നൊമ്പരപ്പെടുത്തുന്ന രംഗങ്ങളുമായി പത്തേമാരിയിലെ ഗാനം വീണ്ടും
കരളലിയിപ്പിക്കുന്ന രംഗങ്ങള്‍ കോര്‍ത്തിണക്കി പത്തേമാരി എന്ന ചിത്രത്തിന്റെ ടൈറ്റില്‍ ഗാനം പുറത്തിറക്കി. പത്തേമാരി എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തിറക്കിയിരിക്കുന്നത്. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് ബിജിപാല്‍ ഈണം ഇട്ട ഗാനം ആലപിച്ചിരിക്കുന്നത് ഷഹബാസ് അമനാണ്.
പടിയിറങ്ങുന്നു..എന്നു തുടങ്ങുന്ന ചിത്രത്തിലെ ഗാനം കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. പാട്ടിലെ മമ്മൂട്ടിയുടെ രൂപവും ഭാവവും കണ്ട് പ്രേക്ഷകര്‍ ശരിക്കും ഞെട്ടിയിരിക്കുകയായിരുന്നു. പാട്ടിലൂടെ മമ്മൂക്ക ശരിക്കും ആരാധകരെ കരയിച്ചു എന്നു തന്നെ പറയാം. എന്നാല്‍ ഇപ്പോള്‍ പുറത്തിറക്കിയ ഗാനത്തില്‍ മമ്മൂട്ടി പ്രത്യക്ഷപ്പെടുന്നില്ല.

മമ്മൂട്ടിയുടെ ബാല്യകാലമാണ് ഇതില്‍ കാണിക്കുന്നത്. സങ്കടപ്പെടുത്തുന്ന ഗാനം തന്നെയാണ് ഇതും. മൊത്തത്തില്‍ പത്തേമാരി എന്ന ചിത്രം ഒരു ശോകാവസ്ഥയാണ് നല്‍കുന്നത്. നാട്ടിന്‍പുറത്തുനിന്നും പണത്തിനുവേണ്ടി പുറംനാട്ടിലേക്ക് ജോലിക്ക് പോകേണ്ടി വരികയും പിന്നീടുള്ള കഷ്ടപ്പാടുകളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. സിദ്ധിഖ്,ശ്രീനിവാസന്‍, സിദ്ധിഖിന്റെ മകന്‍,ജ്യുവല്‍ മേരി,സലിംകുമാര്‍,ജോയി മാത്യു എന്നിവര്‍ മുഖ്യ വേഷത്തില്‍ എത്തുന്ന ചിത്രം വ്യാഴാഴ്ച പ്രദര്‍ശനത്തിനെത്തും.


Click it and Unblock the Notifications