തൂമഞ്ഞ് വീണ വഴിയേ..! വിജയ് യേശുദാസിന്റെ ആലാപനത്തില്‍ പതിനെട്ടാം പടിയിലെ മനോഹര ഗാനം! വീഡിയോ കാണാം

By Midhun Raj

അഭിനേതാവായും തിരക്കഥാകൃത്തായും ശ്രദ്ധേയനായ ശങ്കര്‍ രാമകൃഷ്ണന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് പതിനെട്ടാം പടി. നിരവധി പുതിയ താരങ്ങള്‍ പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് നേരത്തെ പൂര്‍ത്തിയായിരുന്നു. മെഗാസ്‌റ്റാര്‍ മമ്മൂട്ടിയും ഒരു പ്രധാന വേഷത്തില്‍ ചിത്രത്തില്‍ എത്തുന്നുണ്ട്. പതിനെട്ടാം പടിയിലെ പുതിയൊരു ഗാനം കൂടി സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു.

'തൂമഞ്ഞ് വീണ വഴിയേ' എന്നു തുടങ്ങുന്ന ഗാനമാണ് സിനിമയുടെതായി അണിയറക്കാര്‍ പുറത്തുവിട്ടിരിക്കുന്നത്. വിജയ് യേശുദാസാണ് പാട്ട് പാടിയിരിക്കുന്നത്. ലോറന്‍സ് ഫെര്‍ണാണ്ടസിന്റെ വരികള്‍ക്ക് പ്രശാന്ത് പ്രഭാകറാണ് ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത്.

pathinettam padi,

റിലീസിങ്ങിനൊരുങ്ങുന്നതിനിടെ അവസാന ഘട്ട പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളിലാണ് ചിത്രമുളളത്. മമ്മൂട്ടിക്കൊപ്പം പൃഥ്വിരാജ്, ഉണ്ണി മുകുന്ദന്‍ തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഇവര്‍ക്കൊപ്പം പ്രിയ ആനന്ദ്, അഹാന കൃഷ്ണ, സാനിയ അയ്യപ്പന്‍, മാലാ പാര്‍വതി, ബിജു സോപാനം തുടങ്ങിയവരും പതിനെട്ടാം പടിയില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.

മമ്മൂട്ടി ജോണ്‍ എബ്രഹാം പാലക്കല്‍ എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ എത്തുന്നത്. മെഗാസ്റ്റാര്‍ ഇതുവരെ ചെയ്യാത്ത തരത്തിലുളള ഒരു കഥാപാത്രമായിരിക്കും സിനിമയിലേതെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. സാമൂഹിക പ്രാധാന്യമുളള ഒരു വിഷയം പ്രമേയമാക്കിയാണ് പതിനെട്ടാം പടി എടുക്കുന്നത്. അതിജീവനത്തിന്റെ കഥയാണ് ശങ്കര്‍ രാമകൃഷ്ണന്‍ ചിത്രമെന്നും അറിയുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X