ഹൃദയം നിറഞ്ഞ വിവാഹാശംസകൾ!! മുൻ ഭാര്യയ്ക്ക് വിവാഹാശംസകള്‍ നേര്‍ന്ന് സൂപ്പർ താരം
ജീവിതത്തിൽ പുതിയ ഘട്ടത്തിലേയ്ക്ക് കാലെടുത്തു വയ്ക്കുന്ന രേണുവിന് ഹൃദയം നിറഞ്ഞ വിവാഹാശംസകൾ നേരുന്നു.
വിവാഹവും വിവാഹ മോചനവും പുനർ വിവാഹവുമെല്ലാം ഇപ്പോഴത്തെ തലമുറയിൽ സർവ്വ സാധാരണമാണ്. വിവാഹ ബന്ധം വേർപിരിഞ്ഞാലും മുൻ ഭാര്യയുമായി നല്ല സുഹൃത്ത് ബന്ധം പുലർത്തുന്ന വരാണ് അധികം പേരും. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത് നടൻ പവൻ കല്യാണിന്റെ ട്വീറ്റാണ്. അതും രണ്ടാം ഭാര്യയും നടിയുമായ രോണുകയ്ക് വിവാഹ ആശംസ അറിയിച്ചു കൊണ്ടുള്ളതായിരുന്നു.

ജീവിതത്തിൽ പുതിയ ഘട്ടത്തിലേയ്ക്ക് കാലെടുത്തു വയ്ക്കുന്ന രേണുവിന് ഹൃദയം നിറഞ്ഞ വിവാഹാശംസകൾ നേരുന്നു. രേണു സന്തോഷവും സൗക്യവും ഐശ്വര്യവും സമാധാനവും നൽകുവനാൻ ദൈവത്തോടും പ്രകൃതി മാതാവിനോടും ഞാൻ പ്രാർഥിക്കുന്നു എന്ന് പവൻ കല്യാൺ ട്വിറ്റ് ചെയ്തു. ഒരിക്കലും വിവാഹം കഴിക്കില്ലെന്നും പവന്റെ ഭാര്യയായി തുടരുമെന്നു രേണു പല അഭിമുഖത്തിലും പറഞ്ഞിരുന്നു. പവന്‍ കല്യാണിന്റെ ആരാധകര്‍ തന്നെ ഇപ്പോഴും ചേട്ടത്തിയമ്മയായാണ് കാണുന്നതെന്നും ആ ബഹുമാനം നഷ്ടപ്പെടുത്താന്‍ ആഗ്രഹമില്ലെന്നുമാണ് രേണു അന്ന് പറഞ്ഞിരുന്നത്. അതേസമയം തന്റെ വരനെ കുറിച്ചുള്ള കൂടുതൽ വിവരം താരം പുറത്തു വിട്ടിട്ടില്ല. വിവാഹ മോതിരം അണിയുന്ന ചിത്രമാത്രമാണ് താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്.
2009 ലായിരുന്നു രേണുവും പവൻ കല്യാണും വിവാഹിതരാകുന്നത്. തുടർന്ന് 2012 ൽ ഇവർ ബന്ധം വേർപിരിഞ്ഞിരുന്നു. ഈ ബന്ധത്തിൽ ആകിര, ആദ്യ എന്നു പേരുളള രണ്ടു മക്കളഉണ്ട്. പവൻ കല്യാണിന്റെ രണ്ടാമത്തെ ഭാര്യയാണ് രോണു. ആദ്യ ഭാര്യ നന്ദിനി. ഇവരുമായുള്ള ബന്ധം വേർപിരിഞ്ഞിട്ടാണ് രേണുവിനെ വിവാഹം കഴിച്ചത്. റഷ്യൻ സ്വദേശിയായ അന്ന ലെസ്നോവയാണ് താരത്തിന്റെ ഇപ്പോഴത്തെ ഭാര്യ. ഈ ബന്ധത്തിൽ മാര്‍ക്ക് ശങ്കര്‍ പവനോവിച്ചും പോളിന്‍ അഞ്ജന പവനോവയും എന്നിങ്ങനെ രണ്ടു മക്കൾ കൂടിയുണ്ട്.


Click it and Unblock the Notifications