ആക്ഷന്‍ രംഗങ്ങള്‍ക്കും വലിയ പ്രാധാന്യമുളള പതിനെട്ടാം പടി! വീണ്ടും വൈറലായി വീഡിയോ! ബുക്കിംഗ് തുടങ്ങി
ഉണ്ടയുടെ വമ്പന്‍ വിജയത്തിന് ശേഷം മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെതായി റിലീസിങ്ങിനൊരുങ്ങുന്ന ചിത്രമാണ് പതിനെട്ടാം പടി. മമ്മൂട്ടിയുടെതായി ഇക്കൊല്ലം എത്തുന്ന അഞ്ചാമത്തെ സിനിമ കൂടിയാണിത്. നിലവില്‍ തുടര്‍ച്ചയായ വിജയചിത്രങ്ങളുമായി മുന്നേറികൊണ്ടിരിക്കുകയാണ് മമ്മൂക്ക. വമ്പന്‍ താരനിര അണിനിരക്കുന്ന ചിത്രത്തിന്റെ ട്രെയിലര്‍ തരംഗമായി മാറിയിരന്നു. മമ്മൂട്ടിയുടെ കഥാപാത്രത്തെയും കാണിച്ചുകൊണ്ടുളള ട്രെയിലറിന് മികച്ച വരവേല്‍പ്പായിരുന്നു ലഭിച്ചിരുന്നത്.
പതിനെട്ടാം പടിയിലെ മമ്മൂക്കയുടെ പ്രകടനം കാണാനായി ആകാംക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്. ജൂലായ് അഞ്ചിനാണ് സിനിമ വമ്പന്‍ റിലീസായി തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. ആക്ഷന്‍ രംഗങ്ങള്‍ക്കും വലിയ പ്രാധാന്യം നല്‍കികൊണ്ടായിരുന്നു പതിനെട്ടാം പടി അണിയിച്ചൊരുക്കിയിരുന്നത്. ചിത്രത്തിന്റെതായി മുന്‍പ് പുറത്തിറങ്ങിയ ആക്ഷന്‍ ക്യാംപ് വീഡിയോ വീണ്ടും വൈറലായിരിക്കുകയാണ്.

പതിനെട്ടാം പടി
മലയാളത്തില്‍ അഭിനേതാവായും തിരക്കഥാകൃത്തായും ശ്രദ്ധേയനായ ശങ്കര്‍ രാമകൃഷ്ണന്‍ ആദ്യമായി സംവിധാനം ചെയ്ത സിനിമ കൂടിയാണ് പതിനെട്ടാം പടി. പുതുമയുളള ഒരു പ്രമേയം പറഞ്ഞുകൊണ്ടാണ് സംവിധായകന്‍ ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്. അതിജീവനത്തിന്റെ കഥയാണ് പതിനെട്ടാം പടിയെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. 18ാം വയസില്‍ എത്തിനില്‍ക്കുന്ന ഒരു കൂട്ടം ചെറുപ്പക്കാരുടെ പരിവര്‍ത്തനത്തിന്റെ കഥയാണ് സിനിമ പറയുന്നത്. മലയാളത്തിലെ ശ്രദ്ധേയരായ നടീനടന്മാര്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തിലൂടെ അരങ്ങേറ്റം കുറിക്കുന്നുണ്ട്.

വിദേശ സര്‍വകലാശാല പ്രൊഫസറായിട്ടാണ്
യുഎ സര്‍ട്ടിഫിക്കറ്റായിരുന്നു നേരത്തെ പതിനെട്ടാം പടിക്ക് സെന്‍സര്‍ ബോര്‍ഡ് നല്‍കിയിരുന്നത്. സിനിമാ പ്രേമികള്‍ ഒന്നടങ്കം വലിയ ആകാംക്ഷകളോടെയാണ് ചിത്രത്തിന് വേണ്ടി കാത്തിരിക്കുന്നത്. സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങിയ ശേഷമായിരുന്നു എല്ലാവരുടെയും പ്രതീക്ഷകള്‍ കൂടിയിരുന്നത്. ഒപ്പം മമ്മൂക്കയുടെ സാന്നിധ്യവും സിനിമയുടെ മുഖ്യ ആകര്‍ഷണങ്ങളിലൊന്നായി മാറും. ജോണ്‍ എബ്രഹാം പാലക്കല്‍ എന്ന കഥാപാത്രമായാണ് മെഗാസ്റ്റാര്‍ ചിത്രത്തില്‍ എത്തുന്നത്. ഒരു വിദേശ സര്‍വകലാശാല പ്രൊഫസറായിട്ടാണ് ചിത്രത്തില്‍ സൂപ്പര്‍താരം എത്തുന്നതെന്ന് അറിയുന്നു.

സംഘടനരംഗങ്ങള്‍ക്കും പ്രാധാന്യം നല്‍കിയാണ്
സംഘടനരംഗങ്ങള്‍ക്കും വലിയ പ്രാധാന്യം നല്‍കിയാണ് സംവിധായകന്‍ സിനിമ അണിയിച്ചൊരുക്കിയിരിക്കുന്നത്. ബാഹുബലി, ഏഴാം അറിവ് പോലുളള വമ്പന്‍ സിനിമകള്‍ക്ക് ആക്ഷന്‍ ഒരുക്കിയ കെച്ച കെംബഡികെയാണ് സിനിമയ്ക്ക് സംഘടന രംഗങ്ങള്‍ ഒരുക്കുന്നത്. ചിത്രീകരണത്തിന് മുന്‍പ് പുതുമുഖങ്ങള്‍ക്കായി ആക്ഷന്‍ ക്യാംപ് അണിയറ പ്രവര്‍ത്തകര്‍ സംഘടിപ്പിച്ചിരുന്നു.

ആക്ഷന്‍ ക്യാംപ് വീഡിയോ
കെച്ചയുടെ നേതൃത്വത്തിലുളള ക്യാംപില്‍ നിന്നുളള കാഴ്ചകള്‍ കണ്ടപ്പോള്‍ തന്നെ പതിനെട്ടാം പടി ഒരു സാധാരണ ചിത്രമല്ലെന്ന് എല്ലാവര്‍ക്കും മനസിലായിരുന്നു. പതിനെട്ടാം പടിയുടെ ആക്ഷന്‍ ക്യാംപ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വീണ്ടും വൈറലായിരിക്കുകയാണ്.

ബുക്കിംഗ് ആരംഭിച്ചു
അതേസമയം തന്നെ റിലീസിങ്ങിനൊരുങ്ങുന്ന ചിത്രത്തിന്റെ ബുക്കിംഗ് ആരംഭിച്ചതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇത്തവണയും വമ്പന്‍ റിലീസായിട്ട് തന്നെയാണ് മമ്മൂട്ടി ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തുന്നതെന്ന് അറിയുന്നു. പതിനെട്ടാം പടിയില്‍ മമ്മൂട്ടിക്കൊപ്പം അതിഥി വേഷത്തില്‍ പൃഥ്വിരാജ് ,ഉണ്ണി മുകുന്ദന്‍,ആര്യ തുടങ്ങിയവരും എത്തുന്നുണ്ട്. മനോജ് കെ ജയന്‍, അഹാന കൃഷ്ണ, സുരാജ് വെഞ്ഞാറമൂട്, ലാലു അലക്സ്, പ്രിയാമണി, മണിയന്‍പിള്ള രാജു, നന്ദു, മാലാപാര്‍വ്വതി, സാനിയ അയ്യപ്പന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.


Click it and Unblock the Notifications











