»   » പത്തേമാരിക്ക് ഓസ്‌കാര്‍ നോമിനേഷന്‍ നഷ്ടമായത് തലനാരിഴയ്ക്ക്: ജൂറി അംഗം മധു പറയുന്നു

പത്തേമാരിക്ക് ഓസ്‌കാര്‍ നോമിനേഷന്‍ നഷ്ടമായത് തലനാരിഴയ്ക്ക്: ജൂറി അംഗം മധു പറയുന്നു

Posted By:
Subscribe to Filmibeat Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

  ഇന്ത്യയില്‍ നിന്നുള്ള ഓസ്‌കാര്‍ ചിത്രങ്ങളുടെ നോമിനേഷനില്‍ നിന്നും പത്തേമാരി പുറത്തായത് തലനാരിഴയ്ക്കാണെന്ന് ജൂറി അംഗമായിരുന്ന പ്രശസ്ത സംവിധായകന്‍ കെ മധു. പ്രമുഖ മാധ്യമത്തോട് സംസാരിക്കുകായയിരുന്നു അദ്ദേഹം

  അവസാനവട്ട തെരഞ്ഞെടുപ്പില്‍ മറാത്തി ചിത്രം കോര്‍ട്ട് ഒന്നാമതെത്തിയപ്പോള്‍ തൊട്ടുപിന്നില്‍ ഉണ്ടായിരുന്നത് സലിം അഹമ്മദ് സംവിധാനം ചെയ്ത, മമ്മൂട്ടി നായകനായ പത്തേമാരി ആയിരുന്നത്രെ.


  പത്തേമാരിക്ക് ഓസ്‌കാര്‍ നോമിനേഷന്‍ നഷ്ടമായത് തലനാരിഴയ്ക്ക്: ജൂറി അംഗം മധു പറയുന്നു

  പത്തേമാരി, മസ്സാന്‍, മാര്‍ഗരിറ്റാ വിത്ത് എ സ്‌ട്രോ, കാക്കമുട്ടൈ എന്നീ ചിത്രങ്ങളാണ് അവസാന റൗണ്ടില്‍ കോര്‍ട്ടിനൊപ്പം പരിഗണിക്കപ്പെട്ടത്. ജൂറിയുടെ പരിഗണനപ്പട്ടികയില്‍ പത്തേമാരി മുന്‍നിരയില്‍ എത്തിയെങ്കിലും ഓസ്‌കറിലെ മറ്റുചില സാധ്യതകള്‍ കൂടി പരിഗണിച്ചപ്പോള്‍ കോര്‍ട്ടിന് നറുക്ക് വീഴുകയായിരുന്നു.


  പത്തേമാരിക്ക് ഓസ്‌കാര്‍ നോമിനേഷന്‍ നഷ്ടമായത് തലനാരിഴയ്ക്ക്: ജൂറി അംഗം മധു പറയുന്നു

  ജൂറി അംഗങ്ങള്‍ക്ക് മുന്നില്‍ പത്തേമാരി സബ്‌ടൈറ്റിലോടെയാണ് പ്രദര്‍ശിപ്പിച്ചതെങ്കിലും ചിത്രത്തിന്റെ ആസ്വാദനതലം അതിലും ഏറെയായിരുന്നു. ജൂറിയിലെ എല്ലാ അംഗങ്ങളും നിറഞ്ഞ മനസ്സോടെയാണ് പത്തേമാരി ആസ്വദിച്ചതെന്നും കെ മധു പറഞ്ഞു.


  പത്തേമാരിക്ക് ഓസ്‌കാര്‍ നോമിനേഷന്‍ നഷ്ടമായത് തലനാരിഴയ്ക്ക്: ജൂറി അംഗം മധു പറയുന്നു

  ഇന്ത്യയില്‍ നിന്നും പരിഗണിച്ച 31 മികച്ച സിനിമകളില്‍ നിന്നാണ് ആദ്യത്തെ അഞ്ചു ചിത്രങ്ങളിലൊന്നായി പത്തേമാരി എത്തിയത് എന്നത് തന്നെ മലയാളത്തിന് അഭിമാനകരമാണെന്നും കെ മധു പറയുന്നു.


  പത്തേമാരിക്ക് ഓസ്‌കാര്‍ നോമിനേഷന്‍ നഷ്ടമായത് തലനാരിഴയ്ക്ക്: ജൂറി അംഗം മധു പറയുന്നു

  തിരഞ്ഞെടുപ്പിന്റെ ഒരു ഘട്ടത്തില്‍പോലും ജൂറിയില്‍ എതിരഭിപ്രായങ്ങളുണ്ടായില്ല. സിനിമയെപ്പറ്റി വ്യത്യസ്തമായി ചിന്തിക്കുന്ന ഒരാളാണ് ജൂറി അധ്യക്ഷനായ നടനും സംവിധായകനുമായ അമോല്‍ പലേക്കറെന്നും കെ മധു അഭിപ്രായപ്പെട്ടു. ഛായാഗ്രാഹകന്‍ രാമചന്ദ്രബാബു, സംവിധായകന്‍ ഡോ. ബിജു എന്നിവരാണ് ജൂറിയിലുണ്ടായിരുന്ന മലയാളികള്‍.


  പത്തേമാരിക്ക് ഓസ്‌കാര്‍ നോമിനേഷന്‍ നഷ്ടമായത് തലനാരിഴയ്ക്ക്: ജൂറി അംഗം മധു പറയുന്നു

  മലയാളിയുടെ പ്രവാസ ജീവിതം പ്രമേയമാക്കിയാണ് സലിം അഹമ്മത് പത്തേമാരി ഒരുക്കിയിരിക്കുന്നത്. മമ്മൂട്ടിക്കൊപ്പം തുല്യപ്രാധാന്യമുള്ള വേഷത്തില്‍ ശ്രീനിവാസനും എത്തുന്ന ചിത്രത്തില്‍ ജുവല്‍ മേരിയാണ് നായിക. കഥയും തിരക്കഥയും സംഭാഷണവും രചിക്കുന്നത് സലിം അഹമ്മദ് തന്നെയാണ്.


  പത്തേമാരിക്ക് ഓസ്‌കാര്‍ നോമിനേഷന്‍ നഷ്ടമായത് തലനാരിഴയ്ക്ക്: ജൂറി അംഗം മധു പറയുന്നു

  മമ്മൂട്ടിയും സലിമും കൂട്ടുചേരുന്ന രണ്ടാമത്തെ ചിത്രമാണിത്. നേരത്തെ ഇരുവരും ഒന്നിച്ച കുഞ്ഞനന്ദന്റെ കടയും നിരൂപക പ്രശംസ നേടിയ ചിത്രമാണ്.


  English summary
  Mammootty-starrer Pathemari, directed by Salim Ahmed, lost the race to become India's official Oscar entry to Marathi film Court by a whisker. Pathemari, Masaan, Margarita with a Straw, and Kaaka Muttai, were the films pitted against the Court in the last round of Indian films. Pathemari and Court were considered by the jury in the last round. Court outweighed the former on the grounds of certain other criteria, noted director K. Madhu, who was in the Oscar entry jury

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more