For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സ്വയം സേവകന്‍ നായകനായി എത്തുന്ന ആദ്യചിത്രം വരുന്നു! മികച്ച സ്വീകാര്യത നേടി പതിമൂന്നിന്റെ പോസ്റ്റര്‍!

  By Midhun
  |

  നമ്മുടെ പെണ്‍കുഞ്ഞുങ്ങള്‍ എത്ര സുരക്ഷിതരാണ്..! നിയമവും, സംസ്‌കാരവും ചേര്‍ന്നു പോയെങ്കില്‍ എന്നു ഭീതിയോടെ ആഗ്രഹിക്കുന്ന ഒരു ജനതയിലേക്ക് തികച്ചും പുതിയ രീതിയില്‍ കഥ പറയുന്നൊരു ചലച്ചിത്രം വരുന്നു. ഷജീര്‍ ഷാ കഥയും തിരക്കഥയും സംഭാഷണവും എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന് 'പതിമൂന്ന്' എന്നാണ് പേരിട്ടിരിക്കുന്നത്. ജ്വാലാമുഖി ക്രിയേഷന്‍സാണ് പതിമൂന്ന് അണിയിച്ചൊരുക്കുന്നത്.

  ഒരു വ്യക്തിയെ മാത്രം ലക്ഷ്യംവെച്ചുളള ആക്രമണമാണിത്! മൈ സ്‌റ്റോറിക്ക് പിന്തുണയുമായി അജു വര്‍ഗീസ്‌

  എല്‍ ബി ഡബ്ലിയു, ലെച്ച്മി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഷജീര്‍ ഷാ സംവിധാനം ചെയ്യുന്ന ഈ സിനിമ തികച്ചും ആനുകാലിക പ്രസക്തിയുളള ഒരു വിഷയമാണ് ചര്‍ച്ച ചെയ്യുന്നത്. പൂജ മുതല്‍ തന്നെ ചര്‍ച്ചയായ സിനിമയുടെ വിഷയം തുളസിദാസ് ഉള്‍പ്പെടെയുളള സംവിധായകരില്‍ നിന്നും പ്രശംസയ്ക്ക് ഇടയായിരുന്നു. സംഘ പുത്രന്‍ പ്രധാന കഥാപാത്രമാകുന്ന ചിത്രത്തിന്റെ പോസ്റ്ററിനും മികച്ച പ്രതികരണങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്.

  13 movie

  വര്‍ഷങ്ങളായി മിമിക്രി രംഗത്തുള്ള സാബു തിരുവല്ലയാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നത്. ഒപ്പം ഫരിയ, ഗൗരി, സൈറ, ഷബീര്‍, രാജേഷ് നായര്‍, ദീപു ക്രിസ്, അജിത്ത്, കനക, പ്രമോദ് ദാസ്, ദീപക് സനല്‍, വിനോദ് ഗിന്നസ്, ബിജു കലാഭവന്‍, സുബാഷ് പണിക്കര്‍, ലാല്‍ മുട്ടത്തറ, ബിജു ബാഹുലേയന്‍, നിതീഷ് ശശിധരന്‍, ശ്രീജിത്ത് കലൈഅരശു, ലക്ഷ്മി, റോയ്, രമേശ് ആലുവ, ഷാനി, സച്ചിന്‍ കൃഷ്ണ, ഗ്രേസി, കൊട്ടാരക്കര ഷാ, അനീഷ് ജയരാജ് തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. സിനിമയുടെ ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ആനന്ദ് കൃഷ്ണ ചായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന് സുഹാസ് രാജേന്ദ്രനാണ് എഡിറ്റിങ്ങ് ചെയ്യുന്നത്. ഷാഹിദ ബഷീര്‍, സാജന്‍ വേളൂര്‍ എന്നിവരുടെ വരികള്‍ക്ക് ബഷീര്‍ നൂഹ്, ജോസി പുല്ലാട് തുടങ്ങിയവര്‍ ചേര്‍ന്ന് സംഗീതമൊരുക്കുന്നു. ബിജിഎം, പ്രോഗ്രാമിങ്ങ് മിഥുന്‍ മുരളിയും കലാ സംവിധാനം രാജേഷ് ട്വിങ്കിളും നിര്‍വ്വഹിക്കുന്നു. പിആര്‍ ഒ കൊട്ടാരക്കര ഷാ.

  എന്‍ടിആറിന്റെ ജീവിതകഥയില്‍ വിദ്യാ ബാലനും എത്തുന്നു! മരുമകനായി റാണ ദഗുപതി!

  ആരവങ്ങളും ആഘോഷങ്ങളും ഇല്ലാതെ 'പതിമൂന്ന്' തുടങ്ങി, സിനിമാ ജീവിതത്തിലെ പരീക്ഷണം, ഇത്തവണ പുതിയ ഒരു രീതിയാണ്, പുതിയ ഒരു പാതയാണ് സിനിമയുടെ അകത്തും പുറത്തും കൊണ്ടുവരാന്‍ ശ്രമിക്കുന്നത്. ഈ ശ്രമം വിജയിക്കുന്നു എങ്കില്‍ സിനിമാ മോഹവുമായി നടക്കുന്ന ഏവര്‍ക്കും സ്വന്തമായി ഒരു സിനിമ എന്ന സ്വപ്നം സാക്ഷാത്കരിക്കാന്‍ പറ്റും. അനുഗ്രഹങ്ങളും പ്രാര്‍ത്ഥനയും വേണം. സംവിധായകനായ ഷജീര്‍ ഷാ പറയുന്നു. ചിത്രം പ്രതിപാദിക്കുന്നത് രാഷ്ട്രീയല്ല, സാമൂഹിക പ്രതിബദ്ധതയാണ് ഈ സിനിമയുടെ വിഷയം. ഗാര്‍ഹികമായി പെണ്‍കുട്ടികള്‍ നേരിടുന്ന വിഷയങ്ങളുടെ കാണാപ്പുറമുണ്ട്, പലപ്പോഴും വെളിപ്പെടാത്തത്, അത് എത്രമാത്രം അപമാനമാണ് രാജ്യത്തിനും, ഓരോ സമൂഹത്തിനും, കുടുംബങ്ങള്‍ക്കും ഉണ്ടാകുന്നത് എന്നു പലരും ചിന്തിക്കാത്തിടത്തു നിന്നാണ് മൂന്ന് വര്‍ഷം മുന്‍പ് ഇത്തരം ഒരു ആശയം രൂപപ്പെട്ടത് എന്ന് സംവിധായകന്‍ ഷജീര്‍ ഷാ പറഞ്ഞു.

  മോഹന്‍ലാലിന്റെ നിലപാട് നിരാശപ്പെടുത്തി, എഎംഎംഎയ്‌ക്കെതിരെ ആഞ്ഞടിച്ച് ഡബ്ലുസിസി, കാണൂ!

  English summary
  pathimoonu movie is coming
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X