For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കേരളത്തിലെ പ്രളയം വരുത്തിവെച്ചത്!! അനുഭവിക്കുന്നത് ദൈവത്തിന്റെ ശിക്ഷ,കേരളീയർക്കെതിരെ ആഞ്ഞടിച്ച് നടി

|
കേരളീയർ അനുഭവിക്കുന്നത് ദൈവത്തിന്റെ ശിക്ഷ? | filmibeat Malayalam

കേരളത്തിലുണ്ടായ പ്രളക്കെടുതിയിൽ നിന്നും ശക്തമായി തിരിച്ചു വരാനുള്ള പ്രയത്നത്തിലാണ് കേരള ജനത. അതിന്റെ ഭാഗമായി ജനങ്ങൾ ഒന്നടങ്കം ദുരിതബാധിതർക്കൊപ്പം നിൽക്കികയാണ്. മലയാളികൾ മാത്രമല്ല ഇന്ത്യൻ ജ‌നത മുഴുവനും ഒറ്റക്കെട്ടായി നിൽക്കുകയാണ്. സാമ്പത്തികമായും അല്ലാതെയുമുള്ള സഹായ സഹകരണങ്ങളുമായി നിരവധി പേരാണ് കേരളത്തിലെത്തുന്നത്.

ദിലീപ് കാരണം മഞ്ജുവിന് നഷ്ടമായത് ആ മമ്മൂട്ടി ചിത്രം! നായികയാകാൻ കഴിഞ്ഞില്ല, ലാൽ ജോസ് പറയുന്നു

കഠിന പ്രയത്നത്തിലൂടെ മാത്രമേ കേരളത്തെ പൂർവ്വ സ്ഥിതിയിലേയ്ക്ക് കൊണ്ട് വരാൻ സാധിക്കുകയുള്ളൂ. ഇതിനായി സർക്കാർ അടക്കം പോരാടുകയാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ബോളിവുഡ് നടിയും മോഡലുമായ പായൽ രൊഹാത്ഗിയുടെ ട്വിറ്റാണ്. കേരളത്തിൽ പ്രളയം സംഭവിക്കാനുള്ള കാരണം ദൈവത്തിന്റെ പ്രകോപനമാണെന്നാണ് നടിയുടെ വാദം. ഇതിന്റെ കാരണവും ഇവർ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

പേളി ആരാണെന്ന് അറിയില്ല!!അതിഥി, അർച്ചന.. ബിഗ്ബോസ് അംഗങ്ങളുടെ കാണാത്ത മുഖങ്ങൾ, രഞ്ജിനി പറയുന്നു

പ്രളയം ദൈവം നൽകിയ ശിക്ഷ

പ്രളയം ദൈവം നൽകിയ ശിക്ഷ

കേരളത്തിലുണ്ടായ പ്രളയം ദൈവത്തിന്റെ കടുത്ത ശിക്ഷയാണെന്ന് ബോളിവുഡ് നടിയും മേഡലുമായ പായല്‍ രൊഹാത്ഗി. ഗോമാംസം നിരോധിക്കാതെ ഹിന്ദുക്കളുടെ വികാരത്തെ വ്രണപ്പെടുത്തിയതിന് ദൈവം നൽകി ശിക്ഷയാണിതെന്നും നടി ട്വിറ്ററില്‍ കുറിച്ചു. ഇവരുടെ ട്വീറ്റിനെ അടപടലം ട്രോളി ജനങ്ങൾ രംഗത്തെത്തിയിട്ടുണ്ട്. കൂടാതെ വായടപ്പിക്കുന്ന നിരവധി ചോദ്യവും പായലിനെ തേടിയെത്തുന്നുണ്ട്.

ബിഫാണ് പ്രശ്നം

ബിഫാണ് പ്രശ്നം

ബീഫ് നിരോധിക്കാത്തതാണ് കേരളത്തിലുണ്ടായ പ്രളയത്തിന് കാരണമെങ്കിൽ ഇതേ അവസ്ഥതന്നെ ഇനി ഗോവക്കും ഉണ്ടാകുമല്ലോയെന്നും ചിലർ പരിഹാസ രൂപേണേ ചോദിക്കുന്നുണ്ട്. ലോകത്തിൽ ഏറ്റവും അധികം ബീഫ് കയറ്റി അയക്കുന്ന രാജ്യമാണ് ഇന്ത്യ. എങ്കിൽ രാജ്യത്തിലുടനീളം ഈ അവസ്ഥ ഉണ്ടാകുമെന്നായിരുന്നു മറ്റൊരു കമന്റ്. ഉത്താരഖണ്ഡിൽ പ്രളയം ഉണ്ടായത് സോയാബീനെ ബീഫായി ദൈവം തെറ്റിധരിച്ചതുകൊണ്ടാണോയെന്നും ചിലർ ട്രോളുന്നുണ്ട്.

 തങ്ങളെ ആരും രക്ഷിച്ചില്ല

തങ്ങളെ ആരും രക്ഷിച്ചില്ല

കേരളത്തിലെ ദുരന്തത്തിനെ കുറിച്ച് ഒരു പത്രം പ്രസിദ്ധികരിച്ച റിപ്പോർട്ട് നേരത്തെ താരം ട്വിറ്റ് ചെയ്തിരുന്നു. കേരളത്തിലെ പ്രളയം വിഭജനത്തോളം വലിയ ദുരന്തമണെന്നായിരുന്നു വാർത്തയുടെ തലക്കെട്ട്. 1947 ലെ വിഭജനത്തിൽ വിടടക്കം നഷ്ടപ്പെട്ടിരുന്നു. എന്നാൽ അന്ന് എനിയ്ക്കോ കുടുംബത്തിനോ സഹായമെന്നും ലഭിച്ചിരുന്നില്ലെന്നും പേപ്പർ കട്ടിങ്ങിനൊപ്പ താരം കുറിച്ചു. കൂടാതെ പ്രളയത്തിൽ അകപ്പെട്ട കേരളത്തിന് സഹായം നൽകുക എന്നതിലൂടെ പ്രശസ്തി ലക്ഷ്യമാക്കുകയാണ് ഉദ്ദേശ്യമെന്നും നടി കൂട്ടിച്ചേർത്തു.

വിശദീകരണവുമായി നടി

വിശദീകരണവുമായി നടി

പായലിന്റെ അഭിപ്രായം വൻ വാർത്തയായതോട് കൂടി വിശദീകരണവുമായി നടി തന്നെ വീണ്ടും രംഗത്തെത്തി. എല്ലാ ദൈവവും ഒന്നാണെന്നും ഒരു മതത്തിന്റേയും വിശ്വാസത്തേയും മുറിവേൽപ്പിക്കരുതെന്നാണ് താൻ പറഞ്ഞതെന്നും പായൽ ട്വിറ്ററിൽ കുറിച്ചു. താൻ പറഞ്ഞത് മാധ്യമങ്ങൾ വളച്ചൊടിക്കുകയായിരുന്നെന്നും ഇവർ കൂട്ടിച്ചേർത്തു.

 കേരളത്തിനുളള സഹായം

കേരളത്തിനുളള സഹായം

കൂടാതെ കേരളത്തിലെ ജനങ്ങൾക്ക് സാഹയം നൽകിയിട്ട് അത് പബ്ലിസിറ്റിയ്ക്കായി ഉപയോഗിക്കുന്നവർക്കെതിരേയും നടിവിമർശനം ഉന്നയിച്ചു . കൂടാതെ സോഷ്യൽ മീഡിയകളിൽ ചെക്കുമായി നിൽക്കുന്ന ചിത്രം പോസ്റ്റ് ചെയ്യാതിരുന്നതിന്റെ അർഥം താൻ കേരളത്തിന് സാഹായം നൽകിയിട്ടില്ലയെന്നല്ലെന്ന് പായൽ പറഞ്ഞു.

മതത്തിന്റെ പേരിലുളള ആരോപണം

മതത്തിന്റെ പേരിലുളള ആരോപണം

2017ല്‍ മുംബൈയില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള വിമാനയാത്ര മുടങ്ങിയതിന് ശേഷമായിരുന്നു വിവാദ പരാമര്‍ശവുമായി പായൽ രംഗത്തെത്തിയത്. താൻ സമയത്തുതന്നെ വിമാനത്താവളത്തില്‍ എത്തിയിരുന്നുവെന്നും എന്നാല്‍ വിമാനക്കമ്പനി ഉദ്യേഗസ്ഥര്‍ മുസ്ലിങ്ങളായതിനാല്‍ ഹിന്ദുവായ തന്നെ തടഞ്ഞുവയ്ക്കുകയായിരുന്നെന്നും നടി ആരോപിച്ചിരുന്നു.നടിയുടെ ഈ അഭിപ്രായം അന്ന് സോഷ്യൽ മീഡിയയിൽ വ്യാപക എതിർപ്പിന് സൃഷ്ടിച്ചിരുന്നു.

English summary
Payal Rohatgi enrages Twitter as she shares her views on Kerala floods
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more