പഴശ്ശിരാജ അവസാന ഘട്ടത്തില്‍
മമ്മൂട്ടി-ഹരിഹരന്‍-എംടി കൂട്ടുക്കെട്ടിലൊരുങ്ങുന്ന പഴശ്ശിരാജയുടെ അവസാനഘട്ട ചിത്രീകരണം അടുത്ത മാസമവസാനം പുനരാരംഭിയ്‌ക്കും.
തോമസ് സെബാസ്‌റ്റിയന്‍ സംവിധാനം ചെയ്യുന്ന മായാബസാര്‍ പൂര്‍ത്തിയാക്കിയതിനു ശേഷം പഴശ്ശിരാജയില്‍ അഭിനയിക്കാനാണ് മമ്മൂട്ടി തീരുമാനിച്ചിരിയ്‌ക്കുന്നത്.
ഈയിടെ വിവാഹം കഴിഞ്ഞ ചിത്രത്തിലെ നായിക കനിഹയും ചിത്രത്തില്‍ അഭിനയിക്കാനായി തിരിച്ചെത്തും. ഷൂട്ടിംഗ് ആരംഭിച്ച് ഏകദേശം ഒരു വര്‍ഷത്തോളമാകുന്ന പഴശ്ശിരാജ മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രങ്ങളിലൊന്നാണ്.
എട്ടു കോടിയോളം മുടക്കു നിര്‍മ്മിയ്‌ക്കുന്ന ചിത്രം പൂര്‍ത്തിയാക്കാന്‍ ഇനിയും 25 ദിവസത്തെ ഷൂട്ടിംഗ് വേണമെന്നാണ് കണക്കുകൂട്ടല്‍.
ചിത്രത്തിന്റെ ക്ലൈമാക്‌സ് ഉള്‍പ്പടെയുള്ള അവസാന രംഗങ്ങള്‍ കേരളത്തിലും കര്‍ണാടകയിലെ വനപ്രദേശങ്ങളിലുമായി ചിത്രീകരിയ്‌ക്കാനാണ് നിശ്ചയിച്ചിരിയ്‌ക്കുന്നത്.
ബന്ധപ്പെട്ട വാര്‍ത്തകള്‍


Click it and Unblock the Notifications