twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ചരിത്രം താരങ്ങളിലൂടെ പുനര്‍ജനിക്കുമ്പോള്‍

    By Staff
    |

    ചരിത്രത്തോട് ഏറെ നീതി പുലര്‍ത്തികൊണ്ടാണ് ഹരിഹരന്‍-എം.ടി ടീം പഴശിരാജയൊരുക്കുന്നത്. പഴയ കാലഘട്ടത്തിലെ വേഷവിധാനങ്ങളും ചമയങ്ങളുമൊക്കെ പുന:സൃഷ്ടിച്ചിരിക്കുന്നത് പഠനങ്ങളുടെ പിന്തുണയോടെയാണ്.

    മമ്മൂട്ടി പഴശിരാജയാവുമ്പോള്‍ പഴശിയുടെ ജീവിതത്തില്‍ ഏറെ സ്വാധീനം ചെലുത്തിയ ചരിത്രപുരുഷന്‍മാരായി അനുയോജ്യരായ താരങ്ങളെ തന്നെയാണ് ഹരിഹരന്‍ തിരഞ്ഞെടുത്തിരിക്കുന്നത്. പഴശിരാജയുടെ അടുത്ത സുഹൃത്തായ എടച്ചേരി കുങ്കനായി അഭിനയിക്കുന്നത് തമിഴിലെ സൂപ്പര്‍താരം ശരത്കുമാറാണ്. നേരത്തെ സുരേഷ് ഗോപിയെയാണ് ഈ വേഷം ചെയ്യാന്‍ ക്ഷണിച്ചിരുന്നതെങ്കിലും പിന്നീട് ശരത് കുമാര്‍ കുങ്കനായി അഭിനയിക്കാനെത്തുകയായിരുന്നു.

    കുറിച്യപടയുടെ തലവനും ആദിവാസിയുമായ തലയ്ക്കല്‍ ചന്തുവായി അഭിനയിക്കുന്നത് മനോജ് കെ.ജയനാണ്. ബ്രിട്ടീഷുകാര്‍ക്കെതിരെ കുറിച്യപടയുടെ മുന്നണിയില്‍ നിന്ന് പോരാടിയ തലയ്ക്കല്‍ ചന്തുവിനെ കേന്ദ്രകഥാപാത്രമാക്കി ഒരു ചിത്രമൊരുക്കാനാണ് ഹരിഹരനും എം.ടിയും ആദ്യമാലോചിച്ചിരുന്നത്. തുടര്‍ന്ന് നടത്തിയ പഠനങ്ങള്‍ക്കൊടുവില്‍ ഫോക്കസ് പഴശിരാജയിലേക്കു മാറുകയായിരുന്നു. കലാഭവന്‍ മണി ചെയ്യാനിരുന്ന വേഷമാണ് മനോജ് കെ.ജയനു ലഭിച്ചത്.

    പഴശിരാജയുടെ ഭാര്യാസഹോദരനും സേനാനായകനുമായ കൈതേരി അമ്പുവിനെ അവതരിപ്പിക്കുന്നത് സുരേഷ് കൃഷ്ണയാണ്. പഴശിരാജയുടെ ഭാര്യ കൈതേരി മാക്കമായി അഭിനയിക്കുന്നത് തമിഴ് നടി കനിഹയാണ്.

    വടക്കന്‍ വീരഗാഥയില്‍ അരിങ്ങോടരായി വേഷമിട്ട ക്യാപ്റ്റന് രാജുവിന് പഴശിരാജയിലും ഒരു പ്രധാനവേഷമുണ്ട്. മഞ്ചേരിയില്‍ ഉണ്ണിമൂത്ത എന്ന കഥാപാത്രമായാണ് ക്യാപ്റ്റന് രാജു വേഷമിടുന്നത്. പഴശിയുടെ ബാല്യകാല സുഹൃത്തായ പഴയവീരന്‍ ചന്തുവായി ബിജു മേനോന്‍ വേഷമിടുന്നു. പില്‍ക്കാലത്ത് വെള്ളക്കാരുടെ നികുതിപിരിവുകാരനായി മാറിയ ആളാണ് ചന്തു.

    കുറുമ്പ്രനാട്ട് രാജാവായി തിലകനും ചിറയ്ക്കല്‍ തമ്പുരാനായി മുരളി മോഹനും മൂപ്പനായി നെടുമുടിയും കണ്ടര്‍ മേനോനായി ജഗതിയും നീലിയായി പത്മപ്രിയയും വേഷമിടുന്നു.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X