»   » ഇതെന്തു കോലമാണ് മമ്മൂക്കാാാാ..ആരാധകരെ കരയിപ്പിക്കുമോ??

ഇതെന്തു കോലമാണ് മമ്മൂക്കാാാാ..ആരാധകരെ കരയിപ്പിക്കുമോ??

Posted By:
Subscribe to Filmibeat Malayalam

രാപ്പകല്‍,കാഴ്ച,വേഷം,വര്‍ഷം തുടങ്ങിയ ചിത്രങ്ങള്‍ക്കുശേഷം മെഗാസ്റ്റാര്‍ മമ്മൂട്ടി വീണ്ടും ആരാധകരുടെ കണ്ണുനിറയ്ക്കാന്‍ എത്തുന്നു. പത്തേമാരിയിലെ ആദ്യ ഗാനം എത്തിയപ്പോള്‍ മമ്മൂക്കയുടെ ആരാധകരൊക്കെ ഒന്നു ഞെട്ടിയിരിക്കുകയാണ്. ഇതെന്തു കോലമാണ് മമ്മൂക്കാ എന്നു ചോദിച്ചു പോകും. വീണ്ടും പ്രേക്ഷകരെ കരയിപ്പിക്കാനാണോ മമ്മൂക്കയുടെ പുറപ്പാട്.

പത്തേമാരിയിലെ ആദ്യ ഗാനം കണ്ടിട്ട് തന്നെ ഒരുതരം ശോകാവസ്ഥ ആയിപ്പോയി. പടിയിറങ്ങുന്നു..എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തിറക്കിയിരിക്കുന്നത്. ബിജിപാല്‍ സംഗീതം നിര്‍വഹിച്ചിരിക്കുന്ന ഗാനം പാടിയിരിക്കുന്നത് പ്രശസ്ത ഗായകന്‍ ഹരിഹരനാണ്. ഒരു നാട്ടിന്‍പുറത്തുകാരന്റെ പ്രവാസ ജീവിതമാണ് ചിത്രം പറയുന്നത്.

pathemari

കുഞ്ഞനന്തന്റെ കട എന്ന ചിത്രത്തിനുശേഷം റഫീക്ക് അഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് പത്തേമാരി. ജുവല്‍ മേരി മമ്മൂട്ടിയുടെ ഭാര്യയായി എത്തുന്ന ചിത്രം കൂടിയാണിത്. റഫീക്ക് അഹമ്മദാണ് ഗാനങ്ങള്‍ രചിച്ചിരിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥയും സലീം അഹമ്മദിന്റേതാണ്.

English summary
pathemari first song padiyirangunnu released

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam