പതിനെട്ടാം പടി നേരിടുന്നത് വലിയ പൈറസി ആക്രമണമെന്ന് സംവിധായകന്‍! 28 ലിങ്കുകള്‍ സഹിതം പരാതി

By Midhun Raj

Recommended Video

പതിനെട്ടാംപടിയെ പൂട്ടാന്‍ കച്ചകെട്ടി ചിലര്‍ | filmibeat Malayalam

ശങ്കര്‍ രാമകൃഷ്ണന്റെ ആദ്യ സംവിധാന സംരംഭമായ പതിനെട്ടാം പടി തിയ്യേറ്ററുകളില്‍ പ്രദര്‍ശനം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. മെഗാസ്റ്റാര്‍ മമ്മൂട്ടിയടക്കമുളള താരങ്ങളുടെ സാന്നിദ്ധ്യം കൊണ്ടായിരുന്നു സിനിമയ്ക്ക് നേരത്തെ മികച്ച സ്വീകാര്യത ലഭിച്ചിരുന്നത്. നിരവധി പുതുമുഖ താരങ്ങള്‍ പതിനെട്ടാം പടിയിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചിരുന്നു. വമ്പന്‍ റിലീസായിട്ടാണ് സിനിമ തിയ്യേറ്ററുകളിലേക്ക് എത്തിയിരുന്നത്.

അഭിനേതാവായും തിരക്കഥാകൃത്തായും മലയാളത്തില്‍ ശ്രദ്ധ നേടിയ ശങ്കര്‍ രാമകൃഷ്ണന്റെ സംവിധായകനായുളള തുടക്കം കൂടിയായിരുന്നു പതിനെട്ടാം പടി. റിലീസ് ചെയ്യുന്നതിന് മുന്‍പായി പുറത്തിറങ്ങിയ ട്രെയിലറിനെല്ലാം മികച്ച വരവേല്‍പ്പ് തന്നെയായിരുന്നു സോഷ്യല്‍ മീഡിയയില്‍ ലഭിച്ചിരുന്നത്. അതേസമയം സമീപ കാലത്തെ എറ്റവും വലിയ പൈറസി ആക്രമണമാണ് പതിനെട്ടാം പടി നേരിടുന്നതെന്ന് സംവിധായകന്‍ തുറന്നുപറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം നടന്ന വാര്‍ത്താ സമ്മേളനത്തിലൂടെയായിരുന്നു ശങ്കര്‍ രാമകൃഷ്ണന്‍ ഇക്കാര്യം അറിയിച്ചത്.

പൈറസി ആക്രമണത്തെക്കുറിച്ച് സംവിധായകന്‍

പൈറസി ആക്രമണത്തെക്കുറിച്ച് സംവിധായകന്‍

പതിനെട്ടാം പടിക്ക് തിയ്യേറ്ററുകളില്‍ സമ്മിശ്ര പ്രതികരണം ലഭിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് സിനിമ നേരിടുന്ന പൈറസി ആക്രമണത്തെക്കുറിച്ച സംവിധായകന്‍ ശങ്കര്‍ രാമകൃഷ്ണന്‍ തുറന്നുപറഞ്ഞിരിക്കുന്നത്. പതിനെട്ടാം പടിയുടെതായി തിയ്യേറ്ററുകളില്‍ നിന്നും പകര്‍ത്തിയ വ്യാജപതിപ്പുകളാണ് ഓണ്‍ലൈനില്‍ പ്രചരിക്കുന്നതെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. ഇത്തരത്തില്‍ 28 ലിങ്കുകള്‍ സഹിതമാണ് പരാതിയുമായി സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ എത്തിയിരിക്കുന്നത്.

ഓണ്‍ലൈനില്‍ എത്തിയ ഒരു പതിപ്പും

ഓണ്‍ലൈനില്‍ എത്തിയ ഒരു പതിപ്പും

പതിനെട്ടാം പടിയുടെ അണിയറ പ്രവര്‍ത്തകരില്‍ നിന്നും ചിത്രം ചോര്‍ന്നിട്ടില്ലെന്നും ഓണ്‍ലൈനില്‍ എത്തിയ ഒരു പതിപ്പും അത്തരത്തിലുളളതല്ലെന്നും വാര്‍ത്താ സമ്മേളനത്തില്‍ ശങ്കര്‍ രാമകൃഷ്ണന്‍ അറിയിച്ചു. അടുത്ത കാലത്ത് മറ്റൊരു ചിത്രവും നേരിട്ടില്ലാത്ത പൈറസി ആക്രമണമാണ് തങ്ങളുടെ ചിത്രം നേരിട്ടതെന്നും സംവിധായകന്‍ പരയുന്നു. ഇതു സംബന്ധിച്ച് ഡിജിപി ലോക്‌നാഥ് ബെഹ്‌റക്കും എഡിജിപി മനോജ് എബ്രഹാമിനും പരാതി നല്‍കിയിട്ടുണ്ടെന്നും അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. തിരുവനന്തപുരം പ്രസ് ക്ലബില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ശങ്കര്‍ രാമകൃഷ്‌നൊപ്പം നിര്‍മ്മാതാവ് ഷാജി നടേശനും പങ്കെടുത്തിരുന്നു.

60ല്‍ അധികം പുതുമുഖ താരങ്ങളായിരുന്നു

60ല്‍ അധികം പുതുമുഖ താരങ്ങളായിരുന്നു

അതേസമയം 60ല്‍ അധികം പുതുമുഖ താരങ്ങളായിരുന്നു ശങ്കര്‍ രാമകൃഷ്ണന്റെ പതിനെട്ടാം പടിയില്‍ അഭിനയിച്ചിരുന്നത്. ഏറെ നാളത്തെ ഓഡീഷനുകളിലൂടെയാണ് പുതിയ പ്രതിഭകളെ സംവിധായകന്‍ തിരഞ്ഞെടുത്തിരുന്നത്. അതിജീവനത്തിന്റെ കഥയാണ് പതിനെട്ടാം പടിയിലൂടെ സംവിധായകന്‍ പറഞ്ഞത്. നിരവധി പുതിയ താരങ്ങള്‍ക്കൊപ്പം പൃഥ്വിരാജ്, ആര്യ, ഉണ്ണി മുകുന്ദന്‍, അഹാന കൃഷ്ണ, സുരാജ് വെഞ്ഞാറമൂട്, മനോജ് കെ ജയന്‍ തുടങ്ങിയവരുടെ സാന്നിദ്ധ്യവും പതിനെട്ടാം പടിയില്‍ മുഖ്യ ആകര്‍ഷണമായി മാറിയിരുന്നു.

നായകസമാനമായ അതിഥി വേഷമായിരുന്നു

നായകസമാനമായ അതിഥി വേഷമായിരുന്നു

ജോണ്‍ എബ്രഹാം പാലക്കല്‍ എന്ന കഥാപാത്രമായിട്ടായിരുന്നു ചിത്രത്തില്‍ മമ്മൂക്ക എത്തിയിരുന്നത്. നായകസമാനമായ അതിഥി വേഷമായിരുന്നു പതിനെട്ടാം പടിയില്‍ മെഗാസ്റ്റാര്‍ അവതരിപ്പിച്ചിരുന്നത്. പതിനെട്ടാം പടിയുടെതായി പുറത്തിറങ്ങിയ ട്രെയിലറിലും മമ്മൂക്ക തിളങ്ങിയിരുന്നു. മുന്‍പ് ബാവൂട്ടിയുടെ നാമത്തില്‍ എന്ന സിനിമയില്‍ മമ്മൂക്കയും ശങ്കര്‍ രാമകൃഷ്ണനും ഒന്നിച്ച് അഭിനയിച്ചിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X