മധുരമായ ചൂരല്‍ പ്രയോഗവുമായി പവിത്രൻ മാഷെത്തി കൂടെ ആനി ടീച്ചറും! പവിയേട്ടന്റെ മധുരച്ചൂരൽ ടീസർ പുറത്ത്
നടൻ ജയസൂര്യ തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ടീസർ പുറത്തു വിട്ടിരിക്കുന്നത്
ശ്രീനിവാസൻ ലെന എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് പവിയേട്ടന്റെ മധുരച്ചൂരൽ. ശ്രീകൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ തിരക്കഥ സംഭാഷണം തയ്യാറാക്കിയിരിക്കുന്നത് ശ്രീവിവാസനാണ്. നഗര വാരിധിയിൽ നടുവിൽ ഞാൻ എന്ന ചിത്രത്തിനു ശേഷം ശ്രീനിവാസൻ തിരക്കഥ എഴുതിയ ചിത്രമാണിത്. ഇപ്പോഴിത ചിത്രത്തിന്റെ രസകരമായ ടീസർ അണിയറപ്രവർത്തകർ പുറത്തു വിട്ടിട്ടുണ്ട്.

നടൻ ജയസൂര്യ തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ടീസർ പുറത്തു വിട്ടിരിക്കുന്നത്. തിരക്കഥ കൊണ്ടുള്ള ചൂരൽ പ്രയോഗവുമായി വീണ്ടും ശ്രീനിയേട്ടൻ ..."പവിയേട്ടന്റെ മധുരചൂരൽ " എന്ന സിനിമയുടെ ആദ്യ ടീസർ എന്ന് തലക്കെട്ടോടെയാണ് ജയസൂര്യ ടീസർ പോസ്റ്റ് ചെയ്തിരിക്കുന്നത്. വടക്കുനോക്കിയന്ത്രത്തിലെ മുതൽ ചിന്താവിഷ്‌ടയായ ശകുന്തളയിലെ വരെയുള്ള ഹിറ്റ് ഡയലോഗുകള്‍ ഉള്‍പ്പെടുത്തിയാണ് ടീസര്‍ തയ്യാറാക്കിയിരിക്കുന്നത്.
പവിത്ര എന്ന കഥാപാത്രത്തെയാണ് ശ്രീനിവാസൻ അവതരിപ്പിക്കുന്നത്. പവിത്ര ന്‍മാഷും ആനിടീച്ചറും ദമ്പതിമാരാണ്. വ്യത്യസ്ത മതവിശ്വാസികളായിരുന്ന ഇരുവരും പ്രണയിച്ച് വിവാഹം കഴിച്ചവരാണ്. വര്‍ഷങ്ങള്‍ ഏറെയായെങ്കിലും അവര്‍ക്ക് കുട്ടികളില്ല. എങ്കിലും അവര്‍ പ്രണയകുടുംബ ജീവിതം സന്തോഷത്തോടെ മുന്നോട്ടുകൊണ്ടുപോകുകയാണ്. ഇവരുടെ ജീവിതത്തിലുണ്ടാകുന്ന പ്രശ്‌നങ്ങളാണ് 'പവിയേട്ടന്റെ മധുരച്ചൂരലിന്റെ പ്രമേയം.ശ്രീനിവാസനും ലെനയും കൂടാതെ ഹരിശ്രീ അശോകന്‍, വിജയരാഘവന്‍, മജീദ്, ലിഷോയ്, ബാബു അനൂര്‍, വിജയന്‍ കാരന്തൂര്‍, നന്ദു പൊതുവാള്‍, നസീര്‍ സംക്രാന്തി, ഷെബിന്‍, വി.കെ. ബൈജു തുടങ്ങിയവരാണ് മറ്റു താരങ്ങൾ.


Click it and Unblock the Notifications