അവാര്‍ഡ് ലഭിച്ചത് അര്‍ഹരായവര്‍ക്ക് ;പാര്‍വ്വതി
കൊച്ചി: സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ അര്‍ഹരായവര്‍ക്ക് തന്നെയാണ് ലഭിച്ചതെന്ന് നടി പാര്‍വ്വതി. അവാര്‍ഡ് നേടിയ താരങ്ങള്‍ തീര്‍ച്ചായായും അതിന് അര്‍ഹതപ്പെട്ടവര്‍ തന്നെയാണെന്നാണ് പാര്‍വ്വതി പറയുന്നത്. ഫഹദ് അഭിനയിച്ച നോര്‍ത്ത് 24 കാതവും സുരാജ് വെഞ്ഞാറമൂട് അഭിനയിച്ച പേരറിയാത്തവരും മികച്ച ചലച്ചിത്രങ്ങളാണെന്നും പാര്‍വ്വതി പറഞ്ഞു.
മികച്ച നായികയ്ക്കുള്‌ല അവാര്‍ഡ് നേടിയ ആന്‍ അഗസ്റ്റിനെ പാര്‍വ്വതി അഭിനന്ദിച്ചു. കന്യകാ ടാക്കീസ് എന്ന ചിത്രം തന്നെ ഏറെ ആകര്‍ഷിച്ചതായും പാര്‍വ്വതി പറഞ്ഞു. മികച്ച നടനുള്ള അവാര്‍ഡ് നേടിയ ലാലിനും പാര്‍വ്വതിയുടെ അഭിനന്ദനം.

ലാല്‍ അവാര്‍ഡിന് അര്‍ഹനാണ്. സിനിമയോട് വളരെയധികം ആത്മാര്‍ത്ഥതയും അര്‍പ്പണബോധവും പുലര്‍ത്തുന്നയാളാണ് ലാല്‍. അതിനാല്‍ തന്നെ അദ്ദേഹത്തിന് അവാര്‍ഡ് ലഭിച്ചതില്‍ അത്ഭുതപ്പെടാനില്ല. അദ്ദേഹത്തോടൊപ്പം അഭിനയിച്ചപ്പോള്‍ തന്നെ അഭിനയശേഷി മനസിലായിട്ടുണ്ടെന്നും പാര്‍വതി പറയുന്നു.
മികച്ച നടനുള്ള ദേശീയ അവാര്‍ഡ് നേടിയ സുരാജ് വെഞ്ഞാറമൂടിന് എന്ത് കൊണ്ട് സംസ്ഥാന അവാര്‍ഡില്‍ ഹാസ്യതാരത്തിനുള്ള അവാര്‍ഡ് ലഭിച്ചു എന്ന ചോദ്യത്തിന് ജൂറി ചെയര്‍മാന്‍ ഭാരാതിരാജ പ്രതികരിച്ചത് ഇങ്ങനെ. അവാര്‍ഡ് നിര്‍ണയിക്കുന്നത് വ്യത്യസ്തരായ ജൂറികളാണ് അവരുടെ തീരുമാനവും അഭിരുചിയും വ്യത്യസ്തമായിരിയ്ക്കും.


Click it and Unblock the Notifications











