പതിനെട്ടാം പടിയുമായി തരംഗമാകാന്‍ മെഗാസ്റ്റാറിന്റെ അടുത്ത വരവ്! സെന്‍സറിംഗ് പൂര്‍ത്തിയാക്കി സിനിമ

By Midhun Raj

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെതായി റിലീസിങ്ങിനൊരുങ്ങുന്ന പുതിയ ചിത്രങ്ങള്‍ക്കായുളള കാത്തിരിപ്പിലാണ് ആരാധകര്‍. മധുരരാജ, ഉണ്ട എന്നീ സിനിമകള്‍ക്ക് പിന്നാലെ സൂപ്പര്‍ താരത്തിന്റെതായി തിയ്യേറ്ററുകളിലേക്ക് എത്തുന്ന ചിത്രമാണ് പതിനെട്ടാം പടി. അടുത്തിടെ സിനിമയുടെതായി പുറത്തിറങ്ങിയ ട്രെയിലര്‍ തരംഗമായി മാറിയിരുന്നു.

വമ്പന്‍ താരനിര അണിനിരക്കുന്ന ചിത്രത്തിന്റെതായി കിടിലന്‍ ഒരു ട്രെയിലര്‍ തന്നെയായിരുന്നു അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നത്. ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമ നിലവില്‍ അവസാന ഘട്ട ജോലികളിലാണുളളത്. സിനിമയിലെ മമ്മൂക്കയുടെ പ്രകടനം കാണാനായിട്ടാണ് എല്ലാവരും കാത്തിരിക്കുന്നത്. ഇതിനിടെ ചിത്രത്തെ സംബന്ധിച്ച പുതിയൊരു റിപ്പോര്‍ട്ട് സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു.

തരംഗമായ ട്രെയിലര്‍

തരംഗമായ ട്രെയിലര്‍

ആരാധകരുടെ ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ടായിരുന്നു അണിയറ പ്രവര്‍ത്തകര്‍ പതിനെട്ടാം പടിയുടെ ട്രെയിലര്‍ പുറത്തുവിട്ടിരുന്നത്. സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം തരംഗമായി മാറിയ ട്രെയിലറില്‍ മമ്മൂട്ടിക്കൊപ്പം പൃഥ്വിരാജ്,ആര്യ,ഉണ്ണി മുകുന്ദന്‍ എന്നീ താരങ്ങളുടെ സാന്നിദ്ധ്യവും മുഖ്യ ആകര്‍ഷണമായി മാറിയിരുന്നു. വലിയ താരനിര അണിനിരക്കുന്ന ചിത്രം ഒരു ത്രില്ലര്‍ സിനിമയായിരിക്കുമെന്ന സൂചന നല്‍കികൊണ്ടാണ് വരുന്നത്. പതിനെട്ടാം പടിയുടെതായി നേരത്തെ പുറത്തിറങ്ങിയ പോസ്റ്ററുകള്‍ക്കും ലൊക്കേഷന്‍ ചിത്രങ്ങള്‍ക്കും മികച്ച സ്വീകാര്യതയായിരുന്നു സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്.

ജോണ്‍ എബ്രഹാം പാലക്കല്‍

ജോണ്‍ എബ്രഹാം പാലക്കല്‍

ജോണ്‍ അബ്രഹാം പാലക്കല്‍ എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ മമ്മൂക്ക എത്തുന്നത്. ട്രെയിലറില്‍ മമ്മൂക്കയുടെ കഥാപാത്രം പറഞ്ഞ ഡയലോഗും നേരത്തെ തരംഗമായി മാറിയിരുന്നു. വേറിട്ടൊരു ഗെറ്റപ്പിലാണ് ചിത്രത്തില്‍ മെഗാസ്റ്റാര്‍ എത്തുന്നത്. പതിനെട്ടാം പടിയില്‍ നായകസമാനമായ അതിഥി വേഷത്തിലായിരിക്കും മമ്മൂക്ക എത്തുകയെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഏറെക്കാലത്തിന് ശേഷമാണ് ഇത്തരമൊരു വേഷത്തില്‍ സൂപ്പര്‍താരം അഭിനയിച്ചിരിക്കുന്നത്.

യു/എ സര്‍ട്ടിഫിക്കറ്റ്

യു/എ സര്‍ട്ടിഫിക്കറ്റ്

ആരാധകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന സിനിമ ജൂലായ് അഞ്ചിനാണ് തിയ്യേറ്റുകളിലേക്ക് എത്തുന്നത്. റിലീസിങ്ങിനൊരുങ്ങുന്നതിനിടെ സിനിമയുടെ സെന്‍സറിംഗ് പൂര്‍ത്തിയായതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു യു/എ സര്‍ട്ടിഫിക്കറ്റാണ് സിനിമയ്ക്ക് സെന്‍സര്‍ ബോര്‍ഡ് നല്‍കിയിരിക്കുന്നത്. 150 മിനിറ്റ് ദൈര്‍ഘ്യമാണ് പതിനെട്ടാം പടിക്ക് ആകെയുളളത് എന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

60ല്‍ അധികം പുതുമുഖങ്ങളാണ്

60ല്‍ അധികം പുതുമുഖങ്ങളാണ്

60ല്‍ അധികം പുതുമുഖങ്ങളാണ് സിനിമയില്‍ അഭിനയിച്ചിരിക്കുന്നത്. തിരക്കഥാകൃത്തായും അഭിനേതാവായും മലയാളത്തില്‍ തിളങ്ങിയ ശങ്കര്‍ രാമകൃഷ്ണന്റെ ആദ്യ സംവിധാന സംരഭം കൂടിയാണ് പതിനെട്ടാം പടി. ആഗസ്റ്റ് സിനിമാസിന്റെ ബാനറിലാണ് ശങ്കര്‍ രാമകൃഷ്ണന്‍ സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. ആക്ഷന്‍ രംഗങ്ങള്‍ക്കും വലിയ പ്രാധാന്യം നല്‍കികൊണ്ടാണ് ശങ്കര്‍ രാമകൃഷ്ണന്‍ പതിനെട്ടാം പടി അണിയിച്ചൊരുക്കിയിരിക്കുന്നത്. ബാഹുബലി, ഏഴാം അറിവ് പോലുളള വമ്പന്‍ സിനിമകള്‍ക്ക് ആക്ഷന്‍ ഒരുക്കിയ കെച്ച കെംബഡികെയാണ് സിനിമയ്ക്ക് സംഘടന രംഗങ്ങള്‍ ഒരുക്കുന്നത്.

അതിജീവനത്തിന്റെ കഥ

അതിജീവനത്തിന്റെ കഥ

സാമൂഹിക പ്രാധാന്യമുളള ഒരു വിഷയം പ്രമേയമാക്കിയാണ് പതിനെട്ടാം പടി എടുക്കുന്നത്. അതിജീവനത്തിന്റെ കഥയാണ് പതിനെട്ടാം പടിയെന്നും നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.മനോജ് കെ ജയന്‍, അഹാന കൃഷ്ണ, സുരാജ് വെഞ്ഞാറമൂട്, ലാലു അലക്‌സ്, പ്രിയാമണി, മണിയന്‍പിള്ള രാജു, നന്ദു, മാലാപാര്‍വ്വതി, സാനിയ അയ്യപ്പന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. സുദീപ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന സിനിമയ്ക്ക് കെഎം ഹാഷിഫാണ് സംഗീതം ചെയ്യുന്നത്. ഭുവന്‍ ശ്രീനിവാസ് എഡിറ്റിങ് ചെയ്യുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X