»   » മമ്മൂട്ടിയുടെ പത്തേമാരി ഗള്‍ഫ് തിയേറ്ററുകളില്‍ തിളങ്ങുന്നു

മമ്മൂട്ടിയുടെ പത്തേമാരി ഗള്‍ഫ് തിയേറ്ററുകളില്‍ തിളങ്ങുന്നു

By: Sanviya
Subscribe to Filmibeat Malayalam


മമ്മൂട്ടിയുടെ മികച്ച വിജയം നേടിയ പത്തേമാരി ഗള്‍ഫ് തിയേറ്ററുകളില്‍ തകര്‍ക്കുന്നു. സലിം അഹമ്മദ് സംവിധാനം ചെയ്ത ചിത്രം നവംബര്‍ 19നാണ് ഗള്‍ഫില്‍ റിലീസ് ചെയ്ത്. അമ്പത് വര്‍ഷങ്ങള്‍ പിന്നിട്ട മലയാളികളുടെ പ്രവാസി ജീവിതം നാല് ഘട്ടങ്ങളായി പറയുന്നതാണ് പത്തേമാരി. മുമ്പും ഇത്തരത്തില്‍ പ്രവാസികളുടെ കഥ പറഞ്ഞ ചിത്രങ്ങള്‍ മലയാള സിനിമയില്‍ ഉണ്ടായിട്ടുണ്ടെങ്കിലും അതില്‍ നിന്നെല്ലാം വ്യത്യസ്തമായിരുന്നു പത്തേമാരി.

മമ്മൂട്ടിയ്‌ക്കൊപ്പം ശ്രീനിവാസനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ജൂവല്‍ മേരിയാണ് ചിത്രത്തില്‍ നായിക വേഷം അവതരിച്ചത്. പള്ളിക്കല്‍ നാരയാണന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിച്ചത്.

pathemari

നടന്‍ സിദ്ദിഖിന്റെ മകന്‍ ഷാഹിന്‍ സിദ്ദിഖിന്റെ അരങ്ങേറ്റ ചിത്രം കൂടിയായിരുന്നു പത്തേമാരി. മമ്മൂട്ടിയുടെ മകനായിട്ടാണ് ചിത്രത്തില്‍ ഷാഹിന്‍ പ്രത്യക്ഷപ്പെടുന്നത്. ബാല ചന്ദ്ര മേനോന്‍, സലിം കുമാര്‍, സിദ്ദിഖ്, യവനിക എന്നിവരാണ് മറ്റ് താരങ്ങള്‍.

അലന്‍സ് മീഡിയയുടെ ബാനറില്‍ ടികെ ആഷികും, ടിപി സുധീഷും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. പൃഥ്വിരാജ് നായകനായ എന്ന് നിന്റെ മൊയ്തീന്‍ കേരളത്തിലെ തിയേറ്ററുകളില്‍ പത്തേമാരിയ്ക്ക് മങ്ങലേല്‍പ്പിച്ചിരുന്നു.

English summary
Director Salim Ahamed's film on expatriation of Malayalis to the Gulf, Pathemari, has opened to strong collections and heartening welcome by audiences in Gulf theatres.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam