ഈ പാതിര കുറുബാന ആളുകളെ പേടിപ്പിക്കും! ധ്യാനും നീരജും അജുവും വീണ്ടും എത്തുന്നു....
അടി കപ്പ്യാരെ കൂട്ടമണിക്കു ശേഷം ധ്യാൻ ശ്രീനിവാസൻ, നീരാജ് മാധവ്, അജു വർഗീസ് എന്നിവരെ പ്രധാനകഥപാത്രമായി നവാഗതനായ വിനയ് ജോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് പാതിര കുർബാന. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്ത്. നർമത്തിനോടൊപ്പം ഹൊററിനും പ്രാധാന്യം നൽകി കൊണ്ടാണ് ചിത്രം ഒരുങ്ങുന്നത്. നടൻ ധ്യാൻ ശ്രീനിവാസന്റെ കഥയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത് സംവിധായകൻ വിനയ് ജോസ് തന്നെയാണ്.ജൂഡ് ആന്റണി, ജി മാർത്താണ്ഡൻ, ധ്യാൻ ശ്രീനിവാസൻ തുടങ്ങിയവരുടെ അസോസിയേറ്റായി വിനയ് പ്രവർത്തിച്ചിരുന്നു.

ബ്ലൂലൈൻ മൂവീസിന്റെ ബാനറിൽ റെനീഷ് കായംകുളം, സുനീർ സുലൈമാൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. റോബി വർഗീസ് രാജ് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിൽ ഷാൻ റഹ്മാനാണ്. എഡിറ്റിങ്ങ് രതിൻ രാധാകൃഷ്ണൻ.അജുവിന്റെയും വിശാഖ് സുബ്രഹ്മണ്യത്തിന്റെയും ധ്യാനിന്റെയും ഉടമസ്ഥതയിലുള്ള ഫെന്റാസ്റ്റിക് ഫിലിംസ് ആണ്. അടുത്ത വർഷം ആദ്യത്തോടു കൂടി ഷൂട്ടിങ് തുടങ്ങുന്ന ഈ ചിത്രം ഓണറിലീസ് ആയിട്ടാകും ചിത്രം തിയേറ്ററുകളിൽ എത്തുക.
മലയാളത്തിലെ പ്രമുഖ താരങ്ങൾക്കൊപ്പം പുതുമുഖ താരങ്ങളും ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തുന്നുണ്ട്. എന്നാൽ ചിത്രത്തിലെ മറ്റ് താരങ്ങളെ കുറിച്ചുള്ള വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല. പുതുമുഖ താരങ്ങളായിരിക്കും നായികമാരായി എത്തുക എന്നുള്ള റിപ്പോർട്ടുകൾ പ്രചരിക്കുന്നുണ്ട്.


Click it and Unblock the Notifications











