പഴശ്ശിരാജ ജനുവരി 26ന് പ്രദര്‍ശനത്തിനെത്തും

By Staff

മലയാള ചലച്ചിത്ര ലോകത്തെ വമ്പന്‍ സംരംഭങ്ങളിലൊന്നായ മമ്മൂട്ടി നായകനായ പഴശ്ശിരാജ ജനുവരിയില്‍ പ്രദര്‍ശനത്തിനെത്തും.

കഴിഞ്ഞ രണ്ടു വര്‍ഷമായി ചിത്രീകരണം തുടരുന്ന പഴശ്ശിരാജയുടെ അണിയറയിലുള്ളത്‌ മലയാള ചലച്ചിത്ര ലോകത്തെ ഒരു കൂട്ടം പ്രതിഭ സമ്പന്നരാണ്‌.

എം.ടി വാസുദേവന്‍ നായര്‍ തിരക്കഥയൊരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത്‌ ഹരിഹരനാണ്‌. ഗോകുലം ഫിലിംസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മ്മിയ്‌ക്കുന്ന ഈ ചരിത്ര സിനിമയുടെ അവസാന ഷെഡ്യൂള്‍ തിരുപ്പതിയിലാണ്‌ ചിത്രീകരിയ്‌ക്കുക. രണ്ടാഴ്‌ചത്തെ ഷൂട്ടിംഗ്‌ കൂടി ചിത്രത്തിന്‌ ബാക്കിയുണ്ട്‌.

ശരത്‌കുമാര്‍, കനിഹ, ജഗതി, സുമന്‍ എന്നിങ്ങനെ വന്‍താര നിര അണിനിരക്കുന്ന പഴശ്ശിരാജ ജനുവരി 26ന്‌ റിപ്പബ്‌ളിക്‌ ദിനത്തില്‍ റിലീസ്‌ ചെയ്യാനാണ്‌ ഇപ്പോഴത്തെ തീരുമാനം.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X