പില്ലോ ചലഞ്ചിന് പിന്നാലെ പത്രം വസ്ത്രമാക്കി പായല്‍! ഏറ്റെടുത്ത് ആരാധകര്‍
ഗ്ലാമര്‍ റോളുകളിലൂടെ തെന്നിന്ത്യയില്‍ ശ്രദ്ധേയയായ താരമാണ് പായല്‍ രജ്പുത്ത്. തെലുങ്ക് സിനിമയിലാണ് നടി കൂടൂതല്‍ സജീവമായത്. ആര്‍എക്‌സ് 100 പോലുളള നടിയുടെ ചിത്രങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ലോക് ഡൗണ്‍ സമയത്ത് സോഷ്യല്‍ മീഡിയയില്‍ സജീവമാകാറുളള താരമാണ് പായല്‍ രജ്പുത്ത്. വൈറലാവാറുളള ചലഞ്ചുകളിലെല്ലാം പങ്കെടുത്തുകൊണ്ടാണ് നടി എത്താറുളളത്.
അടുത്തിടെ പില്ലോ ചലഞ്ചില്‍ പങ്കെടുത്തുകൊണ്ടാണ് നടി പങ്കുവെച്ച ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരുന്നു. പില്ലോ ചലഞ്ചിന് പിന്നാലെ പായലിന്റെതായി പുറത്തിറങ്ങിയ പുതിയ ചിത്രങ്ങളും ആരാധകര്‍ ഏറ്റെടുത്തിരുന്നു. ഇത്തവണ തലയണയ്ക്ക് പകരം ന്യൂസ് പേപ്പറുകള്‍ കൊണ്ട് വസ്ത്രമുണ്ടാക്കി അണിഞ്ഞാണ് നടി എത്തിയിരിക്കുന്നത്.

പത്രം വസ്ത്രമാക്കിയെന്നും എങ്ങനെയുണ്ട് തന്റെ പുതിയ ഔട്ട് ഫിറ്റെന്നും ചോദിച്ചുകൊണ്ടാണ് നടി എത്തിയിരിക്കുന്നത്. നിരവധി പേരാണ് പായലിന്റെ ചിത്രത്തിന് താഴെ കമന്റുകളുമായി എത്തിയിരിക്കുന്നത്. ഇത് ബ്രേക്കിങ് ന്യൂസാണെന്നും ചൂടുളള വാര്‍ത്തയാണ് എന്നുമൊക്കെയാണ് കമന്റുകള്‍ വന്നിരിക്കുന്നത്. നേരത്തെ വീട്ടില്‍ ഇരുന്ന് ബോറടിക്കുന്നു. നിങ്ങള്‍ക്കായി ഇതാ പില്ലോ ചലഞ്ച് എന്ന് കുറിച്ചുകൊണ്ടാണ് പായല്‍ രജ്പുത് ചിത്രങ്ങളുമായി എത്തിയത്.

വീട്ടിലെ തലയിണ മാത്രം ഉപയോഗിച്ച് ശരീരം മറച്ചാണ് നടി പുതിയ ഫോട്ടോഷൂട്ടുമായി എത്തിയത്. ക്വാറന്റീനില്‍ നിങ്ങള്‍ സ്വയം ഫാഷന്‍ കണ്ടെത്തൂ എന്നും പായല്‍ രജ്പുത്ത് ആരാധകരോട് പറഞ്ഞിരുന്നു. ആര്‍ഡിഎക്സ് ലൗ, ആര്‍എക്സ് 100 എന്നീ രണ്ട് സിനിമകളിലൂടെയാണ് പായല്‍ പ്രേക്ഷകരുടെ പ്രിയങ്കരിയായത്. ഈ സിനിമകളിലെല്ലാം അതീവ ഗ്ലാമര്‍ വേഷങ്ങളിലാണ് നടി അഭിനയിച്ചിരുന്നത്.

പഞ്ചാബി, ഹിന്ദി, തെലുങ്ക്, സിനിമകളിലൂടെയാണ് നടി സിനിമയില്‍ തിളങ്ങിയത്. തെലുങ്കില്‍ ഡിസ്‌കോ രാജ എന്ന ചിത്രമാണ് പായല്‍ രജ്പുത്തിന്റെതായിതായി ഒടുവില്‍ പുറത്തിറങ്ങിയത്. രവി തേജയായിരുന്നു ചിത്രത്തില്‍ നായകന്‍. തെലുങ്ക് ചിത്രം ആര്‍എക്സ് 100ആണ് നടിയുടെ കരിയറില്‍ വലിയ വഴിത്തിരിവായി മാറിയ ചിത്രം. ലോക് ഡൗണ്‍ സമയത്തും സോഷ്യല്‍ മീഡിയയില്‍ ആക്ടീവാകാറുളള താരമാണ് പായല്‍ രജ്പുത്ത്.

തന്റെ പുതിയ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം നടി പങ്കുവെക്കാറുണ്ട്. ലോക് ഡൗണ്‍ സമയത്ത് വേറിട്ട ചലഞ്ചുകളുമായി താരങ്ങള്‍ എത്താറുണ്ട്. സഹതാരങ്ങളെയെല്ലാം വെല്ലുവിളിച്ചുകൊണ്ടാണ് അധികപേരും എത്താറുളളത്. നേരത്തെ മലയാളി താരങ്ങളും ലോക് ഡൗണ്‍ കാലത്ത് വേറിട്ട ചലഞ്ചുകളുമായി സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. ബമ്മര്‍ ചലഞ്ചുമായി വന്നാണ് പേളി മാണി സഹതാരങ്ങളെയും ആരാധകരെയും വെല്ലുവിളിച്ചിരുന്നത്. നടന്‍ കുഞ്ചാക്കോ ബോബന്‍ അടക്കമുളളവര്‍ ഈ ചലഞ്ച് ധൈര്യപൂര്‍വ്വം ഏറ്റെടുത്ത് വിജയിച്ചിരുന്നു. കൊറോണ ബോധവല്‍ക്കരണത്തിനൊപ്പമാണ് ഇത്തരം ചലഞ്ചുകളുമായി സിനിമ താരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ എത്താറുളളത്.


Click it and Unblock the Notifications