മേക്കപ്പ് മാന്‍ പട്ടണം ഷായുടെ ഭാര്യ റഷീദ അന്തരിച്ചു
കൊച്ചി: മേക്കപ്പ് മാന്‍ പട്ടണം ഷായുടെ ഭാര്യ റഷീദ(60) അന്തരിച്ചു.എറണാകുളം ലേക് ഷോര്‍ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. മൃതദേഹം അന്ത്യോപചാരം അര്‍പ്പിക്കുന്നതിനായി സ്വവസന്തിയിലേക്ക് മാറ്റുമെന്ന് കുടുംബ വൃത്തങ്ങള്‍ അറിയിച്ചു.

കളമശ്ശേരി ചെട്ടിമുക്ക് പട്ടണം ഹൗസിലാണ് അന്ത്യോപചാരം അര്‍പ്പിക്കുന്നതിനുളള ചടങ്ങുകള്‍ നടക്കുക. കബറടക്കം ഇന്നു വൈകുന്നേരം 5 മണിക്ക് കളമശ്ശേരി നാലകം ജുമാ മസ്ജിദില്‍ വെച്ച് നടക്കും.


Click it and Unblock the Notifications











