പഴശ്ശിരാജയുടെ സെറ്റില്‍ അപകടം: രണ്ടു മരണം
17ാം നൂറ്റാണ്ടില് ബ്രിട്ടീഷുകാരുമായി ഏറ്റുമുട്ടി വീരമരണം വരിച്ച പഴശ്ശിരാജയുടെ ജീവിതം ചിത്രീകരിയ്ക്കുന്നതിനായി വിപുലമായ സെറ്റുകളാണ് കണ്ണൂരിലെ കൂടാളി തറവാട്ടിലും സമീപ പ്രദേശങ്ങളിലുമായി അണിയറ പ്രവര്‍ത്തകര്‍ ഒരുക്കിയിരുന്നത്.
പതിനേഴാം നൂറ്റാണ്ടിലെ കാലഘട്ടത്തിനിണങ്ങും വിധം സെറ്റ് നിര്‍മിയ്‌ക്കാനുള്ള അണിയറ പ്രവര്‍ത്തകരുടെ ശ്രമങ്ങള്‍ മുമ്പോട്ടു നീങ്ങുന്നതിനിടെയായിരുന്നു ഏവരെയും ഞെട്ടിച്ച അപകടം നടന്നത്.
പഴശ്ശിയുടെ ചിത്രീകരണ സ്ഥലമായ കൂടാളി തറവാട്ടിലേക്ക് കുതിരകളെ കയറ്റി വരികയായിരുന്ന ലോറി മറിഞ്ഞുണ്ടായ അപകടത്തില്‍ രണ്ടു പേരാണ് മരിച്ചത്.
അപകടത്തില്‍ കൊല്ലപ്പെട്ട കൂടാളി തലമുണ്ട സ്വദേശികളായ രതീശന്‍, അനില്‍ കുമാര്‍ എന്നിവര്‍ക്ക് ചിത്രത്തിലെ അഭിനേതാവായ ശരത് കുമാര്‍ കാല്‍ ലക്ഷം രൂപ നഷ്ട പരിഹാരം നല്‌കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. അപകടത്തില്‍ പരിക്കേറ്റ അഞ്ചു പേര്‍ക്കും നഷ്ടപരിഹാരം നല്‌കും.
ഇതിനിടെ ചിത്രത്തിലെ പ്രധാനപ്പെട്ട കഥാപാത്രമായെത്തുന്ന ഊര്‍മ്മിള ഉണ്ണിയുടെ പിതാവിന്റെ മരണവും ഷൂട്ടിംഗ് മുടക്കാനിടയാക്കി.
പഴശ്ശിരാജയുടെ ഭാര്യയായി കൈതേരി മാക്കത്തിന്റെ വേഷം അവതരിപ്പിയ്‌ക്കുന്ന കനിഹ ചിത്രീകരണം തടസ്സപ്പെടുന്നതു മൂലം നാല് തവണയാണ് ചെന്നൈയില്‍ നിന്ന് സെറ്റിലെത്തി തിരിച്ചു മടങ്ങിയത്.
കഴിഞ്ഞ വര്‍ഷത്തെ മഴക്കാലം നീണ്ടതും പഴശ്ശിയുടെ ചിത്രീകരണത്തിന് തിരിച്ചടിയായിരുന്നു.
ഇനി ഒരു മാസത്തെ ചിത്രീകരണം ബാക്കി നില്‌ക്കുന്ന പഴശ്ശിരാജ ഓണത്തിനു പ്രദര്‍ശനത്തിനെത്തിയ്‌ക്കാനാണ് അണിയറ പ്രവര്‍ത്തകരുടെ ഇപ്പോഴത്തെ ശ്രമം.
മുന്‍ പേജില്‍
ബന്ധപ്പെട്ട വാര്‍ത്തകള്‍


Click it and Unblock the Notifications