twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പതിനെട്ടാം പടിയില്‍ മമ്മൂക്കയ്‌ക്കൊപ്പം പൃഥ്വിയും ഉണ്ണി മുകുന്ദനും! വൈറലായി പുതിയ ചിത്രം! കാണൂ

    By Midhun Raj
    |

    Recommended Video

    പ്രതീക്ഷകളോടെ പതിനെട്ടാം പടി

    മമ്മൂട്ടി ആരാധകര്‍ ഒന്നടങ്കം ആകാംക്ഷകളോടെ കാത്തിരിക്കുന്ന ചിത്രമാണ് പതിനെട്ടാം പടി. പ്രഖ്യാപന വേളമുതല്‍ മികച്ച സ്വീകാര്യത ലഭിച്ച ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. സിനിമയുടെതായി പുറത്തിറങ്ങിയ പോസ്റ്ററുകള്‍ക്കെല്ലാം മികച്ച പ്രതികരണം സോഷ്യല്‍ മീഡിയയില്‍ ലഭിച്ചിരുന്നു. മധുരരാജയുടെ വിജയത്തിന് പിന്നാലെയാണ് പതിനെട്ടാം പടിയും എത്തുന്നത്.

    അഭിനയിക്കാന്‍ ചാന്‍സ് വേണം അയിനാണ്! അനീഷ് ജി മേനോന്റെ രസകരമായ പോസ്റ്റ് വൈറല്‍! കാണൂഅഭിനയിക്കാന്‍ ചാന്‍സ് വേണം അയിനാണ്! അനീഷ് ജി മേനോന്റെ രസകരമായ പോസ്റ്റ് വൈറല്‍! കാണൂ

    ചിത്രത്തിലെ മമ്മൂട്ടിയുടെ പുതിയ ലുക്കും ഗെറ്റപ്പും ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തിന്റെതായി നേരത്തെ പുറത്തിറങ്ങിയ ഫസ്റ്റ്‌ലുക്ക് തരംഗമായി മാറിയിരുന്നു. ഇപ്പോഴിതാ പതിനെട്ടാം പടിയുടെതായി പുറത്തിറങ്ങിയ പുതിയ ലൊക്കേഷന്‍ ചിത്രവും വൈറലായി മാറിയിരിക്കുകയാണ്. ആഗസ്റ്റ് സിനിമാസിന്റെ ഫേസ്ബുക്ക് പേജിലായിരുന്നു ഈ ചിത്രം വന്നത്.

     പതിനെട്ടാം പടി

    പതിനെട്ടാം പടി

    നടനും തിരക്കഥാകൃത്തുമായി മലയാളത്തില്‍ തിളങ്ങിയ ശങ്കര്‍ രാമകൃഷ്ണന്റെ ആദ്യ സംവിധാന സംരഭമാണ് പതിനെട്ടാം പടി. പേരില്‍ തന്നെ കൗതുകമുണര്‍ത്തി കൊണ്ടാണ് ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവന്നിരുന്നത്. വ്യത്യസ്തമാര്‍ന്നൊരു പ്രമേയം പറഞ്ഞുകൊണ്ടുളള ചിത്രമായിരിക്കും പതിനെട്ടാം പടിയെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.വമ്പന്‍ താരനിരയ്‌ക്കൊപ്പം നിരവധി പുതുമുഖ താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

    അതിജീവനത്തിന്റെ കഥയാണ്

    അതിജീവനത്തിന്റെ കഥയാണ്

    പതിനെട്ടാം പടിയില്‍ ജോണ്‍ എബ്രഹാം പാലക്കല്‍ എന്ന കഥാപാത്രമായിട്ടാണ് മമ്മൂക്ക എത്തുന്നത്. മെഗാസ്റ്റാര്‍ ഇതുവരെ ചെയ്യാത്ത തരത്തിലുളള ഒരു കഥാപാത്രമായിരിക്കും സിനിമയിലേതെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. സാമൂഹിക പ്രാധാന്യമുളള ഒരു വിഷയം പ്രമേയമാക്കിയാണ് പതിനെട്ടാം പടി എടുക്കുന്നത്. അതിജീവനത്തിന്റെ കഥയാണ് ശങ്കര്‍ രാമകൃഷ്ണന്‍ ചിത്രമെന്നും അറിയുന്നു.

     മമ്മൂക്കയ്‌ക്കൊപ്പം അതിഥി വേഷത്തിലാണ്

    മമ്മൂക്കയ്‌ക്കൊപ്പം അതിഥി വേഷത്തിലാണ്

    മമ്മൂക്ക പ്രാധാന്യമുളള ഒരു കഥാപാത്രമായിട്ട് എത്തുന്ന ചിത്രത്തില്‍ പൃഥ്വിരാജും എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു പൃഥ്വി പതിനെട്ടാം പടിയുടെ സെറ്റില്‍ ജോയിന്‍ ചെയ്തിരുന്നത്. മമ്മൂക്കയ്‌ക്കൊപ്പം അതിഥി വേഷത്തിലാണ് ചിത്രത്തില്‍ പൃഥ്വി എത്തുന്നതെന്ന് അറിയുന്നു, ലൂസിഫറിന്റെ തിരക്കുകള്‍ക്ക് ശേഷമാണ് പൃഥ്വിരാജ് പുതിയ ചിത്രത്തില്‍ ജോയിന്‍ ചെയ്തിരുന്നത്.

    പൃഥ്വിക്ക് പിന്നാലെ ഉണ്ണി മുകുന്ദനും

    പൃഥ്വിക്ക് പിന്നാലെ ഉണ്ണി മുകുന്ദനും

    ഇപ്പോഴിതാ പൃഥ്വിക്ക് പിന്നാലെ ഉണ്ണി മുകുന്ദനും പതിനെട്ടാം പടിയുടെ സെറ്റില്‍ ജോയിന്‍ ചെയ്തിരിക്കുകയാണ്. പതിനെട്ടാം പടിയുടെ സെറ്റില്‍ പൃഥ്വിയും ഉണ്ണി മുകുന്ദനും ഒരുമിച്ച് നില്‍ക്കുന്ന ചിത്രം ഫേസ്ബുക്കില്‍ പുറത്തിറങ്ങിയിരുന്നു. സിനിമയുടെ നിര്‍മ്മാതാക്കളായ ആഗസ്റ്റ് സിനിമാസിന്‌റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയായിരുന്നു ചിത്രം പുറത്തുവന്നത്.

    പൃഥ്വിക്കും ഉണ്ണി മുകുന്ദനുമൊപ്പം

    പൃഥ്വിക്കും ഉണ്ണി മുകുന്ദനുമൊപ്പം

    പൃഥ്വിക്കും ഉണ്ണി മുകുന്ദനുമൊപ്പം സംവിധായകന്‍ ശങ്കര്‍ രാമകൃഷ്ണന്‍,നിര്‍മ്മാതാവ് ഷാജി നടേശന്‍ തുടങ്ങിയവരും ഉണ്ടായിരുന്നു. 60ല്‍ അധികം പുതുമുഖ താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ബാഹുബലി 2,ഏഴാം അറിവ് പോലുളള വന്‍ ചിത്രങ്ങള്‍ക്ക് ആക്ഷന്‍ ഒരുക്കിയിട്ടുളള കെച്ച കെംബഡികെ ആണ് പതിനെട്ടാം പടിയുടെ സംഘടന രംഗങ്ങള്‍ ഒരുക്കുന്നത്.

    വമ്പന്‍ താരനിര

    വമ്പന്‍ താരനിര

    പ്രിയ ആനന്ദ്,സാനിയ അയ്യപ്പന്‍,അഹാന കൃഷ്ണ, ബിജു സോപാനം,മാലാ പാര്‍വതി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. സുദീപ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന സിനിമയ്ക്ക് കെഎം ഹാഷിഫാണ് സംഗീതം ചെയ്യുന്നത്. ഭുവന്‍ ശ്രീനിവാസ് എഡിറ്റിങ് ചെയ്യുന്നു. സിനിമയുടെ ടീസറിനായും വലിയ ആകാംക്ഷയോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്.

    ജിസിസിയിലും ചരിത്രം തിരുത്തിയെഴുതി ലാലേട്ടന്‍! ലൂസിഫറിന് മറ്റൊരു റെക്കോര്‍ഡ് നേട്ടം കൂടി! കാണൂജിസിസിയിലും ചരിത്രം തിരുത്തിയെഴുതി ലാലേട്ടന്‍! ലൂസിഫറിന് മറ്റൊരു റെക്കോര്‍ഡ് നേട്ടം കൂടി! കാണൂ

    മതം പറഞ്ഞ് വരുന്നവന് വോട്ട് കൊടുക്കല്ലേ!ജനങ്ങളോട് അഭ്യര്‍ത്ഥനയുമായി മക്കള്‍ സെല്‍വന്‍!വീഡിയോ വൈറല്‍മതം പറഞ്ഞ് വരുന്നവന് വോട്ട് കൊടുക്കല്ലേ!ജനങ്ങളോട് അഭ്യര്‍ത്ഥനയുമായി മക്കള്‍ സെല്‍വന്‍!വീഡിയോ വൈറല്‍

    English summary
    pathinettam padi movie location picture
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X