെ നയനിൽ മമ്ത മോഹൻദാസാണ് നായികയായി എത്തുന്നത്. കൂടാതെ മാസ്റ്റർ ആലേകും കേന്ദ്രകഥാപാത്രത്തിൽ എത്തുന്നുണ്ട്. ഗോദ്ധ ഫെയിം വാമിഖയും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഫെബ്രുവരിയിലാണ് ചിത്രം റിലീസിനെത്തുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X