മാളൂട്ടിയിലെയും അങ്കിള്‍ ബണ്ണിലേയും മനോഹര ഗാനങ്ങള്‍ ഇന്നും മനസ്സില്‍! പഴവിള രമേശനെ ഓര്‍ക്കുമ്പോള്‍!

മലയാളിക്ക് എന്നെന്നും ഓര്‍ത്തിരിക്കാന്‍ ഒരുപിടി ഗാനങ്ങളും മികച്ച കവിതകളും ബാക്കിവെച്ച് ഒരു എഴുത്തുകാരന്‍ കൂടി കാലയവനികയ്ക്കുള്ളില്‍ മറഞ്ഞിരിക്കുകയാണ്. വാര്‍ധക്യസഹജമായ അസുഖത്തെത്തുടര്‍ന്നാണ് കവിയും ഗാനരചയിതാവുമായ പഴവിള രമേശന്‍ വിടവാങ്ങിയത്. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ചികിത്സയില്‍ കഴിയവെയാണ് അദ്ദേഹം യാത്രയായത്. സമഗ്ര സംഭാവനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരമുള്‍പ്പടെ നിരവധി അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട് അദ്ദേഹത്തിന്. കവിതകള്‍ക്ക് പുറമേ സിനിമയ്ക്കായും അദ്ദേഹം ഗാനങ്ങളൊരുക്കിയിട്ടുണ്ട്.

ജയറാം ഉര്‍വശിയും നായികനായകന്‍മാരായെത്തിയ മാളൂട്ടി, മോഹന്‍ലാലിന്‍െ അങ്കിള്‍ ബണ്‍, , വസുധ, ഞാറ്റടി, ആശംസകളോടെ തുടങ്ങി നിരവധി സിനിമകള്‍ക്കായി പഴവിള രമേശന്‍ ഗാനങ്ങളൊരുക്കിയിട്ടുണ്ട്. 1961 മുതല്‍ 1968 വരെ കൗമുദി ആഴ്ചപതിപ്പില്‍ സഹപത്രാധിപരായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കേരള ഭാഷാ ഇന്‍സറ്റിറ്റിയൂട്ടില്‍ വിവിധ തസ്തികകളില്‍ അദ്ദേഹം ജോലി ചെയ്തിട്ടുണ്ട്. മഴയുടെ ജാലകം, ഞാനെന്റെ കാടുകളിലേക്ക്, പഴവിള രമേശന്റെ കവിതകള്‍ തുടങ്ങിയ കവിതസമാഹാരങ്ങളും ഓര്‍മ്മയുടെ വര്‍ത്തമാനം, മായാത്ത വരകള്‍, നേര്‍വര തുടങ്ങിയ ലേഖനങ്ങളും അദ്ദേഹത്തിന്റേതായി പുറത്തിറങ്ങിയിട്ടുണ്ട്.

Pazhavila Ramesan

ആധുനിക കവിതയുടെ വക്താക്കളിലൊരാളായിരുന്നു പഴവിള രമേശന്‍. മതനിരപേക്ഷതയുടെ പക്ഷത്ത് എന്നും ഉറച്ചുനിന്ന അദ്ദേഹത്തിന് ആദരാഞ്ജലി അര്‍പ്പിച്ച് മുഖ്യമന്ത്രിയും എത്തിയിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X