നടന്‍ നകുല്‍തമ്പിയുടെ കാര്‍ അപകടത്തില്‍പ്പെട്ടു! താരത്തിനും സുഹൃത്തിനും ഗുരുതരപരിക്ക്!
നടനും അഭിനേതാവുമായ നകുല്‍ തമ്പിയും സുഹൃത്തുക്കളും സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു. കൊടൈക്കനാലിന് സമീപത്ത് വെച്ചായിരുന്നു അപകടം. നകുലിനും സുഹൃത്ത് ആര്‍കെ ആദിത്യനുമാണ് പരിക്കേറ്റത്. തലയ്ക്കാണ് ഇരുവര്‍ക്കും പരിക്ക്. ഞായറാഴ്ച വൈകിട്ടായിരുന്നു അപകടം.
തിരുവനന്തപുരത്തുനിന്ന് രണ്ടു കാറുകളിലായി കൊടൈക്കനാലിലേക്ക് എത്തിയ ഇവര്‍ നാട്ടിലേക്കു മടങ്ങുന്നതിനിടയിലായിരുന്നു അപകടം. ഒരു കാറില്‍ നകുലും ആദിത്യയും മറ്റൊരു കാറില്‍ മൂന്നുപേരും യാത്രചെയ്തിരുന്നു. ഇവര്‍ സഞ്ചരിച്ച കാര്‍ സ്വകാര്യബസുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തെത്തുടര്‍ന്ന് ഇവരെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

പരിക്കേറ്റ നകുലിനെയും ആദിത്യയെയും വത്തലഗുണ്ട് സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം വിദഗ്ദ്ധചികിത്സയ്ക്കായി മധുര വേലമ്മാള്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. ഇരുവരും ഇപ്പോള്‍ ഐസിയുവിലാണ്. മമ്മൂട്ടിയും പൃഥ്വിരാജും അതിഥിയായെത്തിയ പതിനെട്ടാം പടിയില്‍ നകുലും അഭിനയിച്ചിരുന്നു. നകുലിന്‍റെ നൃത്തവീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലാവാറുണ്ട്.


Click it and Unblock the Notifications











