പ്രെയ്‌സ് ദി ലോര്‍ഡ് കാണാന്‍ സക്കറിയയുടെ ക്ഷണം
തന്റെ നോവലായ പ്രെയ്‌സ് ദി ലോര്‍ഡ് ചലച്ചിത്രരൂപത്തില്‍ എത്തുന്നതിന്റെ സന്തോഷവുമായി എഴുത്തുകാരന്‍ സക്കറിയ. മമ്മൂട്ടി നായകനായി അഭിനയിച്ചിരിക്കുന്ന ചിത്രം മികച്ചതായിട്ടുണ്ടെന്നും തന്റെ കഥയില്‍ മമ്മൂട്ടി നായകനായീ എത്തുന്നതില്‍ സന്തോഷമുണ്ടെന്നും സക്കറിയ തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു.
പ്രെയ്‌സ ദി ലോര്‍ഡ് എന്ന സിനിമ കാണാന്‍ എല്ലാവരെയും താന്‍ ക്ഷണിയ്ക്കുകയാണെന്നും സക്കറിയ കുറിപ്പില്‍ പറയുന്നു. തന്റെ കഥയാണ് ഷിബു ഗംഗാധരന്‍ മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്തിരിക്കുന്നത് എന്നതുകൊണ്ടാണ് താന്‍ സന്തോഷത്തോടെ എല്ലാവരെയും ചിത്രം കാണാന്‍ ക്ഷണിക്കുന്നതെന്നും സക്കറിയ പറയുന്നു.

മമ്മൂട്ടിയാണ് നായകന്‍ എന്നതാണ് ഒരു സന്തോഷം. മാത്രമല്ല മുകേഷ് റീനു മാത്യൂസ്, ഇന്ദ്രന്‍സ്, ജോയ് മാത്യു, അഹമ്മദ് സിദ്ദിഖ്, അകാന്‍ഷാ പുരി എന്നിങ്ങനെ നല്ല നല്ല പലരും ചിത്രത്തിലുണ്ടെന്നും സക്കറിയ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.
ഷിബു ഗംഗാധരനും തിരക്കഥാകൃത്ത് ദേവരാജനും പുതുതലമുറക്കാരാണ്. അവര്‍ പടം ഉഗ്രനാക്കിയിട്ടുണ്ട്. ആര്‍ക്കും രണ്ട് മണിക്കൂര്‍ 12 മിനിറ്റ് ചിരിക്കാനും സന്തോഷിക്കാനും ഇഷ്ടം പോലെ വകുപ്പുള്ള പടമാണിത്. ഞാന്‍ കുറേ ഭാഗങ്ങള്‍ കണ്ടു. മാര്‍ച്ച് 20നാണ് ചിത്രം റിലീസ് ചെയ്യന്നത്. ലാല്‍സലാം- ഇങ്ങനെയാണ് സക്കറിയയുടെ പ്രെയ്‌സ് ദി ലോര്‍ഡിനെക്കുറിച്ചുള്ള ഫേസ്ബുക്ക് കുറിപ്പ് അവസാനിയ്ക്കുന്നത്.


Click it and Unblock the Notifications











