TRENDING ON ONEINDIA
-
രണ്ട് വര്‍ഷത്തിനിടെ സര്‍ക്കാര്‍ സ്കൂളില്‍ എത്തിയത് രണ്ടര ലക്ഷം വിദ്യാര്‍ത്ഥികള്‍
-
ആയിരം കോടിയുടെ മഹാഭാരതം! അവസാന ഘട്ടത്തിലെന്ന അറിയിപ്പുമായി ജോമോന് പുത്തന്‍ പുരയ്ക്കല്‍!
-
ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്ക്ക് അക്കാര്യം ഇഷ്ടമല്ല,വെറുതയല്ല അവര്‍ ജയിക്കുന്നത്'; ന്യൂസിലന്‍ഡ് താരം
-
വെള്ളി വര പിഴുത് കളയുമ്പോള്‍ ജാഗ്രത
-
പ്രവാസികളുടെ ക്ഷേമത്തിന് പദ്ധതികൾ
-
ആരും തിരിഞ്ഞു നോക്കാനില്ല, ഏറ്റവും വില്‍പ്പന കുറഞ്ഞ 10 കാറുകള്‍
പ്രവാസികളുടെ യഥാര്‍ത്ഥ സ്വപ്നം പത്തേമാരിയിലൂടെ മമ്മൂട്ടി പറയുന്നത് ഇങ്ങനെ
2007 ല്‍ ലാല്‍ ജോസ് സംവിധാനം ചെയ്ത ചിത്രമാണ് അറബിക്കഥ. ശ്രീനിവാസന് നായകനായി എത്തിയ ചിത്രം കൂടുതലും ദുബായി കേന്ദ്രീകരിച്ച് ഒരു കമ്മ്യൂണിസ്റ്റ് പശ്ചാത്തലത്തില്‍ ഒരുക്കിയതായിരുന്നു. കൂടെ ഒരു പ്രവാസി മലയാളിയുടെ ബുദ്ധിമുട്ടികളുടെ യാഥാര്ത്ഥ്യകതയിലേക്കും ചിത്രം എടുത്ത് കാണിച്ചിരുന്നു. അങ്ങനെ എത്രയോ പ്രവാസി ജീവിതങ്ങളുടെ മലയാള സിനിമകള്‍. ഇതാ വീണ്ടും ഒരു പ്രവാസി ജീവിതത്തിന്റെ കഥ പറയുന്ന ഒരു ചിത്രം കൂടി.
മമ്മൂട്ടി നായകായി സലിം അഹമ്മദ് സംവിധാനം ചെയ്യുന്ന പത്തേമാരി, ഒരു യഥാര്‍ത്ഥ പ്രവാസി മലയാളിയുടെ ജീവിതം പച്ചയായി ദൃശ്യവത്ക്കരിക്കുകയാണ്. പക്ഷേ ഈ ചിത്രം 50 വര്‍ഷങ്ങള്‍ക്ക് മുമ്പ് നടക്കുന്ന കഥയാണ് പറയുന്നത്. . ആദ്യമായി ദുബായിലെത്തിയ ഒരു വിദേശിയിലൂടെ
പ്രവാസികളുടെ യഥാര്‍ത്ഥ സ്വപ്നം പത്തേമാരിയിലൂടെ മമ്മൂട്ടി പറയുന്നത് ഇങ്ങനെ
ദുബായി എന്ന സ്വപ്നവുമായി എത്തുന്ന ഏതൊരു മലയാളിയും, അവന്റെ കണക്കില്‍ കവിഞ്ഞ ആഗ്രഹത്തെ മറിക്കടക്കാനാകില്ല. ഒരു കുടുംബത്തിന്റെ നിത്യജീവിത മാര്‍ഗം അത്രമാത്രമായിരിക്കും. മമ്മൂട്ടി അവതരിപ്പിക്കുന്ന നാട്ടിന് പുറത്തുക്കാരനായ പള്ളിക്കല്‍ നാരയണന്റെ ജീവിതവും അങ്ങനെ തന്നെ. അതാണ് പത്തേമാരി.
പ്രവാസികളുടെ യഥാര്‍ത്ഥ സ്വപ്നം പത്തേമാരിയിലൂടെ മമ്മൂട്ടി പറയുന്നത് ഇങ്ങനെ
ഉട്ടോപ്യയിലെ രാജാവ് എന്ന ചിത്രത്തിന് ശേഷം ടെലിവിഷന്‍ അവതാരിക ജൂവല്‍ വീണ്ടും മമ്മൂട്ടിയുടെ നായികയായി എത്തുന്ന ചിത്രമാണ് പത്തേമാരി. ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്ന പള്ളിക്കല്‍ നാരയണന് എന്ന കഥാപാത്രത്തിന്റെ ഭാര്യയായണ് ജൂവല്‍ മേരി എത്തുന്നത്.
പ്രവാസികളുടെ യഥാര്‍ത്ഥ സ്വപ്നം പത്തേമാരിയിലൂടെ മമ്മൂട്ടി പറയുന്നത് ഇങ്ങനെ
ഓണത്തിന് മമ്മൂട്ടിയുടേതായി പുറത്തിറങ്ങിയ ചിത്രമായിരുന്നു ഉട്ടോപ്യയിലെ രാജാവ്. കമല്‍ സംവിധാനം ചെയ്ത ചിത്രം ഒരു കോമഡി ത്രില്ലറായിരുന്നു. ചിത്രം അത്ര കാര്യമായ വിജയം നേടിയിരുന്നില്ല. ഉട്ടോപ്യയിലെ രാജാവിന് ശേഷം പുറത്തിറങ്ങുന്ന പത്തേമാരി പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.
പ്രവാസികളുടെ യഥാര്‍ത്ഥ സ്വപ്നം പത്തേമാരിയിലൂടെ മമ്മൂട്ടി പറയുന്നത് ഇങ്ങനെ
മമ്മൂട്ടിയ്ക്കൊപ്പം ശ്രീനിവാസനും ചിത്രത്തില്‍ പ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്. കൂടാതെ ജോയ് മാത്യൂ സലിം കുമാറും ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
പ്രവാസികളുടെ യഥാര്‍ത്ഥ സ്വപ്നം പത്തേമാരിയിലൂടെ മമ്മൂട്ടി പറയുന്നത് ഇങ്ങനെ
ബിജിപാലാണ് ചിത്രത്തിന്റെ സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത്.
പ്രവാസികളുടെ യഥാര്‍ത്ഥ സ്വപ്നം പത്തേമാരിയിലൂടെ മമ്മൂട്ടി പറയുന്നത് ഇങ്ങനെ
കുഞ്ഞനന്തന്റെ കട എന്ന ചിത്രത്തിന് ശേഷം സലിം അഹമ്മദും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് പത്തേമാരി. ചിത്രത്തിന്റെ ട്രെയിലര്‍ കാണുക.