ആരാധകരെ ആവേശക്കൊടുമുടിയിലെത്തിച്ച് പതിനെട്ടാംപടി ട്രെയിലര്‍! അടുത്ത സൂപ്പര്‍ഹിറ്റ് തന്നെ! കാണൂ
ശങ്കര്‍ രാമകൃഷ്ണന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയായ പതിനെട്ടാംപടി തുടക്കം മുതല്‍ത്തന്നെ വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്നു. ജൂലൈ 5ന് സിനിമ തിയേറ്ററുകളിലേക്കെത്താനിരിക്കുകയാണ്. ജോണ്‍ എബ്രഹാം പാലക്കലായാണ് മമ്മൂട്ടി എത്തുന്നത്. മെഗാസ്റ്റാറിന്‍രെ സ്റ്റലിഷ് ലുക്ക് നേരത്തെ തന്നെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. ആരാധകരെ ത്രസിപ്പിക്കുന്ന തരത്തിലുള്ള രംഗങ്ങളുമായിത്തന്നെയാവും സിനിമയെത്തുകയെന്ന തരത്തിലുള്ള വിലയിരുത്തലുകളും ഇതിനിടയില്‍ പുറത്തുവന്നിരുന്നു. പൃഥ്വിരാജ്, ഉണ്ണി മുകുന്ദന്‍, ആര്യ, അഹാന കൃഷ്ണ തുടങ്ങിയവര്‍ അതിഥിതാരമായെത്തുന്ന ചിത്രത്തില്‍ വന്‍താരനിരയാണ് അണിനിരക്കുന്നത്.
സിനിമയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചവര്‍ക്ക് നന്ദി അറിയിച്ച് ശങ്കര്‍ രാമകൃഷ്ണന്‍ എത്തിയിരുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹം നന്ദി അറിയിച്ചത്. വേള്‍ഡ് സിനിമയ്ക്കുള്ള ചെറിയ ട്രിബ്യൂട്ടാണ് ഇതെന്നും അദ്ദേഹം പറഞ്ഞിരുന്നു. പതിനെട്ടാം പടിയുമായി ബന്ധപ്പെട്ടയ വിവരങ്ങളെല്ലാം നിമിഷനേരം കൊണ്ടാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. ഉണ്ടയ്ക്ക് ശേഷം തിയേറ്ററുകളിലേക്കെത്തുന്ന മെഗാസ്റ്റാര്‍ ചിത്രത്തിനായി കാത്തിരിക്കുന്നതിനിടയിലാണ് ഈ സിനിമയുടെ റിലീസ് വിവരം പുറത്തുവന്നത്.

കെച്ചകെംബ്ഡ്കിയാണ് ചിത്രത്തിനായി ആക്ഷനൊരുക്കിയത്. ഓഗസ്റ്റ് സിനിമാസാണ് ഈ സിനിമ നിര്‍മ്മിച്ചിട്ടുള്ളത്. അതിജീവനത്തിന്റെ കഥയുമായാണ് ഇത്തവണ മമ്മൂട്ടിയെത്തുന്നത്. സാമൂഹ്യ പ്രസക്തിയുള്ള വിഷയമാണെന്ന് നേരത്തെ സംവിധായകനും വ്യക്തമാക്കിയിരുന്നു. റിലീസിന് മുന്നോടിയായി ട്രെയിലര്‍ ജൂണ്‍ 27ന് വൈകിട്ട് പുറത്തുവിടുമെന്ന വിവരവും പുറത്തുവന്നിരുന്നു. ആരാധകര്‍ ഇതിനായി അക്ഷമയോടെ കാത്തിരിക്കുകയായിരുന്നു. ഫേസ്ബുക്ക് പേജിലൂടെ പുറത്തുവന്ന ട്രെയിലറിന് ഗംഭീര സ്വീകരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.


Click it and Unblock the Notifications











