ഈ വര്‍ഷം അഞ്ചാം വിജയ ചിത്രവുമായി മമ്മൂട്ടിയുടെ മുന്നേറ്റം! പതിനെട്ടാം പടിയുടെ ലേറ്റസ്റ്റ് കളക്ഷന്‍

By Midhun Raj

Recommended Video

18-ാം പടി ബോക്‌സോഫീസില്‍ തരംഗം | filmibeat Malayalam

ശങ്കര്‍ രാമകൃഷ്ണന്റെ സംവിധാനത്തില്‍ മമ്മൂട്ടി അഭിനയിച്ച പതിനെട്ടാം പടിക്ക് തിയ്യേറ്ററുകളില്‍ മികച്ച വരവേല്‍പ്പ് ലഭിച്ചിരുന്നു. വമ്പന്‍ റിലീസായി എത്തിയ സിനിമയെ ആരാധകര്‍ക്കൊപ്പം പ്രേക്ഷകരും ഏറ്റെടുത്തിരുന്നു. ഉണ്ടയ്ക്ക് പിന്നാലെ തിയ്യേറ്ററുകളിലെത്ത മമ്മൂട്ടി ചിത്രം മികച്ച പ്രേക്ഷക പ്രതികരണം നേടിയെടുത്തു. അഭിനേതാവായും തിരക്കഥാകൃത്തായും മലയാളത്തില്‍ തിളങ്ങിയ ശങ്കര്‍ രാമകൃഷ്ണന്റെ ആദ്യ സംവിധാന സംരംഭം കുടിയായിരുന്നു ഇത്.

വമ്പന്‍ താരനിര അണിനിരക്കുന്നുണ്ടെങ്കിലും മമ്മൂക്കയുടെ സാന്നിദ്ധ്യം തന്നെയാണ് സിനിമയില്‍ മുഖ്യ ആകര്‍ഷണമായി മാറിയിരിക്കുന്നത്. നായക സമാനമായ അതിഥി വേഷത്തിലാണ് സൂപ്പര്‍താരം പതിനെട്ടാം പടിയില്‍ എത്തുന്നതെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പതിനെട്ടാം പടി ജൈത്രയാത്ര തുടരുന്നതിനിടെ സിനിമയുടെ പുതിയ കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ സമൂഹ മാധ്യമങ്ങളില്‍ പുറത്തുവന്നിരുന്നു.

പതിനെട്ടാം പടിയുടെ വിജയം

പതിനെട്ടാം പടിയുടെ വിജയം

അറുപതിലധികം പുതുമുഖ താരങ്ങള്‍ അണിനിരക്കുന്ന ചിത്രത്തില്‍ ജോണ്‍ എബ്രഹാം പാലക്കല്‍ എന്ന കഥാപാത്രമായിട്ടാണ് മമ്മൂക്ക എത്തുന്നത്. മമ്മൂക്കയുടെ ജോണ്‍ എബ്രഹാം പാലക്കലിന് മികച്ച വരവേല്‍പ്പ് തന്നെയായിരുന്നു തിയ്യേറ്ററുകളില്‍ ലഭിച്ചിരുന്നത്. മാസ് സീനുകളും ആക്ഷന്‍ രംഗങ്ങളും മെഗാസ്റ്റാറിന്റെതായി ചിത്രത്തിലുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.38 മിനിറ്റോളമാണ് മമ്മൂക്ക ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. പതിനെട്ടാം പടിയുടെ വിജയത്തില്‍ നിര്‍ണായക സാന്നിദ്ധ്യമായി മാറിയിരിക്കുന്നത് മമ്മൂക്ക തന്നെയാണ്.

ഇരുനൂറിലധികം തിയ്യേറ്റുകളിലായിരുന്നു

ഇരുനൂറിലധികം തിയ്യേറ്റുകളിലായിരുന്നു

മെഗാസ്റ്റാറിനൊപ്പം പൃഥ്വിരാജ് സുകുമാരന്‍, ആര്യ, ഉണ്ണി മുകുന്ദന്‍ തുടങ്ങിയവരും പതിനെട്ടാം പടിയില്‍ അതിഥി വേഷത്തില്‍ എത്തുന്നുണ്ട്. ഇരുനൂറിലധികം തിയ്യേറ്റുകളിലായിരുന്നു സിനിമ ജൂലായ് അഞ്ചിന് റിലീസ് ചെയ്തിരുന്നത്. പാട്ടുകള്‍ക്കും ഏറെ പ്രാധാന്യം നല്‍കികൊണ്ടാണ് സിനിമ അണിയിച്ചൊരുക്കിയതെന്നും അറിയുന്നു. ഉണ്ടയുടെ വിജയത്തിന് പിന്നാലെ എത്തുന്ന മമ്മൂട്ടി ചിത്രം എന്ന വിശേഷണത്തോടെയായിരുന്നു പതിനെട്ടാം പടി തിയ്യേറ്ററുകളിലേക്ക് എത്തിയിരുന്നത്.

മൂന്ന് ദിവസത്തെ കളക്ഷനായിരുന്നു

മൂന്ന് ദിവസത്തെ കളക്ഷനായിരുന്നു

പതിനെട്ടാം പടിയുടെ മൂന്ന് ദിവസത്തെ മള്‍ട്ടിപ്ലക്‌സസ് കളക്ഷനായിരുന്നു സോഷ്യല്‍ മീഡിയയില്‍ പുറത്തുവന്നത്. കൊച്ചിന്‍ മള്‍ട്ടിപ്ലക്‌സുകളിലെയും തിരുവന്തപുരം പ്ലക്‌സസിലെയും കളക്ഷന്‍ വിവരമായിരുന്നു പുറത്തിറങ്ങിയത്. മൂന്ന് ദിവസം കൊണ്ട് കൊച്ചിന്‍ പ്ലക്‌സുകളില്‍ നിന്നായി 12.86 ലക്ഷം പതിനെട്ടാം പടി നേടിയതായി റിപ്പോര്‍ട്ടുകള്‍ സുചിപ്പിക്കുന്നു. മൂന്നാം ദിവസം 77.76% ഒക്യൂപന്‍സിയോടെ 3.99 ലക്ഷമായിരുന്നു മെഗാസ്റ്റാര്‍ ചിത്രം നേടിയിരുന്നത്.

തിരുവനന്തപുരം മള്‍ട്ടിപ്ലക്‌സുകളിലാണ്

തിരുവനന്തപുരം മള്‍ട്ടിപ്ലക്‌സുകളിലാണ്

തിരുവനന്തപുരം മള്‍ട്ടിപ്ലക്‌സുകളിലാണ് സിനിമയ്ക്ക് കൂടുതല്‍ കളക്ഷന്‍ ലഭിച്ചിരിക്കുന്നത്. മൂന്ന് ദിവസം കൊണ്ട് 18.94 ലക്ഷം കളക്ഷന്‍ ചിത്രം നേടിയയതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. തിരുവന്തപുരം പ്ലക്‌സുകളില്‍ മൂന്നാം ദിവസം 66.65% ഒക്യുപന്‍സിയോടെ സിനിമ 5.27 ലക്ഷം സ്വന്തമാക്കിയിരുന്നു. ഞായറാഴ്ച ദിവസം ആയതുകൊണ്ടാണ് സിനിമയ്ക്ക് കളക്ഷനില്‍ നേട്ടമുണ്ടാക്കാന്‍ സാധിച്ചത്. ഫോറം കേരളമായിരുന്നു പതിനെട്ടാം പടിയുടെ മള്‍ട്ടിപ്ലക്‌സ് കളക്ഷന്‍ വിവരം പുറത്തുവിട്ടിരുന്നത്.

അതിജീവനത്തിന്റെ കഥയാണ്

അതിജീവനത്തിന്റെ കഥയാണ്

പുതുമയുളള ഒരു പ്രമേയം പറഞ്ഞുകൊണ്ടാണ് സംവിധായകന്‍ ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്. അതിജീവനത്തിന്റെ കഥയാണ് സംവിധായകന്‍ പതിനെട്ടാം പടിയിലൂടെ പ്രേക്ഷകര്‍ക്ക് മുന്‍പില്‍ അവതരിപ്പിച്ചിരിക്കുന്നത്. 18ാം വയസില്‍ എത്തിനില്‍ക്കുന്ന ഒരു കൂട്ടം ചെറുപ്പക്കാരുടെ പരിവര്‍ത്തനത്തിന്റെ കഥയാണ് സിനിമ പറയുന്നത്. സംഘടനരംഗങ്ങള്‍ക്കും വലിയ പ്രാധാന്യം നല്‍കിയാണ് സംവിധായകന്‍ സിനിമ അണിയിച്ചൊരുക്കിയിരിക്കുന്നത്. ബാഹുബലി, ഏഴാം അറിവ് പോലുളള വമ്പന്‍ സിനിമകള്‍ക്ക് ആക്ഷന്‍ ഒരുക്കിയ കെച്ച കെംബഡികെയാണ് സിനിമയ്ക്ക് സംഘടന രംഗങ്ങള്‍ ഒരുക്കിയത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X