ഷെയിന്‍ നിഗത്തിന്റെ പുതിയ നായിക ഈ കൊച്ചു സുന്ദരി!!
ഷെയിന്‍ നിഗം മലയാളത്തിലെ സെന്‍സേഷണല്‍ നായകനായി വളര്‍ന്നുകൊണ്ടിരിയ്ക്കുകയാണ്. ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ കുബളങ്ങി നൈറ്റ്‌സിലെ അഭിനയവും ഏറെ പ്രശംസ നേടിയിരുന്നു.
ജീവന്‍ ജോജു സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഷെയിന്‍ അടുത്തതായി അഭിനയിക്കുന്നത്. കൈതമറ്റം ഫിലിസിന്റെ ബാനറില്‍ നിര്‍മിയ്ക്കുന്ന ചിത്രം ഒരു കോമഡി ത്രില്ലറാണ്.

ചിത്രത്തില്‍ ഷെയിനിന്റെ നായികയായി എത്തുന്നത് ഒരു പുതുമുഖ നടിയാണ്. പവിത്ര ലക്ഷ്മി എന്ന കച്ചു സുന്ദരി ഷെയിന്റെ നായികയായി സിനിമാ ലോകത്തേക്ക് കടക്കുന്നു. ഊട്ടി, മൂന്നാര്‍, പാലക്കാട്, എറണാകുളം എന്നിവിടങ്ങളിലായിട്ടാണ് ചിത്രത്തന്റെ ഷൂട്ടിങ്. ഷെയിനിനെയും പവിത്രയെയും കൂടാതെ അജു വര്‍ഗ്ഗീസ്, ദീപക് പറമ്പോല്‍, ബേസില്‍ ജോസഫ്, ഇന്ദ്രന്‍സ് എന്നിവരും ചിത്രത്തിലെ കഥാപാത്രങ്ങളാകുന്നു.


Click it and Unblock the Notifications











