»   » ദൃശ്യത്തെ കടത്തി വെട്ടാന്‍ റെക്കോര്‍ഡ് സാറ്റ്‌ലൈറ്റ് തുകയുമായി പത്തേമാരി

ദൃശ്യത്തെ കടത്തി വെട്ടാന്‍ റെക്കോര്‍ഡ് സാറ്റ്‌ലൈറ്റ് തുകയുമായി പത്തേമാരി

Posted By:
Subscribe to Filmibeat Malayalam

മലയാള സിനിമയില്‍ ഈ അടുത്ത കാലത്ത് ഏറ്റവും കൂടുതല്‍ ബോക്‌സ് ഓഫീസ് കളക്ഷന്‍ നേടിയ ചിത്രമായിരുന്നു മോഹന്‍ലാലിന്റെ ദൃശ്യം. 6.5 കോടി രൂപയ്ക്കാണ് ദൃശ്യത്തിന്റെ സാറ്റ്‌ലൈറ്റ് അവകാശം ഏഷ്യാനെറ്റ് ചാനല്‍ സ്വന്തമാക്കിയത്. ബിഗ് സ്‌ക്രീനില്‍ വന്‍ വിജയം നേടിയ ദൃശ്യത്തിന് മിനി സ്‌ക്രീനിലെത്തിയപ്പോഴും വന്‍ വരവേല്‍പ്പ് തന്നെയായിരുന്നു.

ഇപ്പോഴിതാ മമ്മൂട്ടിയുടെ പത്തേമാരിയ്ക്ക് ദൃശ്യത്തേക്കാള്‍ വലിയ സാറ്റ്‌ലൈറ്റ് തുകയാണ് പറയുന്നത്. സലിം അഹമ്മദ് സംവിധാനം ചെയ്ത പത്തേമാരിയ്ക്ക് മികച്ച പ്രതികരണമാണ് തുടക്കത്തില്‍ ലഭിച്ചതെങ്കിലും എന്ന് നിന്റെ മൊയ്തീന്റെയും അമര്‍ അക്ബര്‍ അന്തോണിയുടെയും ഇടയില്‍ ചിത്രത്തിന്റെ കളക്ഷന് മങ്ങലേറ്റുവെന്നതാണ് വാസ്തവം.

pathemari

ജീത്തു ജോസഫിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ദൃശ്യം 4 കോടി രൂപയ്ക്കാണ് നിര്‍മ്മിച്ചത്. 2013ല്‍ പുറത്തിറങ്ങിയ ദൃശ്യം മികച്ച ബോക്‌സ് ഓഫീസ് കളക്ഷനാണ് നേടിയെടുത്തത്. ഇപ്പോഴിതാ മമ്മൂട്ടിയുടെ പത്തേമാരിയ്ക്ക് 7 കോടിയാണ് സാറ്റ്‌ലൈറ്റ് അവകാശം പറയുന്നത്.

മുമ്പ് രഞ്ജിത്തിന്റെ സംവിധാനത്തിലെ മോഹന്‍ലാല്‍ ചിത്രമായ ലോഹം ഏഷ്യാനെറ്റും കൈരളിയും ചേര്‍ന്ന് 7 കോടി രൂപയ്ക്കാണ് സാറ്റ്‌ലൈറ്റ് അവകാശം സ്വന്തമാക്കിയത്.

English summary
pathemaari satelite right.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam