സിനിമാ താരങ്ങളെ വിമര്‍ശിച്ചയാള്‍ക്കെതിരെ പ്രതാപ് പോത്തന്റെ അസഭ്യവര്‍ഷം

By Akhila

ചെന്നൈയിലെ വെള്ളപ്പൊക്കത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായവുമായി സിനിമാ ലോകത്ത് നിന്ന് പല താരങ്ങളും രംഗത്ത് എത്തിയിരുന്നു. എന്നാല്‍ തമിഴ്‌നാട്ടിലെ വെള്ളപ്പൊക്കത്തില്‍ ഇടപ്പെടുന്ന താരങ്ങള്‍ ഇവിടെ മുല്ലെപ്പരിയാര്‍ ഡാം പൊട്ടുമെന്നായപ്പോള്‍ എന്തു ചെയ്തു എന്ന് ചോദിച്ച് ഒരാള്‍ വിര്‍ശിച്ചു.

ഇയാള്‍ക്കുള്ള മറുപടിയുമായി ഫേസ്ബുക്കില്‍ എത്തിയിരിക്കുകയാണ് നടനും സംവിധായകനുമായ പ്രതാപ് പോത്തന്‍. അയാള്‍ക്ക് വെറുതേ മറുപടി കൊടുത്തു എന്ന് മാത്രമല്ല, തെറി വിളിച്ച് ഓടിപ്പിച്ചു. ഫേസ്ബുക്കില്‍ താന്‍ കണ്ട ഏറ്റവും വൃത്തികെട്ട മനുഷ്യന്‍ എന്നാണ് പ്രതാപ് പോത്തന്‍ അയാളെ വിശേഷിപ്പിച്ചത്.

prathap-pothan

വെള്ളപ്പൊക്കത്തില്‍ ചെന്നൈയെ രക്ഷിക്കണമെന്ന് പറഞ്ഞ് നിരവധി മലയാളി താരങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്. എല്ലാ സഹായവും നിങ്ങള്‍ ചെന്നൈയ്ക്ക് കൊടുക്കുകയാണ്. ചെന്നൈയില്‍ നിക്ഷേപമുള്ളതുകൊണ്ടാണ് നിങ്ങള്‍ സഹായവുമായി എത്തിയത്. എന്തുകൊണ്ട് മുല്ലപ്പെരിയാര്‍ വിഷയത്തില്‍ നിങ്ങള്‍ ഇടപെട്ടില്ല- എന്നായിരുന്നു ഫേസ്ബുക്കിലെ കമന്റ്

ഫേസ്ബുക്കില്‍ ഞാന്‍ കണ്ട ഏറ്റവും വൃത്തികെട്ട മനുഷ്യന്‍ എന്ന ഹെഡ്ഡിങോടെ പ്രതാപ് പോത്തന്‍ തുടങ്ങി. ഇവിടെ രാഷ്ട്രീയം കളിക്കരുതെന്നും ഇപ്പോള്‍ അതിനുള്ള സമയമല്ലെന്നും അദ്ദേഹം പറഞ്ഞു. തന്റെ രാജ്യം എന്ന് പറയുന്നത് കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെ നീണ്ടു കിടക്കുന്നു. ഇങ്ങനെയൊക്കെ പറഞ്ഞ് തുടങ്ങുന്ന പ്രതാപ് പോത്തന്റെ പോസ്റ്റ് മലയാളത്തില്‍ പച്ചതെറി പറഞ്ഞാണ് അവസാനിപ്പിയ്ക്കുന്നത്.

the ugliest human i have met on fb John Square John · Friends with Bijoy Scaria MulavanaDear Pratap....I need to ask...

Posted by Pratap Pothen on Friday, December 4, 2015

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X