പവിയേട്ടന്റെ മധുരച്ചൂരലുമായി ശ്രീനിവാസന്‍! ചിത്രം ഡിസംബര്‍ 6ന് തിയേറ്ററുകളിലേക്ക്
അരവിന്ദന്റെ അതിഥികള്‍ക്കു ശേഷം ശ്രീനിവാസന്‍ മുഖ്യ വേഷത്തിലെത്തുന്ന പവിയേട്ടന്റെ മധുരചൂരല്‍ റിലീസിങ്ങിനൊരുങ്ങുകയാണ്. ചിത്രം ഡിസംബര്‍ ആറിനാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. ശ്രീനിവാസന്‍ തന്നെ തിരക്കഥയൊരുക്കിയ ചിത്രം നവാഗതനായ ശ്രീകൃഷ്ണനാണ് സംവിധാനം ചെയ്തിരിക്കുന്നത്.
ലെനയാണ് ചിത്രത്തില്‍ നായികാ വേഷത്തില്‍ എത്തുന്നത്. ശ്രീനിവാസന്‍ പവിത്രനായി എത്തുമ്പോള്‍ ആനി എന്ന കഥാപാത്രമായിട്ടാണ് ലെന എത്തുന്നത്. മിശ്ര വിവാഹിതരായ ദമ്പതിമാരായാണ് ചിത്രത്തില്‍ ഇരുവരും എത്തുന്നത്. ഇവര്‍ക്കൊപ്പം ഹരിശ്രീ അശോകന്‍,വിജയരാഘവന്‍,നസീര്‍ സംക്രാന്തി തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.

സുരേഷ് ബാബു ശ്രീസ്ഥയുടെതാണ് കഥ. വിസി സുധീര്‍,സി വിജയന്‍, സുധീര്‍ നമ്പ്യാര്‍ തുടങ്ങിയവര്‍ ചേര്‍ന്ന് ചിത്രം നിര്‍മ്മിച്ചിക്കുന്നു. ചിത്രത്തിന്റെ മോഷന്‍ പോസ്റ്ററിനും ട്രെയിലറിനുമെല്ലാം തന്നെ മികച്ച സ്വീകാര്യതയായിരുന്നു സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്. രണ്ടു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് ശ്രീനിവാസന്റെ തിരക്കഥയില്‍ ഒരു ചിത്രമെത്തുന്നത്. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് സി രഘുനാഥാണ് ചിത്രത്തിലെ പാട്ടുകള്‍ ഒരുക്കിയിരിക്കുന്നത്. കെജെ യേശുദാസ്,എംജി ശ്രീകുമാര്‍, കെഎസ് ചിത്ര,വൃന്ദ മോഹന്‍ തുടങ്ങിയവര്‍ ചിത്രത്തിലെ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നു.


Click it and Unblock the Notifications