ജയറാമിന്റെ മറ്റൊരു മാസ് ചിത്രം! പട്ടാഭിരാമന്റെ ട്രെയിലര്‍ പുറത്ത്, ഇത്തവണ സംഭവ ബഹുലമാണ്!
ജയറാമിനെ നായകനാക്കി കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന നാലാമത്തെ സിനിമയാണ് പട്ടാഭിരാമന്‍. സിനിമയില്‍ നിന്നും ട്രെയിലര്‍ പുറത്ത് വന്നിരിക്കുകയാണ്. കൊലപാതകവും കേസും മറ്റുമായി ത്രസിപ്പിക്കുന്ന പലതും സിനിമയിലുണ്ടെന്നാണ് ട്രെയിലറില്‍ നിന്നും വ്യക്തമാവുന്നത്. സിനിമയിലെ ഒട്ടുമിക്ക താരങ്ങളെയും ട്രെയിലറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഭക്ഷണത്തെ ദൈവതുല്യമായി കാണുന്ന ഒരു കുടുംബത്തിലെ അംഗമാണ് പട്ടാഭിരാമന്‍. ഒരു പ്രത്യേക സാഹചര്യത്തില്‍ ഇദ്ദേഹത്തിന്റെ കുടുംബത്തിലുണ്ടാകുന്ന പ്രശ്‌നങ്ങളാണ് സിനിമയുടെ ഇതിവൃത്തം. ആക്ഷന്‍, കോമഡി രംഗങ്ങളെല്ലാം ഉള്‍പ്പെടുത്തിയാണ് സിനിമ ഒരുക്കിയിരിക്കുന്നതെന്ന് ട്രെയിലറില്‍ നിന്നും വ്യക്തമാണ്.

അയ്യര്‍ ദ ഗ്രേറ്റ് എന്ന ടാഗ്‌ലൈനോടെയാണ് സിനിമ എത്തുന്നത്. ഷീലു എബ്രഹാം, പ്രേം കുമര്‍, മിയ ജോര്‍ജ്, മാധുരി, ബൈജു, സുധീര്‍ കരമന, ധര്‍മജന്‍ ബോള്‍ഗാട്ടി, ഹരീഷ് കണാരന്‍, സായി കുമാര്‍, ദേവന്‍, ജനാര്‍ദ്ദനന്‍, തെസ്‌നി ഖാന്‍, എന്നിങ്ങനെ നിരവധി താരങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ദിനേശ് പള്ളത്ത് തിരക്കഥ ഒരുക്കുമ്പോള്‍ എം ജയചന്ദ്രനാണ് സംഗീതം പകരുന്നത്.
തിങ്കള്‍ മുതല്‍ വെള്ളി വരെ എന്ന ചിത്രത്തിലൂടെയാണ് ജയറാമും കണ്ണന്‍ താമരക്കുളം ഒന്നിക്കുന്നത്. പിന്നീട് ആട് പുലിയാട്ടം, അച്ചായന്‍സ് എന്നീ സിനിമകളും ഇരുവരും ചേര്‍ന്ന് എടുത്തു. അബാം മൂവീസിന്റെ ബാനറില്‍ എബ്രഹാം മാത്യൂവാണ് നിര്‍മാണം.


Click it and Unblock the Notifications











