മഴയോട് ചേര്‍ന്ന് ഞാന്‍ നിന്നു! സിത്താരയുടെ ആലാപനത്തില്‍ പതിനെട്ടാം പടിയിലെ മനോഹര ഗാനം! കാണൂ
ശങ്കര്‍ രാമകൃഷ്ണന്റെ സംവിധാനത്തില്‍ റിലീസിങ്ങിനൊരുങ്ങുന്ന എറ്റവും പുതിയ ചിത്രമാണ് പതിനെട്ടാം പടി. ജൂലായ് അഞ്ചിന് റിലീസ് ചെയ്യുന്ന സിനിമയില്‍ മമ്മൂട്ടിയും ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. പതിനെട്ടാം പടിയില്‍ സിത്താര കൃഷ്ണകുമാര്‍ ആലപിച്ച പുതിയൊരു ഗാനം സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു. മഴയോട് ചേര്‍ന്ന് ഞാന്‍ നിന്നു എന്നു തുടങ്ങുന്ന ഗാനമാണ് ഇറങ്ങിയിരിക്കുന്നത്. ലോറന്‍സ് ഫെര്‍ണാണ്ടസിന്റെ വരികള്‍ക്ക് പ്രശാന്ത് പ്രഭാകറാണ് സംഗീതം നല്‍കിയിരിക്കുന്നത്.
പതിനെട്ടാം പടിയുടെതായി നേരത്തെ പുറത്തിറങ്ങിയ ട്രെയിലറും തരംഗമായി മാറിയിരുന്നു. തിരക്കഥാകൃത്തായും അഭിനേതാവായും മലയാളത്തില്‍ ശ്രദ്ധേയനായ ശങ്കര്‍ രാമകൃഷ്ണന്റെ ആദ്യ സംവിധാന സംരംഭം കൂടിയാണ് ചിത്രം. നിരവധി പുതുമുഖ താരങ്ങള്‍ അണിനിരക്കുന്ന ചിത്രത്തില്‍ പൃഥ്വിരാജ്,ഉണ്ണി മുകുന്ദന്‍, ആര്യ തുടങ്ങിയവരും എത്തുന്നുണ്ട്.

ജോണ്‍ എബ്രഹാം പാലക്കല്‍ എന്ന കഥാപാത്രമായിട്ടാണ് സിനിമയില്‍ മമ്മൂട്ടി എത്തുന്നത്. ആഗസ്റ്റ് സിനിമാസാണ് പതിനെട്ടാം പടിയുടെ നിര്‍മ്മാണം. മനോജ് കെ ജയന്‍, ലാലു അലക്‌സ്, മണിയന്‍പിളള രാജു, സുരാജ് വെഞ്ഞാറമൂട്, പ്രിയാമണി, സാനിയ അയ്യപ്പന്‍, മുത്തുമണി തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ആക്ഷന്‍ രംഗങ്ങള്‍ക്കും വലിയ പ്രധാന്യം നല്‍കികൊണ്ടാണ് സിനിമ അണിയിച്ചൊരുക്കിയിരിക്കുന്നത്.


Click it and Unblock the Notifications











