മറ്റൊരു മുന്‍കാല നായികകൂടി സിനിമയിലേക്ക് മടങ്ങുന്നു
കൊച്ചി: മമ്മൂട്ടി ലാല്‍ ജോസ് ചിത്രമായ പട്ടാളത്തില്‍ നായികയായ ടെസ്സ മടങ്ങിവരവിനൊരുങ്ങുന്നു. ആദ്യ ചിത്രം പ്രക്ഷകര്‍ കൈയ്യൊഴിഞ്ഞെങ്കിലും നായികയെന്ന രീതിയില്‍ ടെസ്സയ്ക്ക് ബ്രേക്ക് നല്‍കിയ ചിത്രമായിരുന്നു പട്ടാളം. സിനിമാ തിരക്കുകള്‍ക്കിടയില്‍ നിന്നും വിവാഹ ജീവിതത്തിലേക്ക് കുടിയേറിയ ടെസ്സ ഇപ്പോള്‍ വീണ്ടും സിനിമയിലെത്തണമെന്ന ആഗ്രഹം പങ്കവെക്കുകയാണ്.
കോളേജ് കലാമത്സരങ്ങളില്‍ ശ്രദ്ധേയയായിരുന്ന ടെസ്സ ടെലിവിഷനില്‍ അവതാരകയായിരുന്നപ്പോഴാണ് ലാല്‍ജോസിന്റെ സിനിമയില്‍ നായികയാകുന്നത്. കൈരളിലെ മുഖശ്രീയുള്ള കുട്ടിയെ ലാല്‍ ജോസ് തന്നെ നേരിട്ട് വിളിച്ച് സിനിമയിലെത്തിക്കുകയായിരുന്നു. ആദ്യ സിനിമയ്ക്കുശേഷം ടെസ്സ പിന്നീട് പല ടിവി ചാനലുകളിലും അവതാരകയായി തുടരുകയും ചെയ്തു.

അക്കാലത്ത് സെന്റ് തെരേസാസ് കോളേജ് വിദ്യാര്‍ത്ഥിനിയായിരുന്നു നടി. ബിരുദാനന്തരബിരുദ കോഴ്‌സ് കഴിഞ്ഞയുടനെ വിവാഹിതയാകുകയും ഭര്‍ത്താവ് അനിലിനൊപ്പം അബുദാബിയിലേക്ക് താമസം മാറുകയുമായിരുന്നു. രണ്ടു കുട്ടികള്‍ക്കൊപ്പം തിരക്കുകളും വര്‍ദ്ധിച്ചതോടെ സിനിമയില്‍ നിന്നും പൂര്‍ണമായി അകലുകയും ചെയ്തു. ഈയിടെ നാട്ടിലെത്തിയപ്പോള്‍ മിലന്‍ എന്ന ടെക്‌സ്‌റ്റൈല്‍സിന്റെ പരസ്യത്തില്‍ അഭിനയിച്ചതോടെയാണ് സിനിമാ മോഹം വീണ്ടും പൂവണിയുന്നത്.
ടെസ്സ വീണ്ടും അഭിനയത്തിലേക്ക് തിരിയുകയാണെന്ന് ധരിച്ച പല സംവിധായകരും സിനിമയിലേക്ക് ക്ഷണിച്ചു. പല ഓഫറുകളും ആദ്യം നിരസിച്ചെങ്കിലും ഭര്‍ത്താവിന്റെ പ്രോത്സാഹനം കൂടിയായതോടെ സിനിമയിലേക്ക് മടങ്ങാന്‍ തന്നെ തീരുമാനിച്ചെന്ന് ടെസ്സ പറയുന്നു. വൈകാതെ പ്രേക്ഷകര്‍ക്കുമുന്നില്‍ താനെത്തുമെന്ന് ടെസ്സ അറിയിച്ചു.


Click it and Unblock the Notifications











