മമ്മൂട്ടിയ്ക്ക് ഉട്ടോപ്യയിലെ രാജാവില്‍ എവിടെയാണ് വീഴ്ച പറ്റിയത്, പത്തേമാരി രക്ഷിക്കുമോ?

മമ്മൂട്ടിയുടെ ഓണ ചിത്രമായ ഉട്ടോപ്യയിലെ രാജാവ് പരാജയം എന്ന് തീര്‍ത്ത് പറയാന്‍ പറ്റുമോ? ഇല്ല കണ്ടിരിക്കാം, ഒരു ആവറേജ് പടം എന്നൊക്കെ പറയാം. എന്നാല്‍ പറയാന്‍ മാത്രമുള്ള സംഭവങ്ങള്‍ ഒന്നും തന്നെ ചിത്രത്തിലുണ്ടായിരുന്നില്ല.

ഓണ ചിത്രങ്ങള്‍ തിയറ്ററില്‍ നിന്നിറങ്ങുമ്പോഴിതാ മമ്മൂട്ടിയുടെ മറ്റൊരു ചിത്രം കൂടിയെത്തുകയാണ്, പത്തേമാരി. പ്രവാസ ജീവിതത്തിന്റെ കഥ പറയുന്ന ഒരു ചിത്രമാണ് പത്തേമാരി. ഇതൊരു പരീക്ഷണ ചിത്രമാകാന്‍ വഴിയില്ല. സലിം അഹമ്മദ് സംവിധാനം ചെയ്യുന്ന ഈ പുതിയ ചിത്രം സെപ്തംബര്‍ 18ന് തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുകയാണ്.

mammootty-pathemari

1980കളില്‍ ഗള്‍ഫിലേക്ക് പോയ പള്ളിക്കല്‍ നാരായണനെന്ന വ്യക്തിയുടെ 2015 വരെയുള്ള ജീവിത കാലഘട്ടമാണ് പത്തേമാരിയുടെ പശ്ചത്തലമാക്കിയിരിക്കുന്നത്. ടെലിവിഷന്‍ അവതാരികയായ ജൂവല്‍ മേരിയാണ് ചിത്രത്തില്‍ നായിക വേഷം അവതരിപ്പിക്കുന്നത്.

കമല്‍ സംവിധാനം ചെയ്ത മമ്മൂട്ടിയുടെ ഉട്ടോപ്യയിലെ രാജാവ് എന്ന ചിത്രത്തിലും നായികയായി എത്തിയത് ജൂവല്‍ മേരി തന്നെയായിരുന്നു. ഉട്ടോപ്യയിലെ രാജാവ് എന്ന ചിത്രം ഒരു പൊളിടിക്കല്‍ സറ്റയര്‍ മൂവിയാണെന്ന് വേണം പറയാന്‍. കാര്യമായ സംഭവങ്ങളൊന്നും ചിത്രത്തില്‍ ഇല്ലായിരുന്നുവെങ്കിലും, ചിത്രം ഒരിക്കലും ഒരു നിരാശപ്പെടുത്തലല്ലായിരുന്നു.

ദേശീയ അവാര്‍ഡ് ജേതാവായ സലിം അഹമ്മദുമായുള്ള മമ്മൂട്ടിയുടെ രണ്ടാമത്തെ ചിത്രമാണ് പത്തേമാരി. കുഞ്ഞനന്തന്റെ കട എന്ന ചിത്രമായിരുന്നു ഇതിന് മുമ്പ് ഇവര്‍ ഒരുമിച്ച ചിത്രം.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X