പവന്‍ കല്ല്യാണിനെ കാണാന്‍ സാധിച്ചില്ല! മനംനൊന്ത് ജീവനൊടുക്കി ആരാധകന്‍!!
നിരവധി ഹിറ്റ് സിനിമകളിലൂടെ തെലുങ്കിലെ സൂപ്പര്‍സ്റ്റാറായി മാറിയ താരമാണ് പവന്‍ കല്യാണ്‍. ആരാധകര്‍ പവര്‍ സ്റ്റാര്‍ എന്ന് വിളിക്കുന്ന താരത്തിന്റെ മിക്ക ചിത്രങ്ങള്‍ക്കും വലിയ സ്വകാര്യതയാണ് ലഭിക്കാറുളളത്. ചിരഞ്ജീവിയെ പോലെ തന്നെ തെലുങ്കില്‍ നിരവധി ആരാധകരുളള താരം കൂടിയാണ് പവന്‍ കല്ല്യാണ്‍. താരത്തെ ഒരുനോക്ക് കാണാനായി എല്ലാവരും വലിയ താല്‍പര്യമാണ് കാണിക്കാറുളളത്.
പ്രിയ താരത്തെ കാണാന്‍ സാധിക്കാത്തതില്‍ മനംനൊന്ത് ഒരു ആരാധകന്‍ ഇന്ന് ആത്മഹത്യ ചെയ്തിരിക്കുകയാണ്. ആന്ധ്രയിലെ വിജയവാഡയിലായിരുന്നു സംഭവം നടന്നത്. വിജയവാഡയില്‍ ജിം ട്രെയിനറായി ജോലി ചെയ്തു വരികയായിരുന്ന അനില്‍ കുമാറാണ് താരത്തെ കാണാന്‍ സാധിക്കാത്തതില്‍ മനംനൊന്ത് ജീവനൊടുക്കിയത്.

പവന്‍ കല്യാണിന്റെ കടുത്ത ആരാധകനാണ് താനെന്നും ജീവിച്ചിരിക്കുമ്പോള്‍ അദ്ദേഹത്തെ കാണാന്‍ സാധിച്ചില്ലെന്നും, തന്റെ ശവംസ്‌കാര ചടങ്ങുകള്‍ക്കെങ്കിലും അദ്ദേഹം നേരിട്ട് വരണമെന്നും വിജയകുമാറിന്റെതായി കണ്ടെടുത്ത ആത്മഹത്യ കുറിപ്പില്‍ പറയുന്നുണ്ട്. വീട്ടിലെ ഫാനില്‍ തൂങ്ങിയാണ് അനില്‍ കുമാര്‍ ആത്മഹത്യ ചെയ്തത്.
തെലുങ്ക് സിനിമാരംഗത്ത് ആരാധകര്‍ ഏറെയിഷ്ടപ്പെടുന്ന മുന്‍നിര താരം കൂടിയാണ് പവന്‍ കല്ല്യാണ്‍. പവന്‍ കല്ല്യാണിന്റെതായി പുറത്തിറങ്ങാറുളള സിനിമകളെല്ലാം തന്നെ തിയ്യേറ്ററുകളില്‍ നിന്നും വലിയ കളക്ഷന്‍ നേടാറുണ്ട്. വര്‍ഷത്തില്‍ ഒന്നോ രണ്ടോ ചിത്രങ്ങളെ താരം ചെയ്യാറൂളളുവെങ്കിലും അതിനെല്ലാം വലിയ ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കാറുളളത്.


Click it and Unblock the Notifications











