ശ്രീനിവാസന്റെ തിരക്കഥയില്‍ പവിയേട്ടന്റെ മധുരച്ചൂരല്‍ വരുന്നു! മോഷന്‍ പോസ്റ്റര്‍ പുറത്ത്! കാണൂ
അരവിന്ദന്റെ അതിഥികള്‍ക്കു ശേഷം ശ്രീനിവാസന്‍ മുഖ്യ വേഷത്തിലെത്തുന്ന പുതിയ ചിത്രമാണ് പവിയേട്ടന്റെ മധുരചൂരല്‍. ശ്രീനിവാസന്‍ തന്നെ തിരക്കഥയൊരുക്കിയ ചിത്രം നവാഗതനായ ശ്രീകൃഷ്ണനാണ് സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു.
ലെനയാണ് ചിത്രത്തില്‍ ശ്രീനിവാസന്റെ നായികാ വേഷത്തില്‍ എത്തുന്നത്. മിശ്ര വിവാഹിതരായ ദമ്പതിമാരായാണ് ചിത്രത്തില്‍ ഇരുവരും എത്തുന്നത്. രണ്ടു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് ശ്രീനിവാസന്റെ തിരക്കഥയില്‍ ഒരു ചിത്രമെത്തുന്നത്. ഹരിശ്രീ അശോകന്‍,വിജയരാഘവന്‍,നസീര്‍ സംക്രാന്തി തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.

ശ്രീനിവാസന്‍ പവിത്രനായി എത്തുമ്പോള്‍ ആനി എന്ന കഥാപാത്രമായിട്ടാണ് ലെന എത്തുന്നത്. സുരേഷ് ബാബു ശ്രീസ്ഥയുടെതാണ് കഥ. വിസി സുധീര്‍,സി വിജയന്‍, സുധീര്‍ നമ്പ്യാര്‍ തുടങ്ങിയവര്‍ ചേര്‍ന്ന് ചിത്രം നിര്‍മ്മിച്ചിക്കുന്നു. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് സി രഘുനാഥാണ് ചിത്രത്തിലെ പാട്ടുകള്‍ ഒരുക്കിയിരിക്കുന്നത്.
എംജി ശ്രീകുമാര്‍, കെജെ യേശുദാസ്,കെഎസ് ചിത്ര,വൃന്ദ മോഹന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്. . ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ആദ്യ ടീസറിനും നേരത്തെ മികച്ച സ്വീകാര്യത സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചിരുന്നു. രസകരമായൊരു ടീസറായിരുന്നു ചിത്രത്തിന്റെതായി അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടത്.


Click it and Unblock the Notifications